ക്വാണ്ടം മെക്കാനിക്സ് ക്ലാസ്സില്‍ ഡീ ബ്രോഗ്ലിയുടെ ( Louis de Broglie) മാറ്റര്‍ വേവ് (പദാര്‍ത്ഥ തരംഗം) പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ക്ഷണിക്കാതെ കടന്നു വന്ന ചിന്തയായിരുന്നു അദ്വൈതം. അതുവരെ അദ്വൈതത്തെ കുറിച്ചുള്ള എന്റെ അറിവ് സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലാസ്സില്‍ ആദിശങ്കരനെ പഠിക്കുമ്പോള്‍ പരാമര്‍ശിക്കുന്ന അദ്വൈതം മാത്രമായിരുന്നു. അന്നും കണികകളുടെ ദ്വന്ദ്വ സ്വഭാവം പഠിച്ചപ്പോള്‍ അദ്വൈതം ഒന്ന് എത്തി നോക്കി പോയിരുന്നു. പക്ഷെ മനസ്സില്‍ അത്രയ്ക്കൊന്നും അതിനിടം കിട്ടിയില്ല. പഠിക്കുന്ന വിഷയത്തിന്റെ പ്രത്യേകത കൊണ്ട് ഡീ ബ്രോഗ്ലി മാറ്റര്‍ വേവ് സിദ്ധാന്തം ഇടയ്കിടയ്ക്ക് തേച്ചു മിനുക്കേണ്ടിയിരുന്നതിനാല്‍ അതിനെ കുറിച്ചുള്ള ലേഖനങ്ങള്‍ വായിച്ചിരുന്നു. അപ്പോഴൊക്കെ അദ്വൈതവും ക്ഷണിക്കാതെ കടന്നു വന്നു. ക്ഷണിക്കാത്ത അതിഥിയുടെ ശല്യം അസഹ്യമാകുമ്പോള്‍ മാത്രം, അപൂര്‍വ്വമായി അദ്വൈതം എന്താണെന്നറിയാന്‍ ശ്രമിച്ചു. രണ്ടിനും തമ്മില്‍ വല്ലാത്ത സാമ്യമുണ്ടെന്നത് പൊട്ടന്‍ ചിന്തകളുടെ കൂട്ടത്തില്‍ പെട്ട് കാറ്റ് തട്ടി കിടന്നു.
ഈയിടെ ഗുരുകുലത്തിലെ ഉമേഷ്ജിടെ ഒരു പോസ്റ്റും അതിന് ജ്യോതി ടീച്ചറുടെ വ്യാഖാനവും അദ്വൈതത്തെ മടക്കി കൊണ്ട് വന്നു. അതിനരുക് പറ്റാന്‍ മാറ്റര്‍ വേവ് വന്നതേ ഇല്ല. പക്ഷേ പെരിങ്ങോടരുടെ സാല്‍വദോറിന്റെ കുതിര വണ്ടിയില്‍ വന്ന ദ്വന്ദ്വത്തിനും അദ്വൈതത്തിനും ഒപ്പം കാറ്റ് തട്ടി കിടന്ന എന്റെ പൊട്ടന്‍ ചിന്തകളും ഉണ്ടായിരുന്നു. ചിന്തിച്ചാല്‍ അന്തമില്ലാത്തതു കൊണ്ടും, അന്തമില്ലത്ത ഒരു കുന്തം (ഗൂഗിള്‍) കയ്യിലുള്ളതു കൊണ്ടും പിന്നേയും വായന. അപ്രതീക്ഷിതമായി കണ്ട വിക്കി ലേഖനം ഈ പോസ്റ്റ് എഴുതാന്‍ കാരണമായി.
കാര്യത്തിലേക്ക് കടക്കട്ടെ. വിക്കി പറയുന്നത് പ്ലാങ്ക്സിന്റേയും ഐന്‍സ്റ്റീനിന്റേയും സിദ്ധാന്തങ്ങള്‍ വച്ച് അദ്വൈതത്തെ എങ്ങനെ ശാസ്ത്രീയമായി വ്യാഖ്യാനിക്കാമെന്നാണ്. ഈ സിദ്ധാന്തങ്ങള്‍ എങ്ങനെയാണ് മുഴുവന്‍ പ്രപഞ്ചവും ഒറ്റ ഒരു കേന്ദ്രത്തില്‍ ലയിച്ച് അതിന്റെ വ്യതസ്ത ഭാവങ്ങളായി കാണപ്പെടുന്നതെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നു (ഉദാ: പിണ്ടം, ഊര്‍ജ്ജം, തരംഗം) ഇത് തന്നെയാണ് സര്‍വ്വ വ്യാപിയായ,സര്‍വ്വജ്ഞാനിയായ, സര്‍വ്വ ശക്തമായ, (omnipresent, omniscient and omnipotent ) ബ്രഹ്മം, വ്യതസ്തരീതിയില്‍ ആത്മാവില്‍ അന്തര്‍ലീനമായി, വ്യതസ്ത ഭാവത്തില്‍ കാണപ്പെടുന്നു എന്ന അദ്വൈത സിദ്ധാന്തവും. ഇതിനെ കുറിച്ച് പുസ്തകങ്ങളൊക്കെയുണ്ട് ഇതില്‍ ക്വാണ്ടം മെക്കാനിക്സിന്റെ തലതൊട്ടപ്പനും വേദാന്തിയുമായ ഷ്രോഡിന്‍ഗറിന്റെ പുസ്തകങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നു. (My View of the World, Erwin Schroedinger, London: Cambridge Univ. Press, 1964, What is Life? and Mind and Matter, Erwin Schroedinger, London: Cambridge Univ. Press, 1969).
കുറച്ചേറെ വെബ്സൈറ്റുകളും കണ്ടു. ചിലതൊക്കെ പശുവിനെ പിടിച്ചു തെങ്ങില്‍ കെട്ടിയത് പോലെയാണ് അനുഭവപ്പെട്ടത്.
ഇതിലെല്ലാം എന്നെ ഏറെ സ്വാധീനിച്ചത് ഡീ ബ്രോഗ്ലീയുടെ മാറ്റര്‍ വേവ് സിദ്ധാന്തത്തിനും അദ്വൈതത്തിനും തമ്മിലുള്ള സാമ്യം തന്നെയാണ്. ഒരു തുറന്ന ചര്‍ച്ചക്കായി ആ ചിന്തകള്‍ ഇവിടെ പങ്കുവെയ്ക്കുന്നു.
ഡീ ബ്രോഗ്ലീയുടെ മാറ്റര്‍ വേവ് സിദ്ധാന്തം, വളരെ ലളിതമായി പറഞ്ഞാല്‍, എല്ല പദാര്‍ത്ഥങ്ങള്‍ക്കും തരംഗ സ്വഭാവം ഉണ്ട് എന്നതാണ്. അതായത്, തന്മാത്രക്കും, ഇലക്ട്രോണിനും മാത്രമല്ല, പിണ്ഡം കൂടിയ കരിക്കും, ഇരുമ്പിനും, പന്തിനും തരംഗ സ്വഭാവം ഉണ്ടെന്നാണ് ഈ സിദ്ധാന്തം. പദാര്‍ത്ഥത്തിന്റെ തരംഗസ്വഭാവം തെളിയിക്കപ്പെട്ടീട്ടുണ്ട്. ഈ പദാര്‍ത്ഥതരംഗത്തിന്റെ തരംഗ ദൈര്‍ഘ്യം λ =h/p എന്ന സമവാക്യത്തിലൂടെ കണ്ടെത്താം. എന്ത് കൊണ്ടാണ് പിണ്ഡം കൂടിയ വസ്തുക്കളുടെ തരംഗ സ്വഭാവം കാണാന്‍ സാധിക്കാത്തത് എന്ന് വിവരിക്കാനും ഈ സമവക്യത്തിനാവും. P (momentum) = mv ( mass,പിണ്ഡം*velocity). അതായത് പിണ്ഡം കൂടിയ പദാര്‍ത്ഥങ്ങള്‍ക്ക് P കൂടുമെന്നതിനാല്‍ തരംഗ ദൈര്‍ഘ്യം, λ (തരംഗസ്വഭാവം) വളരെ കുറവായിരിക്കും. അത് ശ്രദ്ധിക്കപ്പെടുന്നതിലും വളരെ വളരെ ചെറുതാണ്.
അദ്വൈതത്തിലെ ആത്മാവിനെ (soul) കണികകള്‍ അല്ലെങ്കില്‍ മാറ്റര്‍ ആയും, പ്രപഞ്ചം നിറഞ്ഞ് നില്‍ക്കുന്ന ബ്രഹ്മത്തെ തരംഗമായും കാണാം. ഈ തരംഗം തന്നെയാണ് ഒരോ കണികകളിലും ഉള്ളത്. പക്ഷെ അതിന്റെ പിണ്ഡം (ലൌകീക ഭാവം) കൂടുതലായത് കൊണ്ട് ആ തരംഗ സ്വഭാവം അനുഭവവേദ്യമാകുന്നില്ല. പിണ്ഡം കുറയുന്നതിനനുസരിച്ച് തരംഗസ്വഭാവം കൂടുന്നു. ബ്രഹ്മത്തിലേക്ക് അടുക്കുന്നു എന്ന് അദ്വൈതം. ധ്യാനം ഒക്കെ ശീലിച്ച് മനസ്സിനെ അടക്കി നിര്‍ത്താനാകുന്നവര്‍ക്ക് അത് സാധ്യമാകാം. പിണ്ഡമേ ഇല്ലാത്ത അവസ്ഥയില്‍ (ഉദ:ഫോട്ടോണ്‍, പക്ഷെ ഫോട്ടോണിനെ കുറിച്ച് പലകാര്യങ്ങളിലും ഗവേഷണം നടക്കുന്നതേ ഉള്ളൂ, ധാരാളം തര്‍ക്കങ്ങള്‍ ഉണ്ട്. എന്നിരുന്നാലും പിണ്ഡമില്ലാത്ത ഊര്‍ജ്ജ പൊതികളാണ് ഫോട്ടോണ്‍ എന്നത് തെളിയിക്കപ്പെട്ടിരിക്കുന്നു) അത് തരംഗ സ്വഭാവം ഏറ്റവും കൂടുതല്‍ കാണിക്കുന്നു. അങ്ങനെ അദ്വൈതി ആകുന്നു.
ഡിസ്കൈമര്‍: അദ്വൈതം എനിക്കൊട്ടും പോരാ. പദാര്‍ത്ഥ തരംഗത്തെ കുറിച്ച് ഇത്തിരി വായിച്ചീട്ടുണ്ട്. തെറ്റുണ്ടെങ്കില്‍ ചൂണ്ടി കാട്ടനും, കൂടുതല്‍ അറിവുള്ളവരില്‍ നിന്നും കൂടുതല്‍ അറിയാനും ഇതിവിടെ ഇടുന്നു.
ചര്‍ച്ചയുടെ ആശയം: ഡീ ബ്രോഗ്ലീയുടെ പദാര്‍ത്ഥ തരംഗത്തെ, ആദി ശങ്കരന്‍ പറഞ്ഞ, എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന (ബ്രഹ്മത്തിന്റെ ഭാഗമായ) ആത്മാവും, പ്രപഞ്ചം നിറഞ്ഞ് നില്‍ക്കുന്ന സര്‍വ്വ വ്യാപിയായ ബ്രഹ്മവുമായി വ്യാഖാനിക്കാമോ?
100 comments:
പദാര്‍ത്ഥതരംഗം ജീവനില്ലാത്തതല്ലെ
ബ്രഹ്മം ജീവസുറ്റതുമല്ലെ
ഒരു ആത്മാവിഷ്കാരം
സത്യമേവ ജയതെ
ഞാന്‍ കൂടുതല്‍ പഠിക്കാനാഗ്രഹിച്ച ഒരു വിഷയമാണിത്. എന്നാല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞീട്ടില്ല. കൂടുതല്‍ ലളിതമായി ഇനിയും പോരട്ടെ.എല്ലാം വായിച്ച ശേഷം ഞാന്‍ വീണ്ടും എഴുതാം.
ഒരു പാട് അറിയാന്‍ ആഗ്രഹിക്കുന്ന്ന വിഷയം അന്നു,സ്വാഗതം,ഈനിയൂം എഴുതുക.
ഡാലി എഴുതിയതൊന്നും വായിച്ചു മനസ്സിലാക്കാന്‍ മാത്രം ബുദ്ധി എനിക്കില്ല. എന്നാലും ബ്ലോഗിന്റെ പേരില്‍ അക്ഷരത്തെറ്റുണ്ട് എന്ന് പറയാന്‍ ഉള്ള ധൈര്യം എനിക്കുണ്ട് കേട്ടോ. ല്ലാ...ല്ലാ...ല്ലാ...
പല്ലി: ബ്രഹ്മം എന്നാല്‍ സര്‍വ്വതിന്റേയും (ജീവനുള്ളതിണ്ടെയും, അല്ലാത്തതിന്റേയും) കാരണഭൂതന്‍ (cause) എന്നല്ലേ അദ്വൈതം പറയുന്നത്.
അനംഗാരി:ഇതിലും ലളിതമായി എങ്ങനെ പറയും എന്ന ചിന്തയില്ലാണ്‌ട്ടൊ.
കുഞ്ഞിരാമന്‍: എഴുതാന്‍ ശ്രമിക്കാം
സൂ: നന്ദി, തെറ്റു തിരുത്തിട്ടൊ
ഒരുപാട് പഠിക്കാന്‍ ശ്രമിച്ചോരു വിഷയം. എന്നിട്ടും അഭിപ്രായം പറയാന്‍ കഴിയാത്തത് എന്റെ അറിവില്ലായ്മ കൊണ്ട് തന്നെ. ഡാലീ കൂടുതല്‍ എഴുതൂ... അറിയാനഗ്രഹമുണ്ട്. ഇനിയും ഒത്തിരി.
ഡാലിയേ
വിശ്വം മാഷിനും ജ്യോതിട്ടീച്ചര്‍ക്കും പെരിങ്ങോടനും പുറമേ ഇമ്മടെ കൂമന്‍സ് (മൂപ്പരു ഷ്ര്ഡോഡിംഗരുടെ പൂച്ചയെ ഒരലക്കലക്കിയാല്‍ എന്നാ പോലെ ഇരിക്കും), ഷിജു അലക്സ്, സീയെസ്സ് തുടങ്ങിയ ശാസ്ത്രപ്പുലികള്‍, ദാര്‍ശനിക ശ്രീ വക്കാരിദുഷ്ടാ, ടെക്നോളജി സഖാക്കള്‍ നളന്‍, കണ്ണൂസ്, വേദാന്ത വനചരര്‍ സിദ്ധാര്‍ഥന്‍, ഗന്ധര്‍വ്വര്‍ ഞാന്‍ വിട്ടുപോയതും കണ്ടിട്ടില്ലാത്തതും കണ്ടിട്ടും മനസ്സിലാകാത്തതുമായ റെലവന്റ് പുലികളേയും വിളിച്ച് ഇങ്ങോട്ടു കയറ്റാം
അപ്പോ കുഞ്ഞുണ്ണിമാസ്റ്റര്‍ പറഞ്ഞപോലെ "നെണം ണ്ടാവും നെണം!"
ദാലി കൊള്ളാം
ലെബനോണിലെ ഭൂമിക്കടിയില്‍ ഇരുന്നത് ദാലി അല്ലായിരുന്നോ?.
അപ്പോളുണ്ടായ വെളിപാടൂകളൊ ഇത്.
എന്തായലും ഈ ചിന്തയുടേ തരംഗ ദൈര്‍ഘ്യം എന്റെ പലപ്പോഴത്തെ വിചാരങ്ങള്‍ തന്നെ. ലോ ഓഫ് ഒക്റ്റേവ്സ് പോലെ ഒരേ ചിന്തകളുടെ പല രൂപങ്ങളിലുള്ള പ്രതിഫലനങ്ങള്‍ മാത്രം ദീപപ്രപഞ്ചവും ആദാര മൂര്‍ത്തിയും പദാര്‍ത്വവും, തംഗങ്ങളുമെല്ലാം.
പുലി എന്ന വിശേഷണം എനിക്കു ചേരില്ല ദേവ ഗുരോ.
പുലിയാണ് ഞാന്‍
ഊറാമ്പുലിയാണ് ഞാന്‍
ചെറിയ ചൊറിച്ചിലുള്ള
റ്റോക്സിന്‍- അതു മാത്രമാണ്
കൈമുതല്‍.
അണ്ണാ,
ഇതെന്താ മറ്റേ പേരില്‍ നിന്നും ഇങ്ങോട്ട് കമന്റ്സ് ?
അബദ്ധമാണോ അതോ അറിഞ്ഞോണ്ടാണോ?
കുന്തം, കുടച്ചക്രം.
അത് ശുദ്ധ അബദ്ധം തന്നെ (ശ്ശോ)
(പേര് തിരിച്ചും മറിച്ചുമിട്ടുള്ള രണ്ട് ലോഗിനുകളാ, ലെത് തിരിഞ്ഞുപോയി) :)
ക്വാണ്ടം മെക്കാനിക്‍സും റിലേറ്റിവിറ്റി തിയറിയും സമന്വയിപ്പിക്കാന്‍ ശ്രമിച്ച (?) സ്‌ട്രിംഗ് തിയറിയെപ്പറ്റി ഒരു മണിക്കൂര്‍ ടി.വി. പ്രോഗ്രാം കണ്ടതിന്റെ ഒരു വിവരണം ഇവിടെ.
(ഇപ്പോള്‍ അത് വായിച്ചിട്ട് ഏതാണ്ടുപോലെ).
ഡാലീ, അടിപൊളി ഉദ്യമം. ശരിക്കും വായിച്ചില്ല-എങ്കിലും ഈ ശ്രമം പ്രശംസ അര്‍ഹിക്കുന്നു. ബ്ലോഗ് ലോകത്തെ മുതലക്കൂടുകള്‍ ല്ല മുതല്‍ക്കൂട്ടുകള്‍.
ഏത് ശാസ്ത്രത്തേയും വേദവുമായി ബന്ധിപ്പിക്കുകയും ഇതെല്ലാം ഞങ്ങളുടെ മുനിമാര്‍ പണ്ടേ കണ്ടെത്തിയിട്ടുണ്ട് എന്ന് പറയുന്നതും ഇപ്പോള്‍ ചിലരുടെ തൊഴില്‍ തന്നെ ആയിട്ടുണ്ട്.
ന്യൂട്ടോണിയന്‍ മെക്കാനിക്സും, റിലേറ്റിവിറ്റി തിയറിയും, ക്വാണ്ടം മെക്കാനിക്സും
എന്തിന് ഇങ്ങേയറ്റം പുതിയ തിയറിയായ സ്ട്രിങ്ങ് തിയറി വരെ ഇതേ പോലെ നമ്മുടെ
മുനിമാര്‍ പണ്ടേ കണ്ടെത്തിയിട്ടുണ്ടത്രെ. പക്ഷെ കുഴപ്പം എന്താണെന്ന് വച്ചാല്‍ സായിപ്പ് ഒരു പുതിയ സിദ്ധാന്തം കണ്ടു പിടിച്ചു കഴിഞ്ഞാല്‍ മാത്രമേ നമ്മുടെ ആളുകള്‍ക്ക് ഇത് വേദങ്ങളില്‍ കാണാന്‍ കഴിയൂ.
ഇതേ പോലെ ഏത് ഭൌതീക ശാസ്ത്ര കണ്ടുപിടുത്തത്തേയും തത്വചിന്തയുമായും വേദവുമായും കൂട്ടിയിണക്കുന്ന പ്രതിഭാസവും ഉണ്ട്.
കുറച്ചുനാള്‍ മുന്‍പ് മാതൃഭൂമി ആഴ്ചപതിപ്പില്‍ (2001-ല്‍ ആണ്) തമോഗര്‍ത്തത്തേയും
(Black hole)മനുഷ്യന്റെ കാലുഷ്യത്തേയും (അക്രമം,പാപസ്വഭാവം etc) താരതമ്യം
ചെയ്തു കൊണ്ടുള്ള ഒരു ലേഖനം കണ്ടു. ആ ലേഖകന് ലേഖനം എഴുതാനുള്ള പ്രചോദനം ആണ് രസകരം. ആ സമയത്താണ് നമ്മുടെ ഗാലക്സിയുടെ കേന്ദ്രം ഒരു തമോഗര്‍ത്തം ആയിരിക്കാം എന്നുള്ള പഠനങ്ങള്‍ പുറത്തുവരുന്നത്. ഗാലക്സിയുടെ കേന്ദ്രം വൃശ്ചികം (Sagitarus) രാശിയോട് അടുത്താണ്. വൃശ്ചികം രാശിയില്‍ ജനിക്കുന്നവര്‍ മനസ്സില്‍ കറുപ്പുള്ളവരാണെന്ന് നമ്മുടെ മുനിമാര്‍ പണ്ടേ കണ്ടെത്തിയിട്ടുണ്ട് എന്നു തുടങ്ങി പല വിഢ്ഢിത്തരങ്ങളും ആ ലേഖകന്‍ വിളിച്ചോതുന്നു.
ഡീ ബ്രോഗ്ലീയുടെ പദാര്‍ത്ഥ തരംഗത്തെ, ആദി ശങ്കരന്‍ പറഞ്ഞ, എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന (ബ്രഹ്മത്തിന്റെ ഭാഗമായ) ആത്മാവും, പ്രപഞ്ചം നിറഞ്ഞ് നില്‍ക്കുന്ന സര്‍വ്വ വ്യാപിയായ ബ്രഹ്മവുമായി വ്യാഖാനിക്കുവാന്‍
ശ്രമിക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. കാരണം അദ്വൈത ചിന്തയെ കുറിച്ച് ഒന്നും അറിയില്ല. ക്വാണ്ടം മെക്കാനിക്സുംമറന്നു തുടങ്ങി.
പക്ഷെ അദ്വൈത ചിന്തയേയും ക്വാണ്ടം മെക്കാനിക്സിനേയും കൂട്ടികുഴക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.
ക്വാണ്ടം മെക്കാനിക്സ് ഒക്കെ മറന്നു തുടങ്ങി. എല്ലാം ഒന്നു കൂടി പഠിക്കണം. ഡാലി അതിനായുള്ള പ്രചോദനം തന്നതിന് നന്ദി.
ദേവരാഗം said... ഷിജു അലക്സ്, സീയെസ്സ് തുടങ്ങിയ ശാസ്ത്രപ്പുലികള്‍
ഞാന്‍ പുലി പോയിട്ട് ഒരു എലി പോലും അല്ല ദേവേട്ടാ.അവസരങ്ങള്‍ ഉപയോഗിക്കാതെ നഷ്ടപ്പെടുത്തിയ ഒരു വെറും കഴുത (കഴുത പ്രതിഷേധിക്കുമോ ആവോ?).
ഇത്തിരി, ഈ ചര്‍ച്ച ഒരു നല്ല വഴിതിരിവിലേക്കണെങ്കില്‍ കുറച്ചു കൂടി വിശദമായ ഒരു ശ്രമം നടത്തി നോക്കണം.
ദേവേട്ടാ, നെണത്തില്‍ മാത്രം നിന്നാല്‍ മതിയായിരുന്നു. ക്വാണ്ടം മെക്കാനിക്സ് ആളുകളെ വിശ്വസിച്ചെടുപ്പിക്കാന്‍ ഷ്രോഡിന്‍ഗര്‍ കുറച്ചൊന്നുമല്ല വിയര്‍ത്തത്.
ഗന്ധര്‍വരേ: ഭൂമിക്കടിയിലായിരുന്നു, പക്ഷെ ലബനാന്‍ ഭൂമിക്കടിയില്ലല്ല, ഇസ്രായേല്‍ “വിശുദ്ധ“ ഭൂമിക്കടിയില്‍. അതിനടിയിലിരുന്നാല്‍ വെളിപാട് അല്ല ഉണ്ടാവുക. നിണപാടാണ്, പലര്‍ക്കും ഹൃദയത്തിലായിരിക്കുമെന്നു മാത്രം.
“ലോ ഓഫ് ഒക്റ്റേവ്സ് പോലെ ഒരേ ചിന്തകളുടെ പല രൂപങ്ങളിലുള്ള പ്രതിഫലനങ്ങള്‍ മാത്രം ദീപപ്രപഞ്ചവും ആദാര മൂര്‍ത്തിയും പദാര്‍ത്വവും, തംഗങ്ങളുമെല്ലാം.“ അത് ശരി എന്ന് തോന്നിയത് കൊണ്ടാണ് ചിട്ടയില്ലാത്ത ഇത്തരം ചിന്തകള്‍ ഉച്ചത്തില്‍ പറഞ്ഞത്.
വക്കാരി: ഹി, ഹി, ഹി.
സ്ട്രിംഗ് തിയറി ഇനിയും വികസിച്ചു വരേണ്ടിയിരിക്കുന്നു അല്ലെ? എകസാറ്റ് വേവ് ഫങ്ഷന്‍ ഒക്കെ പിന്നെ സുഖമായി കിട്ടുമായിരിക്കും. ഒരു കുതിച്ചു ചാട്ടം തന്നെ പ്രതീക്ഷിക്കാം.
ഷിജു: ഞാനീ എഴുതിയതൊന്നും നമ്മുടെ കണ്ടുപിടുത്തമല്ല മാഷേ. അതും സായിപ്പിന്റെ തന്നെയാ. എന്തിനാ ദേഷ്യപ്പെടണെ?
“ഇതില്‍ ക്വാണ്ടം മെക്കാനിക്സിന്റെ തലതൊട്ടപ്പനും വേദാന്തിയുമായ ഷ്രോഡിന്‍ഗറിന്റെ പുസ്തകങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നു. (My View of the World, Erwin Schroedinger, London: Cambridge Univ. Press, 1964, What is Life? and Mind and Matter, Erwin Schroedinger, London: Cambridge Univ. Press, 1969).“
ക്വാണ്ടം മെക്കാനിക്സിന്റെ ഉപജ്ഞാതാവ് തന്നെ ഇത് വിശ്വസിക്കുമ്പോള്‍ നമ്മള്‍ അദ്വൈതത്തിന്റെ നാട്ടുകാര്‍ക്ക് പറയാന്‍ പാടില്ലേ?
ഷിജു അലെക്സ് പറഞ്ഞ ചില വാചകങ്ങളോട് യോജിക്കാതിരിക്കാന്‍ വയ്യ. ഒന്ന് എണ്റ്റെ അപ്പൂപ്പന്‍ ആനപ്പുറത്തു കയറിയിട്ടുണ്ട് അതുകൊണ്ട് എണ്റ്റെ മുതുകിലും തഴമ്പുണ്ട് എന്നു വിശ്വസിക്കാന്‍ പ്രയാസം.അഭിപ്രായം പറയണമെങ്കില്‍, അതിനു ആ ശാസ്ത്രം പഠിക്കുക തന്നെ വേണം അതുകൊണ്ട് അദ്വൈതത്തേക്കുറിച്ചു പറയുന്നില്ല എന്നു പറഞ്ഞതും നൂറു ശതമാനം ശരി.
പിന്നെ ക്വാണ്ടം മെക്കാനിക്സ്നെക്കുറിച്ചാണെങ്കില്‍ അതിനു ഭാരതീയതത്വശാസ്ത്രത്തിലേ വൈശേഷികദര്‍ശനത്തോടൂം, ബുദ്ധമതത്തിലെ സംഘാതനിര്‍വചനത്തോടും ഒക്കെയാണ് സാമ്യം. ഇവ രണ്ടിനേയും ആദിശങ്കരന്‍ ബ്രഹ്മസൂത്രഭാഷ്യത്തില്‍ ഖണ്ഡിച്ചിരിക്കുന്നത് താല്‍പര്യമുള്ളവര്‍ വായിച്ചു നോക്കുക. അതുകോണ്ട് മഹത്തായ അദ്വൈതസിദ്ധാന്തത്തേ ഇതിനോട് യാതൊരു കാരണവശാലും ഉപമിക്കാന്‍ ശ്രമിക്കരുത്.
ഡാലീ- പല്ലി - ബ്രഹ്മം നിര്‍വചത്തിന് അതീതമാണ്. കാരണം എന്നും കാര്യം എന്നും വിളിച്ച് വൈശേഷികരും മറ്റും പറഞ്ഞത് ശങ്കരാചാര്യര്‍ പറഞ്ഞത് ഇവിടെയും സ്മര്‍ത്തവ്യം.
വളരെ വിസ്തൃതമായതിനാല്‍ ഒരു കമെണ്റ്റില്‍ ഒതുക്കാന്‍ പറ്റാത്തതു കൊണ്ട് ഇത്രമാത്രം
ചില വിഷയങ്ങള്‍ ഗുരുമുഖത്തു നിന്നു വേണം പഠിക്കാന്‍.
മനു പറഞ്ഞ ഒരു ചെരിയ ശ്ളോകം കൂടി- നാപൃഷ്ഠ കസ്യചില്‍ ബ്രൂയാല്‍
ന ചാന്യായേന പൃച്ഛത
വിജാനന്നപി മേധാവീ
ജളവല്ലോകമാചരേല്‍
ഷിജൂ...ഞാനുമുണ്ടു കൂടെ.
വേദാന്തത്തെയും ശാസ്ത്രത്തെയും കൂട്ടിക്കുഴച്ചു “എല്ലാം ഇവിടെ പണ്ടേ ഉണ്ടായിരുന്നു” എന്നു കൂടുതല്‍ കൂടുതല്‍ കേള്‍ക്കുന്നു. രണ്ടും രണ്ടു വഴിയ്ക്ക് പോട്ടെ. അതു രണ്ടും കൂടിക്കുഴച്ച് അവിയലാക്കണോ? വേദാന്തത്തെ ഈ വിക്ഷണകോണില്‍ കാണുന്നതിന് തുടക്കം കുറിച്ചത് നാസികളാണെന്നു കേള്‍ക്കുന്നു. (തെളിവൊന്നും നിരത്താനില്ല.) കാള്‍ സാഗന്റെ “കോസ്‌മോസ്” എന്ന ശാസ്ത്രസീരിയലില്‍ പോലും ഈ കൂട്ടിക്കെണിക്കല്‍ കണ്ടു. (ആരെങ്കിലും “ആത്മാവ് എന്നാല്‍ എന്താണ്” എന്ന് ലളിതമായി വിശദീകരിച്ചാല്‍ നന്നായിരുന്നു.)
വക്കാരി: ഇവിടെ നോവ എന്ന പേരില്‍ ഒരു സയന്‍സ് സീരീസ് ഉണ്ട്. ജപ്പാനില്‍ അതിലാണോ വക്കാരിയും സ്ട്രിങ്ങ് തിയറി കണ്ടത്? ബ്രയാന്‍ ഗ്രീന്‍ സംവിധാനം ചെയ്തത്? മൂന്നു എപ്പിസോഡുകളായി ഞാനും കണ്ടു അത്. പതിവിനു വിരുദ്ധമായി നിലവാരം കുറഞ്ഞ നോവ പ്രോഗ്രാം ആയിരുന്നു അത്. വിഷ്വല്‍ ഇഫ്ഫക്ടുകള്‍ക്കായിരുന്നു ഉള്ളടക്കത്തേക്കാള്‍ പ്രാധാന്യം.
ശ്രീശങ്കരന് ഇത്രയ്ക്ക് അദ്വൈതമൊക്കെ കലക്കിക്കുടിച്ചിട്ടും ജാതിചിന്ത ശ്ശി ണ്ടായിരുന്നു എന്നു കേള്‍ക്കുന്നു.
ദേവാ: ആരെങ്കിലും കൂമന്‍സ് എന്നു പറഞ്ഞാലുടനെ ഓടിയെത്താനുള്ള ടെക്നോളജി ഞാനുമിട്ടേ.
ചങ്കില്‍ തട്ടി പറയട്ടേ ഡാലീ..
ഡാലിയുടെ ഉള്ളില്‍ ഒരു ശാസ്ത്രകുതുകിയുണ്ടായിരുന്നെന്ന്..
അറിഞ്ഞില്ല ഡാലീ അറിഞ്ഞില്ല.....
നല്ല പോസ്റ്റ്. വിവരം വയ്കും..ഈ പോസ്റ്റും കമന്റുകളും ഒക്കെ വായിച്ചാല്‍.
ഇന്‍ഡ്യാ ഹെറിറ്റേജ്, തന്ത്രി മുതലായ ചില ഒന്നാന്തരം ബ്ലോഗര്‍മാര്‍ വന്നതില്‍ അതിയായി സന്തോഷിക്കുന്നു.
പുതിയ കാര്യങ്ങള്‍ ബൂലോഗത്തിന് പറഞ്ഞ് തരാന്‍ കെല്പുള്ളവര്‍ ആണിവര്‍.
സന്തോഷം..കൂടുതല്‍ ലേഖനങ്ങള്‍ പോരട്ടെ..ഡിസ്കഷന്‍സ് മുറുകട്ടെ. ഞാന്‍ കേട്ടോണ്ടിരിക്കാം.
കണികകളുടെ ദ്വന്ദസ്വഭാവം ശ്രീശങ്കരന്‍ പറഞ്ഞിരുന്നു എന്നു ഡാലി സമര്‍ത്ഥിക്കുവാന്‍ ശ്രമിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. സാമ്യം ചൂണ്ടിക്കാണിച്ചു ചില നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെ ‘വേദം’, ‘ശാസ്ത്രം’ എന്ന വാക്കുകള്‍ ഒരുമിച്ചുണ്ടെന്ന കാരണത്താല്‍ ചിലര്‍ ഇത്ര കണ്ടു അസഹിഷ്ണരാകുന്നതെന്നു് എന്തിനാണാവോ?
ഡാലി, ബ്രഹ്മത്തെ മായയാല്‍ ജഗത് എന്നു നിരൂപിക്കുന്ന മനുഷ്യനു്, സര്‍വ്വം ബ്രഹ്മമാണെന്ന ശിക്ഷണം പകര്‍ന്നു കൊടുക്കുന്ന സൌന്ദര്യശാസ്ത്രമാണു അദ്വൈതം (ആനന്ദം, സൌന്ദര്യത്തില്‍ നിന്നും ഉടലെടുക്കുന്നു എന്ന വിശ്വാസത്തില്‍). വളരെക്കുറച്ചു പേര്‍ക്കു മാത്രം സ്വായത്തമാക്കുവാന്‍ കഴിഞ്ഞിരിക്കുന്ന ജീവനകല. അദ്വൈതം നിര്‍വചിക്കുവാനും ദ്വൈതം വേണം, രണ്ടെണ്ണമുണ്ടെങ്കിലല്ലേ രണ്ടും ഒന്നാണെന്നു പറയുവാന്‍ കഴിയൂ. ഡാലി പകുതിവഴിയ്ക്കല്ലേ പോയുള്ളൂ, പദാര്‍ത്ഥത്തിനു രണ്ടു സ്വഭാവം/പ്രകൃതിയുണ്ടെന്നു പറഞ്ഞു, രണ്ടും ഒന്നാണെന്നോ/രണ്ടും മായയാണെന്നോ പറഞ്ഞുകണ്ടില്ല.
ദേവന്‍ ചീത്ത വിളിച്ചു :(
ഷിജു മുതലായവരേ, ഡാലി അദ്വൈതത്തെ മനസിലാക്കുവാന്‍ ആധുനിക ശാസ്ത്രമുപയോഗിച്ചു സാധിക്കുമോ എന്നൊരു ശ്രമം നടത്തിയതായാണു് എനിക്കു തോന്നിയതു്. അല്ലാതെ ഇപ്പോള്‍ ശാസ്ത്രം പറഞ്ഞ കാര്യം പണ്ടുപറഞ്ഞിരുന്നു എന്നു സ്ഥാപിക്കാനല്ലെന്നു തോന്നുന്നു.
ഡാലിയേ,
വേദാന്തികള്‍ പറയുന്ന അദ്വൈതം മറ്റൊന്നാണു്. നേതി നേതി (അതിതല്ല അതിതല്ല;-)). അതേതെന്നു് മര്യാദയ്ക്കു് പറയാനറിയാവുന്ന ഹെറിറ്റേജ് മാഷു് അതു് പറഞ്ഞുമില്ല. ഇനിയാരെങ്കിലും ഈ വഴി വന്നതു പറഞ്ഞിട്ടുപോകുമെന്നു കരുതാം. അല്ലെങ്കില്‍ ഇദ്ദേഹം തന്നെ തന്റെ ബ്ലോഗില്‍ അതിനെപറ്റി പറയുമെന്നാശിക്കാം. എന്തായാലും ശ്രമം വളരെ നന്നായി. അദ്വൈതം എന്ന വാക്കിന്റെ അര്‍ഥം രണ്ടല്ല എന്നോ മറ്റോ ആണത്രേ. ഏതു രണ്ടു് ആണു് അല്ലാത്തതു് എന്നാദ്യം നമുക്കു ചോദിക്കാം. അതാവട്ടെ ആദ്യ പടി.
ഇന്ത്യാഹെറിറ്റേജിനോടൊരു വാക്കു്: സംസ്കൃതം ശ്ലോകങ്ങളൊക്കെ എന്നെപ്പോലുള്ളവരുടെ മുന്‍പില്‍ ചില (ശ്രേഷ്ഠയിനം)നാല്‍ക്കാലികള്‍ക്കു് മുന്‍പില്‍ പൊളിക്കാത്ത തേങ്ങ എന്ന പോലെ ഇട്ടിട്ടു പോകരുതു് പ്ലീസ്. അര്‍ഥം പറയൂ.
പാശ്ചാത്യ വിജ്ഞാനത്തിന്റെ അടിസ്ഥാനം തന്നെ determinism ആണ്.ക്വാണ്ടം മെക്കാനിക്സ് ഇത് തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും പിന്നിട് അതിനെക്കൂടി കണിശതയിലേയ്ക്ക് വലിച്ചടുപ്പിക്കാനാണ് ശ്രമിച്ചത്.ഹോക്കിങ് A Brief History Of Time-ല്‍ പറയുന്നത് ഇങ്ങനെ:
"These quantum theories are deterministic in the sense that they give laws for the evolution of the wave with time. Thus if one knows the wave at one time, one can calculate it at any other time. The unpredictable, random element comes in only when we try to interpret the wave in terms of the positions and velocities of particles. But maybe this is our mistake: maybe there are no positions and velocities, but only waves. It is just that we try to fit the waves to our preconceived ideas of positions and velocities. The resulting mismatch is the cause of the apparent unpredictability."
പൌരസ്ത്യ (വിശേഷിച്ചും ഭാരതീയ) വിജ്ഞാനം self realization-നെ ആണ് ആധാരമാക്കുന്നത്.സത്യാന്വേഷണത്തിന് ഇന്ന മാര്‍ഗ്ഗം എന്നൊന്നില്ല.പല ആചാര്യന്മാരും ഭിന്നമാര്‍ഗ്ഗങ്ങളാണ് പിന്‍തുടരുന്നതും നിര്‍ദ്ദേശിക്കുന്നതും.
അതുകൊണ്ട് ഇവയില്‍ ഒന്നിന്റെ സാമഗ്രികള്‍ കൊണ്ട് മറ്റേതിനെ പഠിക്കുവാന്‍ ശ്രമിക്കുന്നത് വെറും ധിഷണാവ്യായാമം മാത്രമേ ആകൂ.
രണ്ടു ഉദാഹരണങ്ങള്‍ പറയാം.പാശ്ചാത്യ സംഗീതത്തിലെ ക്ലിപ്തമായ സ്വരങ്ങളും scale-കളും കൊണ്ട് ഭാരതീയസംഗീതത്തിലെ രാഗങ്ങളെ അപഗ്രഥിക്കുന്നത് ഒരിക്കലും കൃത്യമാകില്ല(എന്ത് chaos theory ഉപയോഗിച്ചാലും ശരി).അതുപോലെ ആയുര്‍വേദത്തിലെ പ്രഭാവം എന്ന സംഗതി പാശ്ചാത്യ വൈദ്യശാസ്ത്രത്തിന് പിടികിട്ടില്ല(വേണമെങ്കില്‍ രസഗുണാദികളെപ്പറ്റിയുള്ള ഗവേഷണം ആവാം).
ഷിജുവിന്റേയും, കൂമന്റേയും, ഇന്‍ഡ്യഹെറിറ്റേജിന്റേയും കമന്റ് കണ്ട് ഒരു ഡിസ്കൈമര്‍ കൂടി ഇടാന്‍ തുടങ്ങുകയായിരുന്നു. പിന്നാലെ വന്നവര്‍ രക്ഷിച്ചു.എന്നാലും പറയട്ടെ, അദ്വൈതത്തില്‍ ക്വണ്ടം മെക്കാനിക്സ് പറഞ്ഞിരുന്നു എന്നോ (എണ്റ്റെ അപ്പൂപ്പന്‍ ആനപ്പുറത്തു കയറിയിട്ടുണ്ട് അതുകൊണ്ട് എണ്റ്റെ മുതുകിലും തഴമ്പുണ്ട് എന്നു വിശ്വസിക്കാന്‍ പ്രയാസം) ക്വാണ്ടം മെക്കാനിക്സ് ആണ് അദ്വൈതമെന്നോ ഞാന്‍ ഉദ്ദേശിച്ചില്ല.
ശാസ്ത്രം പഠിക്കുകയും (അതു സായിപ്പ് കണ്ടു പിടിച്ചതായലും, ഇന്‍ഡ്യക്കാര്‍ കണ്ടുപിടിച്ചതയലും, തമോഗര്‍ത്തില്‍ ചന്ദ്രശേഖര്‍ ലിമിറ്റ് ഒക്കെയില്ലെ ഷിജു) അദ്വൈതം ഇത്തിരിയൊക്കെ മനസ്സിലാക്കുകയും ചെയ്യുന്നൊരള്‍ക്ക് (പ്രതേകിച്ചും അദ്വൈതത്തിന്റെ നാട്ടില്‍ ജനിച്ചു വളര്‍ന്ന ഒരു ഇന്‍ഡ്യക്കാരന്) അദ്വൈതം മനസ്സിലാക്കാന്‍ ശാസ്ത്രം ഉപയോഗിക്കമൊ എന്നതാണീ ശ്രമം.
ശാസ്ത്രം മനസ്സിലാക്കാന്‍ അദ്വൈതം ആവശ്യമില്ല. ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെടുന്ന കാര്യങ്ങളാണ് ശാസ്ത്രം. പക്ഷെ അദ്വൈതം പലപ്പോഴും അങ്ങിനെയല്ല (ഗുരു മുഖത്തു നിന്നും പഠിക്കേണ്ട കാര്യങ്ങള്‍). അതാണീ ശ്രമത്തിലേക്കുള്ള വഴി.
ഇതൊക്കെ പറയാന്‍ മാറ്റര്‍ വേവിനേക്കാളും ഷ്രോഡിങറുടെ വേവ് ഫങ്ങ്ഷന്‍ മതി. അത് അദ്ദേഹം തന്നെ കുറെ പഠിച്ചീട്ടുണ്ട്. എഴുതിയിട്ടുമുണ്ട്. നല്ലൊരു വേദാന്തി ആയിരുന്നു അദ്ദേഹം എന്ന് വിക്കി പറയുന്നു. വേവ് ഫങ്ങ്ഷന്‍ സാധാരണക്കാരന് മനസ്സിലാവാന്‍ ദുഷ്കരമാണ്. അതാണ് ക്വാണ്ടം മെക്കാനിക്സ്സിലേക്കും ഷോഡിഗറെ നയിച്ച മാറ്റര്‍ വേവ് വഴി ഇതു സാദ്ധ്യമാണോ എന്ന് ചിന്തിക്കാന്‍ കാരണം. അത് മനസ്സിലാക്കാന്‍ കുറേകൂടി എളുപ്പമാണ്.
സുരലോകം നല്ല ഒരു നിരീക്ഷണമാണ് നടത്തിയിരിക്കുന്നത്. ഇതു തന്നെയാണ് എന്റേയും അഭിപ്രായം. അദ്വൈത ചിന്തയും ക്വാണ്ടം മെക്കാനിക്സും രണ്ട് ഭിന്ന മാര്‍ഗ്ഗങ്ങളാണ്. അത് കൊണ്ട് ഒരെണ്ണം കൊണ്ട് മറ്റേതിനെ പഠിക്കാന്‍ ശ്രമിച്ചാല്‍ വിജയിക്കുമോ?
ഞാന്‍ ഈ ലേഖനം ഒന്നു കൂടി മനസ്സിരിത്തി വായിച്ചതിനു ശേഷം വിശദമായ അഭിപ്രായം പറയാം. (നാട്ടില്‍ നിന്ന് ഇന്ന് വന്നതേ ഉള്ളൂ. അതിനാല്‍ എല്ലാ പോസ്റ്റ്കളും ഒന്ന് ഓടിച്ച് വായിച്ചതേ ഉള്ളൂ)
ഡാലി പറഞ്ഞു
ശാസ്ത്രം പഠിക്കുകയും (അതു സായിപ്പ് കണ്ടു പിടിച്ചതായലും, ഇന്‍ഡ്യക്കാര്‍ കണ്ടുപിടിച്ചതയലും, തമോഗര്‍ത്തില്‍ ചന്ദ്രശേഖര്‍ ലിമിറ്റ് ഒക്കെയില്ലെ ഷിജു).
ഇതില്‍ ഒരു തെറ്റുണ്ട്, തമോഗര്‍ത്തില്‍ ചന്ദ്രശേഖര്‍ ലിമിറ്റ് ഒന്നും ഇല്ല. ചന്ദ്രശേഖര്‍ ലിമിറ്റ്, ഒരു നക്ഷത്രം മൃതിയടയുമ്പോള്‍ അത് വെള്ളകുള്ളന്‍ (White dwarf) ആവണമെങ്കില്‍ വേണ്ട ഏറ്റവും ഉയര്‍ന്ന ദ്രവ്യ മാന പരിധിയാണ്. ഇത് സൂര്യന്റെ ഭാരത്തിന്റെ 1.44 ഇരട്ടിയാണ് എന്ന് കണക്ക് കൂട്ടി കാണ്ടു പിടിച്ചത് ചന്ദ്രശേഖര്‍ ആണ് . അതിനാല്‍ അതിന് ചന്ദ്രശേഖര്‍ ലിമിറ്റ് എന്ന് പറയുന്നു. ഇതില്‍ കൂടുതല്‍ ദ്രവ്യ മാനം ഉള്ള നക്ഷത്രങ്ങള്‍ ന്യൂട്രോണ്‍ താരങ്ങളും, തമോഗര്‍ത്തവും ഒക്കെ ആകും. ഇതിനെ കുറിച്ചൊക്കെ വിശദമായ പോസ്റ്റുകള്‍ ജ്യോതിശാസ്ത്രം പോസ്റ്റില്‍ വഴിയെ ഇടാം.
എതായാലും ചിന്തിക്കാന്‍ വകയുള്ള ഒരു പോസ്റ്റ് ഇട്ടതിന് ഡാലിക്ക് നന്ദി.
ഷിജുവെ: ഞാന്‍ അത് തന്നെയാണ് ഉദ്ദേശിച്ചത് കേട്ടൊ. തമോഗര്‍ത്തതിനകത്ത് എന്നല്ല തമോഗര്‍ത്തം വിവരിക്കുമ്പോള്‍ എന്നേ ഉദ്ദേശിച്ചുള്ളൂ. കൂടുതല്‍ വ്യക്തമാക്കിയതിനു നന്ദി. എന്തായാലും ചന്ദ്രശേഖരന്‍ ഇന്‍ഡ്യക്കാരന്‍ (അമേരിക്കന്‍ ഇന്‍ഡ്യന്‍?) തന്നെ.
ഈ ലേഖനവും ഇതുവരെക്കണ്ട കമന്റുകളും ഒന്നോടിച്ചുനോക്കിയേ ഉള്ളൂ. പലതിനെപ്പറ്റിയും കമന്റണമെന്നുണ്ട്. പക്ഷേ ഇപ്പോള്‍ "ഏതു രണ്ടും" എന്നതിനെപ്പറ്റിമാത്രം രണ്ടുവാക്ക് ഞാന്‍ പറയട്ടെ-
സന്ധ്യാസമയം. പവര്‍ക്കട്ടായതുകൊണ്ട്, മുറ്റത്ത് ഒന്നും കാണുന്നുണ്ടായിരുന്നില്ല. കുറേശ്ശെ മഴ ചാറാന്‍ തുടങ്ങി. മുറ്റത്ത് അയലില്‍ ഉണങ്ങാനിട്ട തുണികള്‍ എടുക്കാന്‍ ഞാന്‍ പുറത്തിറങ്ങി. മുറ്റത്തേയ്ക്കു കാലെടുത്തുവെച്ചതും "അമ്മേ പാമ്പ്" എന്ന് അലറിവിളിച്ചുകൊണ്ട് മറിഞ്ഞുവീണതും ഒരുമിച്ച്. ശബ്ദംകേട്ട് ടോര്‍ച്ചുമായി അമ്മ വന്നു. ഞാന്‍ ചവിട്ടിയ പാമ്പ് കാലില്‍ക്കൂടെ മേലേയ്ക്കു കേറുമോ എന്നു പേടിയുണ്ടായിരുന്നെങ്കിലും എനിയ്ക്കു എണീക്കാനോ കാലൊന്നനക്കാനോ അപ്പോള്‍ കഴിഞ്ഞിരുന്നില്ല. "പാമ്പ്, പാമ്പ്" എന്നു പറഞ്ഞുകൊണ്ട് ഞാന്‍ ചൂണ്ടിയ ദിക്കിലേയ്ക്ക്, അമ്മ ടോര്‍ച്ചടിച്ചു. ഞാന്‍ നോക്കി. ഒരു കഷണം കയറായിരുന്നു. അപ്പോള്‍ ഞാന്‍ ചിരിച്ചു.
ഇവിടെ പാമ്പും കയറും എന്ന് രണ്ടു സാധനങ്ങള്‍ ഉണ്ടോ? പാമ്പ് എന്നത് ഞാന്‍ അനുഭവിച്ച അവസ്ഥയില്‍ എന്നെ സംബന്ധിച്ച്, അതു മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെളിച്ചം വേണ്ടത്രകിട്ടിയപ്പോള്‍ പാമ്പാണെന്നു ഞാന്‍ അങ്ങേയറ്റം പേടിച്ച അതേ വസ്തു, പാമ്പല്ല, കയറാണ് എന്നു ബോധ്യമായി. കയറാണ് എന്ന ബോധം ഉള്ളപ്പോള്‍ പാമ്പ് എന്ന ചിന്തയ്ക്കവിടെ പ്രസക്തിയില്ല.
ബ്രഹ്മം എന്ന സത്തയില്‍ തന്നെയാണ് നാം ഈ വസ്തുപ്രപഞ്ചം മുഴുവന്‍ കണ്ടനുഭവിയ്ക്കുന്നത്. എല്ലാം നാം വിചാരിച്ചപോലെ സന്തോഷമായി നീങ്ങുമ്പോള്‍ നമുക്ക് ഇതിനപ്പുറത്തേയ്ക്ക് ഒന്നിനേയും കുറിച്ച് ചിന്ത വരില്ല. പക്ഷേ, ഇതൊന്നും എന്നത്തേയ്ക്കുമില്ലാല്ലോ, എല്ലാം നശിയ്ക്കുന്നുവല്ലോ, ഞാനും മരിയ്ക്കുമല്ലോ, എന്നൊക്കെ പേടിച്ചരണ്ടിരിയ്ക്കുമ്പോള്‍ ബുദ്ധി പ്രവര്‍ത്തിയ്ക്കായ്ക കാരണം അപ്പോള്‍ കരയാനേ മിക്കവാറും തരമാവൂ. എന്നാല്‍ പേടി വല്ലാതെ മുറുകുന്നതിനുമുന്‍പ്, ഈ വഴിയ്ക്കൊരന്വേഷണം നടത്തിനോക്കിയാല്‍, 'ഇതു പാമ്പല്ല, ഞാന്‍ വെറുതേ പേടിയ്ക്കുകയാണ്' എന്നു ബോധ്യമാവും. അറിവാകുന്ന ടോര്‍ച്ചുവെളിച്ചം അപ്പോള്‍ ഫ്ലാഷായാല്‍ പേടി പമ്പകടക്കും.
ഒരു അദ്വൈതവേദാന്തിക്ക് വേണമെങ്കില്‍ ഇങ്ങനെ പറയാം: സകലതിനെയും quantize ചെയ്താല്‍ ബ്രഹ്മമായി.അതേസമയം ഒരു quantum physicist-ന് തന്റെ സിദ്ധാന്തം വഴി ബ്രഹ്മത്തെ വ്യാഖ്യാനിക്കാന്‍ നിരവധി കടമ്പകളുണ്ട്.ഏറ്റവും ആദ്യത്തേത് സ്ഥലകാലത്തെയും ഊര്‍ജ്ജത്തെയും സംബന്ധിച്ച തന്റെ സങ്കല്പവും ബോധവുമാണ്.ഇത് മറികടന്നാല്‍ പിന്നെ എന്തുണ്ട് വ്യാഖ്യാനിക്കാന്‍!?
“ഇത്ര വലിയ മണ്ടത്തരമൊക്കെ അതില്‍ പറഞ്ഞീട്ടുണ്ടൊ?“ എന്തായിരുന്നു സ്റ്റീഫന്‍ ഹോക്കിങ്ങ് പറഞ്ഞ മണ്ടത്തരം? മനസിലായില്ലല്ലോ ഡാലീ? :)
പിന്നെ ഡാലി അദ്വൈതത്തെയും ക്വാണ്ടം സിദ്ധാന്തങ്ങളെയും ഒന്നാക്കി കാണിക്കാന്‍ ശ്രമിച്ചെന്ന് ഞാന്‍ സ്വപ്നേപി ഉദ്ദേശിച്ചില്ല. മനസില്‍ വിചാരിക്കുന്ന കാര്യം എനിക്ക് നേരേ ചൊവ്വേ എഴുതാനറിയാത്തതു കൊണ്ടു തോന്നിയതാകണം. സോറി. സമകാലീന കാലഘട്ടത്തില്‍ അങ്ങനൊരു പ്രവണതയുണ്ടെന്നു മാത്രമേ ഞാന്‍ പറയാന്‍ ഉദ്ദേശിച്ചിട്ടുള്ളു. ആ പ്രവണതകളോടാണ് എനിക്ക് അസഹിഷ്ണുത. ഡാലി ചൂണ്ടിക്കാണിച്ച കാര്യങ്ങളോടല്ല. അല്ലേയല്ല.
ധ്യാനത്തിന്റെയും മനനത്തിന്റെയും ഇടനാഴികളിലെവിടെയോ കണ്ടെത്തുന്ന ചില തോന്നലുകളല്ല ഈ അദ്വൈതഭാവം എന്ന് തെളിയിക്കാനായി എന്തെങ്കിലും ആരെങ്കിലും ഇവിടെ എഴുതിയിട്ടെങ്കില്‍ നന്നായിരുന്നു. അതുപോലെ ആത്മാവ് എന്താണെന്നും. യുക്തിയുടെ ഉപകരണങ്ങളായ പഞ്ചേന്ദ്രിയങ്ങളെ നിഷേധിച്ചു കഴിഞ്ഞാല്‍ പിന്നെ നിരായുധനായി നില്‍ക്കുന്നവന് പിന്നീടുണ്ടാവുന്ന അനുഭൂതികളെ/തോന്നലുകളെ “കണ്ണടച്ച്” അംഗീകരിക്കലല്ലേ നിര്‍വാഹമുള്ളൂ?
ഇന്‍ഡ്യഹെറിട്ടേജ്: ഇവിടെ ഉപമകള്‍ക്ക് പ്രസക്തി ഇല്ലല്ലോ! ഒരേ തലത്തിലെത്താന്‍ രണ്ട് സമീപനങ്ങളാകാമോ എന്നല്ലേ ഉള്ളൂ.
“ കാരണം എന്നും കാര്യം എന്നും വിളിച്ച് വൈശേഷികരും മറ്റും പറഞ്ഞത് ശങ്കരാചാര്യര്‍ പറഞ്ഞത് ഇവിടെയും സ്മര്‍ത്തവ്യം.“ ഈ വാചകം ഒട്ടും മനസ്സിലായില്ല. ഒന്നു വിശദീകരിക്കമോ?
കൂമന്‍സ്: ഉത്തരം ഞാന്‍ ഡിസ്ക്ലമറായി പറഞ്ഞു. ഞാന്‍ കൂട്ടി കുഴച്ചില്ല. പിന്നെ നാസികളാണോ ഈ പണി തുടങ്ങിയത്? ആവാന്‍ വഴിയില്ല. ഷ്രോഡിഗര്‍ ആസ്ത്രേലിയകാരനായിരുന്നു. അദ്ദേഹം തന്നെ ഈ പണി തുടങ്ങിയിരുന്നു.
അരവിന്ദാ: വയറ്റിപിഴപ്പാണെ ശാസ്ത്രം. വേറെ വഴിയില്ല. അവിടിരുന്ന് കണ്ട് രസിക്കാലെ ;)
പെരിങ്ങോടര്‍ക്ക്: “പദാര്‍ത്ഥത്തിനു രണ്ടു സ്വഭാവം/പ്രകൃതിയുണ്ടെന്നു പറഞ്ഞു, രണ്ടും ഒന്നാണെന്നോ/രണ്ടും മായയാണെന്നോ പറഞ്ഞുകണ്ടില്ല.“
ഇതിനൊരു ഉത്തരം പറയണമെങ്കില്‍ ലൈറ്റിന്റെ (വെളിച്ചത്തിന്റെ) കണികകള്‍ വരെ പോകണം. രണ്ടും ഒന്നല്ല. വെളിച്ചത്തിനെ ഒരു സ്വഭാവം വിവരിക്കാന്‍ കണിക സ്വഭാവവും മറ്റൊരു സ്വഭാവം വിവരിക്കാന്‍ തരംഗ സ്വഭാവവും വേണ്ടിവരും. ഇതു രണ്ടുമല്ല ശരിക്കും വെളിച്ച കണിക. ഇതിനിടയിലെന്തോ ഒന്ന്. (ബ്രഹ്മത്തെ നിര്‍വചിക്കാന്‍ പറ്റില്ലല്ലോ) കെമിസ്ടിയില്‍ പഠിച്ചിരുന്ന റെസൊണന്‍സ് സ്ട്രക്ച്ചറുകള്‍ ഓര്‍ക്കുക.മായ എന്നു പറയുന്നതാവും കൂടുതല്‍ ഭംഗി
സിദ്ധേട്ടാ: നേതി നേതി. പിന്നെ അത് എന്ത് എന്നറിയുക തന്നെയാണ് ഈ പോസ്റ്റിന്റെ ശ്രമം.
ഞാന്‍ ഡിസ്ക്ലമര്‍ കൊണ്ട് വരുമ്പോഴെക്കും പെരിങ്ങോടര്‍ക്കും സിദ്ധേട്ടനും അതു മനസ്സിലായത് എത്ര ആശ്വാസമയെന്നോ! ആരെങ്കിലും പറയുമായിരിക്കും അല്ലേ “ഏത് രണ്ട്“ എന്ന്.
ദേവേട്ടന്‍ എപ്പോള്‍ ചീത്ത വിളിച്ചു?
സുരലോകം:ഹോക്കിങ്ങിന്റെ A Brief History Of Time വായിക്കാതെ പോയതില്‍ ഖേദിക്കുന്നു. അത് വായിക്കണം എന്തായാലും.
The unpredictable, random element comes in only when we try to interpret the wave in terms of the positions and velocities of particles. But maybe this is our mistake: maybe there are no positions and velocities, but only waves. It is just that we try to fit the waves to our preconceived ideas of positions and velocities. The resulting mismatch is the cause of the apparent unpredictability
ഇതില്‍ ധാരാളം maybe കള്‍. ഇത് അദ്ദേഹത്തിന്റെ സജ്ജഷന്‍ അല്ലേ? അതില്‍ തന്നെ, ക്വണ്ടം മെക്കാനിക്സ് എങനെ കൂടുതല്‍ unpredictability ആവുന്നു എന്നല്ലേ പറയുന്നത്. നമ്മള്‍ ഈ പൊസിഷനും വെലോസിറ്റിയും വച്ചു തന്നെയാണ് ഇപ്പോഴും ഒരു ഇലക്ട്രോണ്‍ മൈക്രോസ്കോപ്പില്‍ എത്ര സൂക്ഷ്മത വരെ പോകാമെന്ന് പറയുന്നത്.
http://en.wikipedia.org/wiki/Uncertainty_principle ഇതൊന്ന് വായിച്ചു നോക്കൂ.
ക്വാണ്ടം മെക്കാനിക്സ് വച്ച് അദ്വൈതത്തിലെത്താന്‍ പറ്റിയാല്‍ (ഉപമകളിലൂടെയല്ലതെ) അതൊരു “വെറും ധിഷണാവ്യായാമം“ ആവില്ല എന്നു വിശ്വസിക്കുന്നു.
കൂമന്‍സ്: മണ്ടത്തരം എന്നു ഞാന്‍ ഉദ്ദേശിച്ചത് ഈ വ്യാഖാനമാണ്. “ക്വാണ്ടം മെക്കാനിക്സ് ഇത് തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും പിന്നിട് അതിനെക്കൂടി കണിശതയിലേയ്ക്ക് വലിച്ചടുപ്പിക്കാനാണ് ശ്രമിച്ചത്.ഹോക്കിങ് A Brief History Of Time-ല്‍ പറയുന്നത് ഇങ്ങനെ:“
ശരിയായ രീതിയില്‍ തിരുത്തിയിട്ടുണ്ട്. ചൂണ്ടി കാണിച്ചതിന് നന്ദി. അദ്വൈതം എനിക്കറിയില്ല കൂമന്‍സ്. അതറിയുന്നവര്‍ പറയനാണ് ഈ പോസ്റ്റിട്ടത്.
ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങള്‍ തുടങ്ങുന്നത് 'അഥ--' എന്ന ശബ്ദമൊ 'ഓം' എന്ന ശബ്ദമോ കൊണ്ടാണ്. 'അഥ' എന്ന ശബ്ദത്തിനര്‍ഥം അനന്തരം അതായത് ശിഷ്യപ്രശ്നാനന്തരം- അതു മനസ്സിലാക്കാനുള്ള മുന്‍ പാഠങ്ങള്‍ പഠിച്ചു കഴിഞ്ഞ് ആ ഉത്തരം കിട്ടാനുള്ള ചോദ്യം ഗുരുവിനോടു ചോദിക്കുമ്പോള്‍ എന്നു തന്ത്രയുക്തി പഠിപ്പിക്കുന്നു. ആ ചോദ്യം ശിഷ്യന്റെ മുഖത്തു നിന്നു വരുന്നതു വരെ ഗുരു ആ വിഷയം ശബ്ദിക്കുകയില്ല. ഇതിനെ പാത്രദാനം എന്ന ഒറ്റ വാക്കില്‍
ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ഞാന്‍ ഇതെഴുതിയാല്‍ ഉടനെ ചോദ്യം വരുമായിരിക്കും എന്റെ മൂന്നാം തൃക്കണ്ണില്‍ മുളച്ചതാണൊ എന്നൊക്കെ.
അല്ല കൂട്ടരേ. ഇതൊക്കെ അറിയണമെങ്കില്‍ ഗുരുമുഖത്തു നിന്നും പഠിക്കണം.
അതല്ലാതെ പറയാന്‍ പാടില്ലെന്നാണ് മിന്നാമിനുങ്ങിനെ പിടിച്ചു വച്ച് തീ കത്തിക്കാന്‍ ഊതിക്കൊണ്ടിരുന്ന കുരങ്ങന്മാരുടെ കഥയിലൂടെ പഞ്ചതന്ത്രം പറഞ്ഞത്.
അതുകൊണ്ടാണ് കഠോപനിഷത്തില്‍ നചികേതസ്സിന് യമധര്‍മ്മന്റെ അടുത്ത് ഉത്തരം കിട്ടാന്‍ പെടാപ്പാടു പെടേണ്ടി വന്നത്
അതനുസരിക്കാതിരുന്നതുകൊണ്ടാണ് കട്ട് ചെയ്തു കളയത്തക്കവണ്ണം തറയായിട്ടുള്ള കമെന്റുകള്‍ എനിക്കു കിട്ടിക്കൊണ്ടിരിക്കുന്നത് -- "ആചാര കുലമാഖ്യാതി" എന്നുള്ളതു കൊണ്ട് ഞാനവക്ക് മരൂപടി പറയുന്നില്ല.
ജ്യോതിര്‍മ്മയി പറഞ്ഞത് സത്യം. ദ്വിത്വവും അദ്വൈതവും അതില്‍ കഴിഞ്ഞു. അനുഭവിക്കുന്നതാണ് അദ്വൈതം - അതു നിര്‍വചിക്കാന്‍ സാധിക്കില്ല. നിര്‍വചിക്കുന്നതോടു കൂടി അതു പരിമിതമായി കഴിഞ്ഞു
നമ്മുടെ പൈതൃകമായ ശാസ്ത്രം പഠിക്കാതെ വെറുതെ അങ്ങിനെ ഉണ്ടായിരുന്നു ഇങ്ങിനെ ഉണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു നടക്കുന്നവരോടുള്ള എന്റെ മനോഭാവം ഒന്നു കാണിച്ചതായിരുന്നു ആ ആനയും തഴമ്പുമൊക്കെ അല്ലാതെ ഡാലിയോടുള്ളതായിരുന്നില്ല
ഏതായാലും ഈ വേദിയില്‍ തുടര്‍ന്നും നമുക്കു ചര്‍ച്ച ചെയ്യാം.
ഇനി ആധുനികശാസ്ത്രം ഇന്നും തലപുകച്ചിട്ട് ഒരു പിടിയും കിട്ടാത്ത ഉറക്കം എന്ന പ്രക്രിയയില്‍ ഭാരതീയ ശാസ്ത്രം പറയുന്ന സുഷുപ്തി എന്ന ഒരവസ്ഥയുണ്ട്. ആ വിശദീക്കരണം പഠിച്ചാല്‍ അദ്വൈതം എന്താണേന്ന് ഒരേകദേശ ധാരണ ഉണ്ടാകും. സുഷുപ്തിയെ ഉണര്‍ന്നിരുന്നനുഭവിക്കുന്നതാണ് ബ്രഹ്മാനന്ദം
ആദ്യമായി എഴുത്തിനിരുത്തുന്ന കുട്ടിയുടെ വിരലില്‍ പിടിച്ച് ആശാന്‍ ഹരി എന്നെഴുതിച്ചിട്ട് ഇത് ഹരി എന്നു പറഞ്ഞു കൊടുക്കും. എന്നാല്‍ കുട്ടി കേള്‍ക്കുന്നത് ശബ്ദമാണ്. ആ ശബ്ദത്തിന്റെ രൂപമാണോ ആ വരച്ചിരിക്കുന്നത് അങ്ങിനെ രൂപം ശരിക്കുള്ളതാണെങ്കില്‍ പലഭാഷകളില്‍ എങ്ങിനെയാണ് പല രൂപങ്ങളുണ്ടായത്. അപ്പോള്‍ ഏതെങ്കിലും ഒരു രൂപം സങ്കല്‍പ്പതില്‍ വിശ്വസിച്ചാലേ - ഹിന്ദുക്കളുടെ വിഗ്രഹാരാധന പോളെ- അതില്‍കൂടി അതിനപ്പുറം എത്താന്‍ കഴിയൂ. ആരീതിയില്‍ ഏതെങ്കിലും ഒരു മാര്‍ഗ്ഗമായി എന്തും തിരഞ്ഞെടുക്കാം - അത് ക്വഅണ്ടമായാലും മതി
(ഉദാ: പിണ്ടം, ഊര്‍ജ്ജം, തരംഗം) ഇത് തന്നെയാണ് സര്‍വ്വ വ്യാപിയായ,സര്‍വ്വജ്ഞാനിയായ, സര്‍വ്വ ശക്തമായ, (omnipresent, omniscient and omnipotent ) ബ്രഹ്മം, വ്യതസ്തരീതിയില്‍ ആത്മാവില്‍ അന്തര്‍ലീനമായി, വ്യതസ്ത ഭാവത്തില്‍ കാണപ്പെടുന്നു എന്ന അദ്വൈത സിദ്ധാന്തവും.
matter, enery, waves, ഇതു തന്നെയാണു ബ്രഹ്മം
പിന്നെ ആത്മാവ് , അതെന്താണു് ?
അദ്വൈതത്തിലെ ആത്മാവിനെ (soul) കണികകള്‍ അല്ലെങ്കില്‍ മാറ്റര്‍ ആയും,
ഇവിടെ പറയുന്നു ആത്മാവാണു matter അല്ലെങ്കില്‍ പിണ്ടം എന്നു, ഇതെങ്ങനെ ശരിയാകും. പിണ്ടം ലൌകികസ്വഭാവമുള്ളതല്ലേ, അത്മാവിനു അതുണ്ടോ ?
വ്യക്തമായി പറഞ്ഞുതന്നാല്‍ കൊള്ളാം
ഹെറിറ്റേജ് മാഷ് പറഞ്ഞതിനടുത്താണ് എന്റേയും വിചാരങ്ങള്‍ എന്നു തോന്നുന്നു.
"എന്താണ് അദ്വൈതം?" എന്നു ചോദിക്കുന്ന, ഊര്‍ജ്ജ തന്ത്രത്തില്‍ വിദഗ്ദനായ, ഒരാളോട് പറഞ്ഞു കൊടുക്കാന്‍ ഒരുപക്ഷേ പദാര്‍ത്ഥത്തിന്റെ തരംഗസ്വഭാവങ്ങള്‍ ഉദ്ധരിച്ചുള്ള ഒരു analogy സഹായകമായേക്കും. പക്ഷേ, ശാസ്ത്രം ഉപയോഗിച്ച് അദൈതത്തിലെത്താമോ എന്നാണ് ഡാലിയുടെ അന്വേഷണം എങ്കില്‍, പറ്റില്ല എന്നു തന്നെയാണ് അതിനുള്ള ഉത്തരം എന്നു തോന്നുന്നു.
എനിക്ക് മനസ്സിലായിടത്തോളം അദ്വൈതം അനുഭവിച്ചറിയേണ്ട ഒരവ്സ്ഥയാണ്. കൂമന്‍ പറഞ്ഞ പോലെ ധ്യാനത്തിന്റേയും മനനത്തിന്റേയും പരിണതഫലമായി ധന്യന്‍മാര്‍ എത്തിച്ചേരുന്ന ഒരവസ്ഥ. വര്‍ണ്ണ്യത്തിലുള്ള ആശങ്കക്കു പോലും പ്രസക്തിയില്ലാത്ത ഈ അവസ്ഥയില്‍, നിഷ്‌കാമ, നിര്‍ഗുണ, നിര്‍മമ രൂപത്തോട് ഒരു മനുഷ്യന്‍ താദാത്‌മ്യം പ്രാപിക്കുന്നു. ഈ ഉന്നതമായ ആത്‌മീയാനുഭവമാവാം "ഞാന്‍ തന്നെ ഈശ്വരന്‍" എന്ന നിലയിലേക്ക് മനുഷ്യനെ എത്തിക്കുന്നത്. ഇവിടെ "ഞാന്‍" എന്ന പദത്തിന് അനിര്‍വചനീയമായ അര്‍ത്ഥങ്ങളാണ് എന്നു മാത്രം.
കൂമാ, "നിത്യാഭ്യാസി ആനയെ എടുക്കും" എന്ന പേരില്‍ രാമപുരത്തു വാര്യരെപ്പറ്റി ഒരു കഥ നമ്മള്‍ രണ്ടിലോ മൂന്നിലോ പഠിച്ചിരുന്നു. 70 കിലോ ഭാരമുള്ള ഒരു വൈറ്റ്‌ലിഫ്റ്റര്‍ ക്ലീനും ജെര്‍ക്കുമായി 180 കിലോ പൊക്കും. അതേ ഭാരമുള്ള ഞാന്‍ മെനക്കെട്ടാല്‍ 50 കിലോ പോലും പൊങ്ങില്ല. അപ്പോള്‍ നമുക്ക് ചില സിദ്ധികള്‍ വരുന്നത് അഭ്യാസത്തിലൂടെയാണ്. അത്, ആത്‌മീയമായ സിദ്ധികളാവുമ്പോള്‍ അഭ്യാസം എന്നത് ധ്യാനവും മനനവുമാണ്. പഞ്ചേന്ദ്രീയങ്ങള്‍ മാത്രമാണ് യുക്തിയുടെ ഉപകരണങ്ങള്‍ എന്നത് ഒരു കുഴല്‍ക്കാഴ്ച്ച ആവാം. X എന്ന ആള്‍ വണ്ടിയിടിച്ച് കോമയില്‍ കിടന്നപ്പോള്‍ അയാളുടെ മനോവ്യാപാരങ്ങള്‍ എന്തായിരുന്നു എന്ന് Y എന്നൊരാള്‍ക്ക് പറഞ്ഞു കൊടുക്കണമെങ്കില്‍ യുക്തിയുടെ / ശാസ്ത്രത്തിന്റെ ഏത് ഉപകരണങ്ങളെ ആശ്രയിക്കും?
ക്വാണ്ടം മെക്കാനിക്സിനേയും വേദാന്തത്തേയും കൂട്ടിയിണക്കാന്‍ ശ്രമം നടക്കുന്നത് ഇത് ആദ്യമായല്ല. 1975-ല്‍ പുറത്തുവന്ന Fritjof Capra-യുടെ The Tao of Physics എന്ന പുസ്തകത്തിലൂടെ ആണ് ഇത് ലോകം ശ്രദ്ധിച്ചു തുടങ്ങുന്നത്. (അതില്‍ വേദാന്തം മാത്രമല്ല, പൌരസ്ത്യ മിസ്റ്റിസവും ഭൌതീക ശാസ്ത്രവും തമ്മിലുള്ള ഒരു താരതമ്യ പഠനം ആണ് പൊതുവില്‍ ഉള്ളത്. ) ഇപ്പോള്‍ ഈ പുസ്തകം കൈയ്യില്‍ ഇല്ല. പക്ഷെ ഓര്‍മ്മയില്‍ വന്ന ഒരു കാര്യം ഇവിടെ കുറിക്കാം. “ആധുനിക ഭൌതീക ശാസ്ത്രജ്ഞന് ശിവന്റെ നൃത്തം Subatomic particlesന്റെ നൃത്തം തന്നെയാണ്. ഹിന്ദു പുരാണങ്ങളിലെ പോലെ ഇത് പ്രപഞ്ചവ്യാപിയായ സൃഷ്ടിസംഹാര പ്രക്രിയയുടെ നിരന്തര നൃത്തമാണ്“. അതിനു ശേഷം വളരെയധികം പുസ്തകങ്ങള്‍ ഈ വിഷയവുമായി ഇറങ്ങി. നമ്മുടെ മലയാളത്തിലും ചില പുസ്തകങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ഒരെണ്ണം എന്റെ കൈയ്യില്‍ ഉണ്ട്. പി. കേശവന്‍ നായര്‍ എഴുതിയ “ബോധത്തിന്റെ ഭൌതീകം”. അതില്‍ ക്വാണ്ടം ദര്‍ശനം എന്ന ഒരു അദ്ധ്യായം ഉണ്ട് . അതില്‍ ഡാലി ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതും അതിനപ്പുറവും പറഞ്ഞിട്ടുണ്ട്.
ഏതൊരു ശാസ്ത്രത്തേയും വേദവുമായും തത്വചിന്തയുമായും കൂട്ടിയിണക്കുന്ന പ്രതിഭാസത്തെ വസ്തുനിഷ്ഠമായി വിമര്‍ശിക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ “ശാസ്ത്രവും കപടശാസ്ത്രവും” എന്ന ഒരു പുസ്തകവും ഉണ്ട്. ഇതിലോക്കെ ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.
ക്വാണ്ടം മെക്കാനിക്സിന്റെ ഉപഞാതാവ് മാക്സ് പ്ലാങ്ക് ആണ്. 1900ത്തില്‍ ആണ് അദ്ദേഹം ഈ തിയറി അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ അഭ്പ്രായത്തില്‍ വികിരണ ഊര്‍ജ്ജം തുടര്‍ച്ചയായ ഒരു തരംഗപ്രവാഹം അല്ല. ഊര്‍ജ്ജത്തിന്റെ ചെറിയ ചെറിയ പൊതികള്‍ (photons) ആയി ആണ് വികിരണ ഊര്‍ജ്ജം ഉത്സര്‍ജ്ജിക്കപ്പേടുകയോ സ്വീകരിക്കപ്പെടുകയോ ചെയ്യുന്നത്. സത്യത്തില്‍ കാലം തെറ്റി പിറന്ന ഒരു പ്രതിഭ ആയിരുന്നു അദ്ദേഹം (മൈക്കല്‍ ഫാരഡെയെപ്പോലെ). ആ തിയറി അന്ന് പലര്‍ക്കും എന്താണെന്ന് മനസ്സിലായില്ല. പക്ഷെ അതിന്റെ ഗുണങ്ങള്‍ ആദ്യമായി മനസ്സിലാക്കിയത് ഐന്‍സ്റ്റീനാണ്. ക്വാണ്ടം മെക്കാനിക്സ് ഉപയോഗിച്ചാണ് ഐന്‍സ്റ്റീന്‍ photo electic പ്രഭാവം വിശദീകരിച്ചത് (ഇതിനാണ് അദ്ദേഹത്തിന് നോബല്‍ സമ്മാനം കിട്ടിയത്. പലരും തെറ്റദ്ധരിച്ചിരിക്കുന്നത് പോലെ ആപേക്ഷികതാ സിദ്ധാന്തത്തിനല്ല). ഏറ്റവും ലളിതമായി പറഞ്ഞാല്‍ സൂക്ഷ്മ പ്രപഞ്ചത്തിലെ കണങ്ങളുടെ ചലന നിയമം ആണ് ക്വാണ്ടം മെക്കാനിക്സ്.
ക്ലാസ്സിക്കല്‍ ഭൌതീകത്തില്‍ രണ്ട് വ്യത്യസ്ത വസ്തുക്കള്‍ ഉണ്ട്. ഒന്ന് പദാര്‍ഥം രണ്ട് ഊര്‍ജ്ജ വികിരണം.പദാര്‍ഥം ന്യൂട്ടന്റെ ചലന നിയമങ്ങള്‍ അനുസരിക്കുന്നു, ഊര്‍ജ്ജ വികിരണങ്ങള്‍ മാക്സ്‌വെല്ലിന്റെ വൈദ്യുതകാന്തിക നിയമങ്ങളും. ക്ലാസ്സിക്കല്‍ ഭൌതീകം അനുസരിച്ച് പദാര്‍ഥത്തിന്റെ ഗുണങ്ങള്‍ (പിണ്ഡം, ചാര്‍ജ്ജ് മുതലായവ) നമ്മള്‍ക്ക് അളന്ന് തിട്ടപ്പെടുത്താം. അതായത് അളക്കുക എന്ന പ്രക്രിയ പദാര്‍ഥത്തിന്റെ അവസ്ഥയില്‍ യാതൊരു മാറ്റവും വരുത്തുന്നില്ല. അതായത് ഒരു കണത്തിന്റെ ഇപ്പോഴുള്ള സ്ഥനവും പ്രവേഗവും കൃത്യമായി അറിഞ്ഞാല്‍ അതിന്റെ ഭാവി സ്ഥാനവും പ്രവേഗവും മറ്റും പ്രവചിക്കാം. ഇത് തന്നെയാണ് “പാശ്ചാത്യ വിജ്ഞാനത്തിന്റെ അടിസ്ഥാനം തന്നെ determinism ആണ്.“ എന്ന് പറഞ്ഞതിലൂടെ സുരലോഗം ഉദ്ദേശിച്ചത്.
ക്വാണ്ടം മെക്കാനിക്സിലെ ഏറ്റവും വിപ്ലവകരമായ ആശയമാണ് പദാര്‍ഥം ഒരേ സമയം തരംഗവും കണവും (Wave-particle duality) ആണെന്നുള്ളത്. നമുക്കൊരിക്കലും പ്രകാശത്തിന്റെ ദ്വന്ദാത്മകത കാണാന്‍ കഴിയില്ല. അതിന്റെ സ്വഭാവം സന്ദര്‍ഭത്തിനനുസരിച്ച് മാറുന്നു. പ്രസിദ്ധമായ Two slit experiment ല്‍ നിന്ന് നമുക്ക് ഇത് മനസ്സിലാക്കാന്‍ പറ്റും. ഒരു സ്രോതസ്സില്‍ നിന്ന് പ്രകാശം വിടുക. പ്രകാശത്തിന്റെ പാതയില്‍ രണ്ട് ദ്വാരമുള്ള ഒരു സ്ക്രീന്‍ വയ്ക്കുക. ഈ രണ്ട് ദ്വാരങ്ങളിലൂടെ വരുന്ന പ്രകാശത്തെ രണ്ട് Particle detetor ഉപയോഗിച്ച് നിരീക്ഷിച്ചാല്‍ നമുക്ക് പ്രാകാശത്തിന്റെ കണികാ സ്വഭാവം കാണാം. ഇനി ഈ ഇരട്ട ദ്വാര സ്ക്രീനിനു മുന്നില്‍ വേറൊരു സ്ക്രീന്‍ വയ്ക്കുക. അപ്പോള്‍ അതിന്റെ interferance pattern കാണാം. അതായത് പ്രകാശത്തിന്റെ തരംഗസ്വഭാവം. ചുരുക്കി പറഞ്ഞാല്‍ നമ്മള്‍ എന്താണോ നോക്കുന്നത് അതാണ് നമ്മള്‍ കാണുന്നത്. പക്ഷെ അതാണ് ശരി എന്ന് അതിന് അര്‍ഥം ഇല്ല.
ഇനി സൂക്ഷ്മ പ്രപഞ്ചത്തിലേക്ക് പോകുമ്പോള്‍ ഉള്ള പ്രശ്നം എന്താണെന്ന് നോക്കാം. ഒരു ഇലക്‍ട്രോണിനെ സൂക്ഷദശിനി ഉപയോഗിച്ച് നമ്മള്‍ നോക്കുന്നു എന്ന് വെയ്ക്കുക. ഏത് വൈദ്യുതകാന്തിക കിരണം ഉപയോഗിച്ചാണോ നമ്മള്‍ ഇലക്‍ട്രോണിനെ നോക്കുന്നത് ആ കിരണത്തിന്റെ ഫോട്ടോണ്‍ ഇലക്‍ട്രോണുമായി കൂട്ടി മുട്ടുകയും അതിന്റെ ഊര്‍ജ്ജത്തിന്റെ ഒരു അംശം ഇലക്‍ട്രോണിന് കൈമാറുകയും ചെയ്യും. ഇതിന്റെ പ്രത്യാഘാതങ്ങള്‍ രണ്ടാണ്. ഒന്ന് ഫോട്ടോണിന്റെ ഊര്‍ജ്ജം അല്പം കുറയും (തരംഗ ദൈര്‍ഘം കൂടും). രണ്ട് ഇലക്‍ട്രോണിന് അലപം സംവേഗം കൂടും. ചുരുക്കത്തില്‍ വികിരണം ഉപയോഗിച്ച് ഇലക്‍ട്രോണിനെ നിരീക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ആ ശ്രമം കൊണ്ട് തന്നെ ഇലക്‍ട്രോണിന്റെ സ്വാഭാവം (ഇവിടെ സ്ഥാനം, പ്രവേഗം) മാറും (Compton scattering ). പരത്തി പറഞ്ഞാല്‍ കാണാനുള്ള നമ്മുടെ ശ്രമം തന്നെ അതിന്റെ ശരിക്കുള്ള അവസ്ഥക്ക് വ്യത്യാസം വരുത്തുന്നു. ഒരു പദാര്‍ഥ കണത്തിന്റെ പൂര്‍വ അവസ്ഥ തന്നെ ഇങ്ങനെ അനിശ്ചിതത്വം ആണെങ്കില്‍ അതിന്റെ ഭാവി അവസ്ഥ പ്രവചിക്കാന്‍ പറ്റില്ല. അതായത് കണങ്ങളുടെ ലോകം പ്രവചന വിധേയം അല്ല. പക്ഷെ സൂക്ഷ്മ ലോകത്തെ ഭരിക്കുന്നത് സംഭവ്യതയുടെ നിയമം ആണ്. ക്വാണ്ടം മെക്കാനിക്സിന്റെ അടിസ്ഥാന വിയമവും ഇതു തന്നെ. ഒരു അണു എപ്പോള്‍ ഉത്തേജിതാവസ്ഥയില്‍ നിന്ന് പൂര്‍വ്വാവസ്ഥയില്‍ എത്തും എന്ന് പറയാന്‍ ക്വാണ്ടം മെക്കാനിക്സിന് ആവില്ല. പകഹെ ഒരു നിശ്ചിത സമയത്ത് അങ്ങനെ സംഭവിക്കാനും ഒരു ഫോട്ടോണിനെ പുറം തള്ളാനുമുള്ള സംഭാവ്യത (probability) ക്വാണ്ടം മെക്കാനിക്സ് നല്‍കുന്നു. അണുക്കള്‍ കോടികണക്കിനാകുമ്പോള്‍ സംഭാവ്യത സംഭവം തന്നെയായി മാറും. ഇലക്‍ട്രോണിക്സിലും, റേഡിയോ ആക്‍ടിവിറ്റിയിലും മറ്റും നമുക്ക് കൃത്യമായ ഫലങ്ങള്‍ ലഭിക്കുന്നത് ഈ സംഭാവ്യത നിയമം അനുസരിച്ചാണ്. ചുരുക്കി പറഞ്ഞാല്‍ ശാസ്ത്രജ്ഞര്‍ ക്വാണ്ടം മെക്കാനിക്സ് വികസിപ്പിച്ചെടുത്തത് എല്ലാം അനിശ്ചിതമാണെന്ന് സ്ഥാപിക്കാനല്ല. സുനിശ്ചിതമാക്കാനാണ്. നമ്മള്‍ ഇന്ന് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ തുടങ്ങി എല്ലാം പ്രവര്‍ത്തിക്കുന്നത് ക്വാണ്ടം മെക്കാനിക്സിലെ സംഭാവ്യത നിയമം അനുസരിച്ചാണ്.
ക്വാണ്ടം മെക്കാനിക്സ് എന്ന ശാസ്ത്രശാഖ പിറന്നിട്ട് നൂറു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. അതിന്റെ സിദ്ധാന്തങ്ങള്‍ ഒക്കെ ഇന്നും ശൈശവാസ്ഥയില്‍ ആണ്. ക്വാണ്ടം മെക്കാനിക്സിലെ ഇന്നത്തെ പല സിദ്ധാന്തങ്ങളും നാളെ തെറ്റാണെന്ന് കണ്ടെത്താം. അതാണ് ശാസ്ത്രത്തിന്റെ രീതി. ശാസ്ത്രത്തില്‍ “ശ്വാശ്വതം“ എന്ന വാക്ക് തന്നെ ഒരു സിദ്ധാന്തവുമായി കൂട്ടിച്ചേര്‍ക്കാന്‍ പാടില്ല. അതാണ് ശാസ്ത്രത്തേയും മറ്റുള്ള ആത്മീയ/വേദാന്ത/തത്വചിന്തയേയും വേറിട്ടു നിര്‍ത്തുന്നത്. ശാസ്ത്രത്തിന്റെ ഈ ഒരു സവിശേഷത കൊണ്ടാണ് ഗ്രഹങ്ങള്‍ ഒന്‍പതാണ് എന്ന പഠിച്ച നമ്മള്‍ക്ക് ഇന്ന് അത് എട്ടാണ് എന്ന് തിരുത്തി പറയേണ്ടി വരുന്നത്,
ഡാലി പറഞ്ഞത് അദ്വൈതത്തിലെ ആത്മാവിനെ കണികകള്‍ ആയും, പ്രപഞ്ചം നിറഞ്ഞ് നില്‍ക്കുന്ന ബ്രഹ്മത്തെ തരംഗമായും കാണാം എന്നാണ്. എനിക്ക് അദ്വൈതം ഒട്ടും അറിയില്ല. ആത്മാമിവിനേയും ബ്രഹ്മത്തേയും ഇതേപോലെ എടുത്ത് നമ്മള്‍ക്ക് പരീക്ഷിക്കാന്‍ പറ്റുമോ. ഇതേ പോലെ TRINITY യേയും ക്വാണ്ടം മെക്കാനിക്സിനേയും താരതമ്യം ചെയ്തു കൊണ്ടുള്ള ഒരു പഠനം എവിടെയോ വായിച്ച്ത് ഓര്‍ക്കുന്നു.
ഞാന്‍ ബ്രഹ്മമാണ്, നീയും അത് തന്നെ എന്ന് പറയുന്ന ശങ്കരാചാര്യര്‍ തന്നെയാണ് വേറൊരു സ്ഥലത്ത് വേദം ശ്രവിക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം എന്നു പറയുന്നത്. എന്താ അവന്‍ ബ്രഹ്മത്തിന്റെ ഭാഗമല്ലേ.
വേദാന്തത്തിന്റെ ലക്ഷ്യം പരമമായ ആനന്ദവും മുക്തിയുമൊക്കെയാണ്. ശാസ്ത്രത്തിന് ഇങ്ങനെ ഒരു ലക്ഷ്യമേ ഇല്ല. അതിന് നമ്മുടെ ഇപ്പോഴത്തെ ജീവിതം എങ്ങനെ സൌഖ്യദായകം ആക്കാം എന്ന ഒരു ലക്ഷ്യമേ ഉള്ളൂ. ജീവിതത്തില്‍ നിന്നുള്ള മുക്തിയല്ല ജീവിക്കുന്നതിനുള്ള സന്തോഷമാണ് അത് നേടാന്‍ ശ്രമിക്കുന്നത്. അതിനാല്‍ എന്റെ അഭിപ്രായത്തില്‍ രണ്ടിനേയും അതിന്റെ വഴിക്ക് വിട്ടേക്കുക. വേദാന്തം പഠിച്ചിട്ട് ആരെങ്കിലും ഏതെങ്കിലും ഒരു ശാസ്ത്രത്തെ പുഷ്ഠിപ്പെടുത്തിയതായിട്ടോ, ശാസ്ത്രം കൊണ്ട് ആരെങ്കിലും വേദാന്തത്തെ പുഷ്ഠിപ്പെടുത്തിയതായിട്ടോ എനിക്ക് അറിയില്ല. രണ്ടിനേയും അതിന്റെ വഴിക്ക് വിടുന്നതല്ലെ ബുദ്ധി.
ചുരുക്കി പറഞ്ഞാല്‍ നമ്മള്‍ എന്താണോ നോക്കുന്നത് അതാണ് നമ്മള്‍ കാണുന്നത്. പക്ഷെ അതാണ് ശരി എന്ന് അതിന് അര്‍ഥം ഇല്ല.
ഷിജു താങ്കളുടെ അഭിപ്രായത്തില്‍ absolute എന്നൊരു ഗുണത്തെ കുറിച്ചു മനുഷ്യനെ ബോധവാന്മാരാക്കിയതു ക്വാണ്ടം മെക്കാനിക്ക്സ് ആണെന്നാണോ? ആണെങ്കില്‍, അതു തന്നെയാണു അദ്വൈതവും ചെയ്യുന്നതു്. ഇവ രണ്ടും പലരും റിലേറ്റ് ചെയ്യുന്നതു് ആ absolute തേടിയുള്ള ഈ അന്വേഷണത്തിന്റെ പേരിലാണു്. വേദാന്തത്തെ കുറിച്ചു ഷിജുവിനു് അറിയില്ലെന്നു പറഞ്ഞതു ശരിയാവണം. കാരണം മറ്റു പലരേയും പോലെ മുക്തി/മോക്ഷം എന്നിവ അര്‍ത്ഥമാക്കുന്നതു മരിച്ചതിനു ശേഷമുള്ള സുഖവാസത്തെ കുറിച്ചാണെന്നു താങ്കളും ധരിച്ചിരിക്കുന്നു. ശാസ്ത്രം എത്രമാത്രം ‘സുഖം’ ജീവിതത്തിനു പ്രധാനം ചെയ്യുവാന്‍ ശ്രമിക്കുന്നുവോ അത്ര തന്നെയോ അതിനേക്കാളുപരിയോ ‘സുഖം’ ജീവിതത്തിനു പ്രധാനം ചെയ്യുവാനാണു ആത്മീയതയും/വേദാന്തവും ശ്രമിക്കുന്നതു്. ജീവിതത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല, നിര്‍ഗുണരായിരുന്നാല്‍ മതി സൌഖ്യം വരുമെന്നു കരുതിയ ബൌദ്ധരെ ശങ്കരന്‍ എതിര്‍ക്കുവാന്‍ കാരണവും മറ്റൊന്നല്ല. യഥാര്‍ത്ഥ സന്യാസം ‘വെറുതെയിരുന്നു ധ്യാനിക്കുന്നതല്ല’ എന്നു ആ മഹാത്മാവിനു നല്ല ബോധ്യമുണ്ടായിരുന്നു.
(സ്ത്രീയെക്കുറിച്ചു ശങ്കരന്‍ എഴുതിയതും തെറ്റായി വ്യാഖാനിക്കപ്പെട്ടതുമായ ശ്ലോകത്തിനു ഉമേഷിന്റെ ഒരു ത്രെഡില്‍ ജ്യോതിര്‍മയി വ്യാഖാനം നല്‍കിയിട്ടുണ്ടു്. ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കുന്നതും ഈ ത്രെഡും തമ്മില്‍ ബന്ധമെന്താണെന്നു മനസ്സിലായില്ലെങ്കിലും താങ്കള്‍ക്കു ഉപകാരപ്പെട്ടേയ്ക്കുമെന്നു കരുതി സൂചിപ്പിച്ചുവെന്നു മാത്രം)
BTW ശാസ്ത്രത്തെ കുറിച്ചു താങ്കള്‍ എഴുതിയ വസ്തുതകളെല്ലാം ഉപകാരപ്രദമായിരുന്നു, അറിവു പകരുന്നതുമായിരുന്നു, അറിവും തിരിച്ചറിവും ഒരേ പോലെ പ്രാധാന്യമുള്ളതാണെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഹാവൂ!
കരടികളി വാശിയിലായി!. എല്ലാരും ഉഷാറായ ചുവടുകള്‍ വച്ചു തുടങ്ങിയ സ്ഥിതിക്ക് നമുക്ക് പാത്തുനില്‍ക്കുന്ന വടക്കന്‍ കരടിയേം ചെങ്കരടിയേം വിളിക്കാം?
"പാപ്പാനേ, എലന്തൂര്‍ ഗുരുക്കളേ, ചാടി വാ!"
പിന്മൊഴിയടക്കം ഈ ത്രെഡ് പ്രിന്റ് ചെയ്ത് സെപ്റ്റംബര്‍ അവസാന വാരം വായിക്കാം . ഇത്തിരി നേരം എടുക്കുന്ന വ്യായാമമല്ലേ.
അദ്വൈതത്തിന്റെ അന്ത:സത്ത ശങ്കരാചാര്യരുടേതല്ല. വേദങ്ങള്‍ മുതലുള്ള ഹൈന്ദവ പുരാണങ്ങളുടെ ദര്‍ശനവും ഇതു തന്നെയാണ്.
പെരിങ്ങോടന്‍ said...
വേദാന്തത്തെ കുറിച്ചു ഷിജുവിനു് അറിയില്ലെന്നു പറഞ്ഞതു ശരിയാവണം.
നൂറു ശതമാനം ശതമാനം ശരി. അതു കൊണ്ടല്ലേ ഞാന്‍ അതിനെകുറിച്ച് ഒന്നും പറയാതിരുന്നത്.
പെരിങ്ങോടന്‍ said...
ഷിജു താങ്കളുടെ അഭിപ്രായത്തില്‍ absolute എന്നൊരു ഗുണത്തെ കുറിച്ചു മനുഷ്യനെ ബോധവാന്മാരാക്കിയതു ക്വാണ്ടം മെക്കാനിക്ക്സ് ആണെന്നാണോ?
ഒരിക്കലും ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. മറിച്ച് ഞാന്‍ പറഞ്ഞത് “ക്വാണ്ടം മെക്കാനിക്സ് എന്ന ശാസ്ത്രശാഖ പിറന്നിട്ട് നൂറു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. അതിന്റെ സിദ്ധാന്തങ്ങള്‍ ഒക്കെ ഇന്നും ശൈശവാസ്ഥയില്‍ ആണ്. ക്വാണ്ടം മെക്കാനിക്സിലെ ഇന്നത്തെ പല സിദ്ധാന്തങ്ങളും നാളെ തെറ്റാണെന്ന് കണ്ടെത്താം. അതാണ് ശാസ്ത്രത്തിന്റെ രീതി. ശാസ്ത്രത്തില്‍ “ശ്വാശ്വതം“ എന്ന വാക്ക് തന്നെ ഒരു സിദ്ധാന്തവുമായി കൂട്ടിച്ചേര്‍ക്കാന്‍ പാടില്ല. അതാണ് ശാസ്ത്രത്തേയും മറ്റുള്ള ആത്മീയ/വേദാന്ത/തത്വചിന്തയേയും വേറിട്ടു നിര്‍ത്തുന്നത്. ശാസ്ത്രത്തിന്റെ ഈ ഒരു സവിശേഷത കൊണ്ടാണ് ഗ്രഹങ്ങള്‍ ഒന്‍പതാണ് എന്ന പഠിച്ച നമ്മള്‍ക്ക് ഇന്ന് അത് എട്ടാണ് എന്ന് തിരുത്തി പറയേണ്ടി വരുന്നത്,“.
അതായത് ശാസ്ത്രത്തില്‍ absolute, permanent എന്നൊന്നും ഒരു സിദ്ധാന്തത്തേയും ബന്ധിപ്പിച്ച് പറയാന്‍ പറ്റില്ല. Newtonian Mechanics ഒരു സമയത്ത് absolute complete ആണെന്ന് ചിലര്‍ കരുതിയിരുന്നു. അതിന്റെ പാരമ്യത്തിലാണ് Lord Kelvin ഭൌതീക ശാസ്ത്രത്തില്‍ ഇനി കണ്ടുപിടിക്കാന്‍ ഒന്നും ബാക്കിയില്ല എന്ന് 19ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പറഞ്ഞത്. അതിന് ശേഷമാണ് ഭൌതീക ശസ്ത്രത്തില്‍ നമുക്ക് ഇന്ന് അറിയുന്ന മിക്കവാരും സിദ്ധാന്തങ്ങള്‍ രൂപപ്പെട്ടത് എന്ന് നമുക്ക് അറിയാം. സത്യത്തില്‍ ക്വാണ്ടം മെക്കാനിക്ക്സ് absolute നെ കുറിച്ചല്ല സംഭവ്യതയെ കൂറിച്ചാണ് പറയുന്നത്.
അദ്വൈതത്തെ കുറിച്ച് ഇനി ഒരു അക്ഷരം ഞാന്‍ പറയില്ല. കാരണം അതിലുള്ള എന്റെ അറിവ് വട്ട പൂജ്യം. ശങ്കരാചാര്യര്‍ കാലടിയിലാണ് ജനിച്ചതെന്ന് അറിയാം. അവിടെ ഒരീക്കല്‍ പോയിട്ടുമുണ്ട്. ഇതാണ് ഞാനും അദ്വൈതവും തമ്മിലുള്ള ബന്ധം.
ഈ വിഷയത്തെ കൂറിച്ചുള്ള എന്റെ അഭിപ്രായം ഞാന്‍ കഴിഞ്ഞ കമെന്റിന്റെ അവസാനം ക്രോഡീകരിച്ചിട്ടുണ്ട്
കാപ്രയുടെ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍മ്മ വന്നത്. മലയാളവേദിയില്‍ സമാനമായ സംവാദങ്ങള്‍ നടന്നപ്പോഴൊക്കെ കയറി വന്ന രണ്ടു ചരക്കുകളാന് Tao of Physicsഉം Dancing Wu Li Mastersഉം. തികച്ചും മുന്‍വിധികളില്‍ അധിഷ്ഠിതമായ വാദങ്ങളായതു കാരണം അന്നൊക്കെ പൊട്ടന്‍ പൂരം കാണുന്നതു പോലെ നോക്കി നില്‍ക്കുകയായിരുന്നു പതിവ്. ഇപ്പോള്‍ ഷിജുവിനെപ്പോലെയും ഡാലിയെപ്പോലെയും ലളിതമായി കാര്യങ്ങള്‍ പറഞ്ഞു തരാന്‍ ആളുള്ളതു കൊണ്ട്, ഈ പുസ്തകങ്ങളിലുള്ളതു കൂടി ഒന്നു സംയോജിപ്പിക്കാമോ ഈ ചര്‍ച്ചയിലേക്ക്?
കണ്ണൂസേ,
ഡാന്‍സിംഗ് വൂളി മാസ്റ്റേര്‍സ് ബോറടിച്ച് ഉപേക്ഷിച്ചു ഞാന്‍ പോയ ഒരു ഡ്രൈ ടെക്സ്റ്റ് ബുക്ക് ആണ് (എന്റെ സ്വന്തം അഭിപ്രായം) തൌ ഓഫ് ഫ്ചിസിക്സില്‍ മിസ്റ്റിസിസവുമായി ഒരു സമാന്തരം ഫിസിക്സില്‍ കണ്ടെത്തുന്ന അജെന്‍ഡ ഉള്ളതു കോണ്ട് മലയാളവേദിയിലെ ആന്റി-മിസ്റ്റിക്കുകള്‍ ഈ പാഴും പൊക്കി നടന്നതാവും.
കണ്ണൂസ്: വിക്കിയിലെ ലേഖനത്തിലും വേറെ ചിലയിടത്തും അദ്വൈതത്തെകുറിച്ചു പറയുമ്പോള്‍ “തൌ ഓഫ് ഫ്ചിസിക്സ്‘ പറയുന്നുണ്ട് . പക്ഷെ അതില്‍ അദ്വൈതം മാത്രമല്ലാത്തതിനാല്‍ ഞാന്‍ നേരിട്ട് ലിങ്ക് ചെയ്യാതെ ഒഴിവാക്കുകയായിരുന്നു.
കാര്യങ്ങള്‍ ലളിതമായി പറയാമൊ എന്ന ശ്രമത്തിലാണ്.
പക്ഷേ സമയം എടുക്കും.
ഇ.സി. ജോര്‍ജ്ജ് സുദര്‍ശന്‍ എന്ന മലയാളി(അമേരിക്കന്‍) ശാസ്ത്രഞ്ജനെ (ഫിസിക്സ്) മിക്കവര്‍ക്കും അറിയാം. (http://en.wikipedia.org/wiki/George_Sudarshan)
അദ്ദേഹത്തിന്റെ വീക്ഷണങ്ങളാണീ ലിങ്ക്.natural Law. പറ്റിയാല്‍ വായിക്കൂ.
(http://wildcard.ph.utexas.edu/~sudarshan/pub/1984_003.pdf#search=%22ECG%20sudarshan%22)
തുടങ്ങുന്നതിങ്ങനെ ‘growing up in the Asian tradition‘
അതിന്റെ ആശയം ഒരു കുഞ്ഞു പോസ്റ്റാക്കമൊ എന്നു നോക്കട്ടെ.
ഷിജുവിനതു എളുപ്പം മനസ്സിലാക്കാന്‍ പറ്റും.
ഷിജു വളരെ ഭംഗിയായി എഴുതിയിരിക്കുന്നു.
കണ്ണൂസെ,
ടാവൊ ഓഫ് ഫിസിക്സ് ഞാനും വായിച്ചിരുന്നു. കാര്യമായിട്ടെടുക്കേണ്ട ഒന്നല്ല അതെന്നാണു തോന്നിയത്. അതിലും അവലമ്പിച്ചിരിക്കുന്ന രീതി നേരത്തെ പറഞ്ഞിട്ടുള്ള പോലുള്ള റിവേര്‍സ് ടെക്നോളജി തന്നെ. ഒരു ഊഹത്തിന്മേലുള്ള സര്‍ക്കസ്.
നമ്മുടെ വായനശാലയില്‍ കിടപ്പുണ്ട്.
ഷിജു പറഞ്ഞതു തന്നെയാണെനിക്കും പറയാനുള്ളത്. ശാസ്ത്രത്തെ അതിന്റെ വഴിക്കു വിടുക, ആത്മീയാന്വേഷണങ്ങള്‍ വേറെ വഴിക്കു നടക്കട്ടെ. (അദ്വൈതത്തില്‍ ഫുള്‍സ്റ്റോപ്പിട്ടു നില്‍ക്കുവാണോ, അതിനപ്പുറത്തോട്ടൊക്കെ പോണ്ടെ, ഒന്നുത്സാഹിച്ചാല്‍ അദ്വൈതത്തെക്കാള്‍ മെച്ചപ്പെട്ട ഒരെണ്ണം ഉണ്ടാക്കിയെടുക്കാന്‍ പറ്റില്ലേ ?)
രണ്ടും കൂട്ടിക്കുഴയ്ക്കണമെന്നു വാദിക്കുന്നത് ബാലിശമല്ലേ.
ദിവ്യമെന്നു കരുതുന്ന സങ്കല്‍പ്പങ്ങള്‍ അതും അനുഭവിച്ചറിയേണ്ടതെന്നു വാദിക്കുന്നവ ശരിയാണന്നു സ്ഥാപിക്കേണ്ട ആവശ്യമുണ്ടോ. അനുഭവങ്ങള്‍ക്കെന്തിനാണു ശരി-തെറ്റ് വേര്‍തിരിവുകള്‍.
ശാസ്ത്രത്തിന്റെ പിന്‍ബലം തേടിപ്പോകുന്നത് ശരിയെന്നു സ്ഥപിക്കാനായിട്ടേ കണക്കാക്കാന്‍ പറ്റൂ.
"ഇപ്പോള്‍ ഈ പുസ്തകം കൈയ്യില്‍ ഇല്ല. പക്ഷെ ഓര്‍മ്മയില്‍ വന്ന ഒരു കാര്യം ഇവിടെ കുറിക്കാം. "
ഷിജു, 10 എം ബി താങ്ങുന്ന വല്ല മെയില്‍ അക്കൌണ്ടും ഉണ്ടോ? e- ബുക്ക് എത്തിക്കാം.
ദേവന്‍
നളാ, നന്ദി. വായനശാലയില്‍ പോയിട്ട് കുറേയായിരുന്നു. സാധനം കിട്ടി. വായിക്കണം. നടക്കുമോ ആവോ? :(
ദേവന്‍ Said...
ഷിജു, 10 എം ബി താങ്ങുന്ന വല്ല മെയില്‍ അക്കൌണ്ടും ഉണ്ടോ? e- ബുക്ക് എത്തിക്കാം.
ഉണ്ട് ചേട്ടാ. shijualexonline@gmail.com
വേഗം അയക്കൂ. ഒന്ന് വായിക്കട്ടെ എന്നാലല്ലേ ഇവര്‍ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ പറ്റൂ.പടക്കോപ്പുകള്‍ ഒക്കെ ശേഖരിക്കട്ടെ.
കണ്ണൂസ് said...
നളാ, നന്ദി. വായനശാലയില്‍ പോയിട്ട് കുറേയായിരുന്നു. സാധനം കിട്ടി.
എന്താണ് കണ്ണൂസ്, നളാ ഈ വായനശാല. ഇതിനെ കുറിച്ച് ഞാന്‍ കേട്ടിട്ടേ ഇല്ലല്ലോ? URL തരാമോ?
ഷിജു താങ്കളുടെ ഈ വരി ചുരുക്കി പറഞ്ഞാല്‍ നമ്മള്‍ എന്താണോ നോക്കുന്നത് അതാണ് നമ്മള്‍ കാണുന്നത്. പക്ഷെ അതാണ് ശരി എന്ന് അതിന് അര്‍ഥം ഇല്ല. വായിച്ചപ്പോള്‍ കാണുന്നതോ/അനുഭവപ്പെടുന്നതോ ആവില്ല എല്ലായ്‌പ്പോഴും പൂര്‍ണ്ണമായ ശരി (absolute) എന്നു ശാസ്ത്രം പറയുന്നതുപോലെ കരുതി.
നളന്‍സേ ചുമ്മാ ഒരു ചോദ്യം, എന്താണു ശാസ്ത്രത്തിന്റെ ലക്ഷ്യം? ഷിജു നേരത്തെ ഒരു കമന്റില്‍ പറഞ്ഞതുപോലെ സുഖമാണെങ്കില്‍, ശാസ്ത്രം അറിഞ്ഞും അതിന്റെ ഗുണങ്ങള്‍ അനുഭവിച്ചും ജീവിക്കുന്ന ഒരുവനേക്കാള്‍ സുഖം അനുഭവിക്കുന്ന എത്രയോ സ്വാധികള്‍ കാണും (God must be crazy). ശാസ്ത്രത്തിനെ ഫിലോസഫിക്കല്‍ ആയി വായിക്കുന്ന പതിവ് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ. ഇമ്മാനുവല്‍ കാന്റിന്റെ Critique of Pure Reason ഐന്‍സ്റ്റീനിന്റെ ശാസ്ത്രബോധത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്നു അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ പറയുന്നു. ആദ്ധ്യാത്മിക/താത്വിക/വേദാന്ത ചര്‍ച്ചകളില്‍ നിന്നെല്ലാം ശാസ്ത്രത്തെ ഒഴിച്ചുനിര്‍ത്തുവാന്‍ ശാസ്ത്രമെന്താ പുഴുങ്ങാന്‍ വച്ച കോഴിമുട്ടയാണോ?
എനിക്കും ഇതുവരെ ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്-എന്താണ് ശാസ്ത്രം? ശാസ്ത്രമില്ലെങ്കില്‍ പുല്ല് എന്ന് എല്ലാവരും പറയുന്നത് കേള്‍ക്കാം. പക്ഷേ ഒരു ഇന്റര്‍വ്യൂവിന് പോയിട്ട് എന്താണ് ശാസ്ത്രം എന്ന് ചോദിച്ചാല്‍ എങ്ങിനെ വിശദീകരിക്കും?
നളനണ്ണന്‍ പറഞ്ഞത് കാര്യം. അദ്വൈതത്തില്‍ നിന്നും മുന്നോട്ട് പോകാന്‍ ശ്രമിക്കണം-അതിന് പറ്റുമെങ്കില്‍. പക്ഷേ അതിന് ആദ്യം അദ്വൈതം മനസ്സിലാക്കണം.
ഈ പൊസ്റ്റില്‍ ദാലിക്കുവേണ്ടി നന്ദി ഞാന്‍ പറയട്ടെ.
ഇത്രയും ഇന്‍ഫൊര്‍മേറ്റിവ് ആയ ഡിസ്കഷന്‍ മറ്റൊരു വിഷയത്തെക്കുറിച്ചും ബ്ലോഗില്‍ ഉണ്ടായിട്ടില്ല.
എല്ലാവരോടും നന്ദി പറയുന്നു. ദേവന്‍ പറഞ്ഞതു പോലെ ഒരൊഴിവു ദിവസം എല്ലാം പുനരാവര്‍ത്തി ചെയ്യണം.
ലെറ്റ് ദ ഇസ്കഷന്‍ ഗോസ് ഓണ്‍.
ദേവാ..10 MB താങ്ങുന്ന മറ്റൊരു ഇ-മെയില്‍ : sudhirkk അറ്റ് ജീമെയില്‍.കോം. ടാവോ ഒഫ് ഫിസിക്സ് വായിച്ചതാണ്‍. അതില്‍ ഏതോ പാര്‍ട്ടിക്കില്‍ ആക്സലറേറ്ററിലെ പാര്‍ട്ടിക്കിളുകളുടെ ഓറിയെന്റേഷന്‍ മാര്‍ക്ക് ചെയ്ത് താണ്ടവത്തിന്റെ രൂപം (ഈ കോണ്‍സ്റ്റെല്ലെഷന്‍ ഒക്കെ വരയ്ക്കുന്ന പോലെ) മാര്‍ക്ക് ചെയ്തിരുന്നതായി ഓര്‍ക്കുന്നു.
ഷിജൂ: ക്വാണ്ടം സിദ്ധാന്തത്തിലെ ഈ കാര്യങ്ങള്‍ ഇത്ര നന്നായി ആരും പറഞ്ഞു തന്നിട്ടില്ല. നന്ദി.
ശാസ്ത്രം എന്താണ് എന്ന് ആരെങ്കിലും നിര്‍വച്ചിട്ടുണ്ടോ? വിക്കി ഇങ്ങനെ പറയുന്നു
Science in the broadest sense refers to any system of knowledge attained by verifiable means. In a more restricted sense, science refers to a system of acquiring knowledge based on empiricism, experimentation, and methodological naturalism, as well as to the organized body of knowledge humans have gained by such research.
പക്ഷെ ശാസ്ത്രത്തിന്റെ ഒരു ലക്ഷ്യം ഞാന്‍ പറഞ്ഞതാണ്. അതായത് നമ്മുടെ ജീവിതം സുഖകരമാക്കുക. പക്ഷെ ഇതേ ശാസ്ത്രമാണ് നമ്മൂടെ ജീവിതം ദുഷ്കരം ആക്കുന്നതും എന്നത് മറന്നു കൂടാ.
പെരിങ്സേ,
ശാസ്ത്രത്തിന്റെ ലക്ഷ്യമെന്താണെന്നു ചോദിച്ചാല്‍,
എന്ത്, എന്തുകൊണ്ട്, എങ്ങനെ എന്ന ചോദ്യങ്ങള്‍ക്കുത്തരം കാണാനുള്ള ഒരു ശ്രമമെന്നു ഞാന്‍ പറഞ്ഞാല്‍ ,, ങേ അല്ലേ വേണ്ട ശാസ്ത്രീയമായ ശ്രമം എന്നുതന്നെ ഇരിക്കട്ടെ. :)
ആദ്ധ്യാത്മിക/താത്വിക/വേദാന്ത ചര്‍ച്ചകളില്‍ നിന്നെല്ലാം ശാസ്ത്രത്തെ ഒഴിച്ചുനിര്‍ത്തുവാന്‍ ശാസ്ത്രമെന്താ പുഴുങ്ങാന്‍ വച്ച കോഴിമുട്ടയാണോ?
അയ്യോ ഒഴിച്ചു നിര്‍ത്തുവൊന്നും വേണ്ട, കൂട്ടിക്കുഴച്ചു ചളമാക്കണോ. ലക്ഷ്യമൊന്നാണെന്നു വച്ചു മാര്‍ഗ്ഗം രണ്ടല്ലേ, അതോ ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്നാണോ?
ഇതിനെപ്പറ്റി എന്റെ അഭിപ്രായം പറയാന്‍ സമയപരിമിതി അനുവദിക്കുന്നില്ലല്ലോ സുഹൃത്തുക്കളേ. ഓടിച്ചു വായിച്ചതില്‍ കണ്ട മൂന്നു തെറ്റുകള്‍ (ചിലപ്പോള്‍ മാത്രം) ചൂണ്ടിക്കാണിക്കട്ടേ:
1) പോസ്റ്റിന്റെ ടൈറ്റിലില്‍ “ദ്വന്ദ്വം” ആണു ശരി-“ദ്വന്ദം“ അല്ല. സൂവും ഇതു ചൂണ്ടിക്കാട്ടിയിരുന്നു.
2) കണ്ണൂസേ, “നിത്യാഭ്യാസി ആനയെ എടുക്കും” എന്നതു കൈക്കുളങ്ങര രാമവാര്യരെപ്പറ്റിയാണു് എന്നാണു് എന്റെ ഒരു ഓര്‍മ്മ. വഞ്ചിപ്പാട്ടെഴുതിയ രാമപുരത്തു വാര്യര്‍ കണക്കില്‍ അത്ര പുലിയായിരുന്നു എന്നു തോന്നുന്നില്ല.
3) ഷിജൂ, ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്നു പറഞ്ഞതു ശങ്കരാചാര്യരാണോ? ആണെങ്കില്‍ എവിടെ? കേട്ടിട്ടു് മനുസ്മൃതി പോലെ ഏതോ നിയമസംഹിതയിലാണെന്നു തോന്നുന്നു.
ഇവിടെ മറ്റൊന്നു കൂടിയുണ്ടു്. “ദുര്‍ജ്ജനത്തിനു സര്‍വ്വാംഗവും വിഷമാണു്” എന്നു പറഞ്ഞാല്‍ നമുക്കു വിരോധമില്ല. ദുര്‍ജ്ജനത്തിനു പകരം ചണ്ഡാളനോ ശൂദ്രനോ ആയാല്‍ നമുക്കു പ്രശ്നമാകും. കാരണം ഒരു വര്‍ഗ്ഗത്തിന്റെ പേരായാണു നാം അതിനെ കാണുന്നതു് ഇപ്പോള്‍-മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കര്‍മ്മം കൊണ്ടല്ലാതെ ജന്മം കൊണ്ടു മൂര്‍ഖത്വം കിട്ടുമ്പോഴാണു് അതു പ്രശ്നമാകുന്നതു്. “ശാസ്ത്രം തെറ്റായി കേട്ടു പഠിച്ചിട്ടു് അതിനെ നശീകരണത്തിനുപയോഗിക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണം” എന്നാണെങ്കിലോ? അര്‍ത്ഥം മാറിയില്ലേ? “ശൂദ്രമക്ഷരസംയുക്തം” എന്നും കേട്ടിട്ടുണ്ടു്. ഈ ഈയമൊഴിക്കലിന്റെ മൊത്തം ശ്ലോകം, കോണ്ടക്സ്റ്റ് എന്നിവ അറിയാവുന്നവര്‍ ദയവായി ഇവിടെ അറിയിക്കുക.
ഒന്നിനെയും താങ്ങിപ്പറയുകയല്ല. കോണ്ടക്സ്റ്റ് അറിയാതെ ഉദ്ധരിച്ചാല്‍ “പോപ്പു് അമേരിക്കയില്‍ വേശ്യാലയങ്ങളുണ്ടോ എന്നു് അന്വേഷിക്കുന്നു” എന്ന പത്രവാര്‍ത്ത പോലെയാവും.
എന്റെ നിലപാടു വ്യക്തമാക്കിയില്ല. ഞാന്‍ ഷിജുവിനോടപ്പമാണു് ഇക്കാര്യത്തില്‍. ഡാലി പറഞ്ഞ റെഫറന്‍സുകള്‍ കൂടി വായിച്ചിട്ടു് അഭിപ്രായം പറയാം.
ഉമേഷ്ജി: പോസ്റ്റിന്റെ തലക്കെട്ട് ശരിയാക്കി. നന്ദി. ദ്വന്ദം എന്നതാണ് ശരി എന്നാണ് ഇതുവരേയും കരുതിയിരുന്നത്. സൂവേച്ചി പറഞ്ഞത് ബ്ലോഗ് തലക്കെട്ടായിരുന്നു. അത് അപ്പോഴേ ശരിയാക്കി
ഓടിച്ച് വായിച്ചതേയുള്ളൂ. നല്ല പോസ്റ്റ്, നല്ല ചര്‍ച്ച. പോസ്റ്റും കമന്‍റുകളും പഠിച്ച ശേഷമേ (കട: വക്കാരി, മറ്റു രാഷ്ട്രീയക്കാര്‍) അബദ്ധമല്ലാത്ത എന്തെങ്കിലും അഭിപ്രായമായി പറയാന്‍ പറ്റൂ എന്നതിനാല്‍ ഞാന്‍ ഉപസംഹരിക്കുന്നു. എല്ലാര്‍ക്കും നന്ദി, നമാസ്കാരം!
ഉമേഷിന്റെ ശ്രദ്ധക്ക്,
"ദേവദ്രവ്യം ഗുരുദ്രവ്യം പരദാരാഭിമര്‍ഷണം
നിര്‍വാഹഃ സര്‍വഭൂതേഷു വിപ്രശ്ചണ്ഡാല ഉച്യതേ"
ദേവന്റെയും ഗുരുവിന്റേയും സ്വത്ത് തട്ടിയെടുക്കുക, മറ്റുള്ളവരുടെ ഭാര്യമാരെ പ്രാപിക്കുക, അവനവന്റെ കാര്യസാധ്യത്തിനായി ഏതു നീചന്റെ കൂടെയാണെങ്കിലും കൂടുക എന്നിത്യാദി ചെയ്യുന്ന വിപ്രനേ ചണ്ഡാളന്‍ എന്നു വിളിക്കുന്നു.
ഒരു വര്‍ഗത്തിന്റെ പേരല്ല ചണ്ഡാളന്‍, അത് ഈ സ്വഭാവത്തെയാണ് പ്രതിനിധീകരിക്കുന്നത്.
നളന്‍സേ ഒരേ സ്ഥലത്തേയ്ക്കു പോണ രണ്ടു വണ്ടിയുണ്ടെങ്കില്‍ കയറിപ്പറ്റുന്നതിനും മുമ്പേ നമ്മളു രണ്ടിനേയും ചേര്‍ത്തൊന്നു് ആലോചിക്കും ഇല്യേ?
ഡാലി തന്ന സുദര്‍ശനന്റെ പേപ്പറ് വായിക്കുകയാണു്, നളനും അതൊന്നു വായിച്ചുനോക്കൂ.
പെരിങ്സേ,
രണ്ടു വണ്ടി എന്നു പറയുന്ന പോലെ നിസ്സാരമാണെന്നു തോന്നുന്നില്ല. അല്ല ഇതെന്താ എന്നെ പോളണ്ടിലയയ്ക്കാനുള്ള പുറപ്പാടാണോ..
രണ്ടു വഴികളല്ലേ കൂടുതലുചിതം.
ഈ വഴി പോയാലവിടെയെത്തുമോ, ശാസ്ത്രീയമായിപ്പറഞ്ഞാല്‍ , അറിയില്ല പോയി നോക്കാം, മറ്റേ ബസ്സുകാര്‍ പറയണതിങ്ങനെയാ ഒരു സംശയവും വേണ്ട അവിടെയെത്തിയിരിക്കും രണ്ടു തരം.
കൂടുതല്‍ മനുഷ്യരും രണ്ടാമത്തെ ബസ്സിലേ കയറുള്ളൂ, സുരക്ഷയും നിശ്ചിതത്വവും തരുന്നതതാണു്
എനിക്കു നടന്നുപോകുന്നതാണിഷ്ടം, വരുന്നോ?
സുദര്‍ശന പേപ്പര്‍ വായിച്ചിട്ടു പറയാം
ഉമേഷ്::Umesh said... ഷിജൂ, ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്നു പറഞ്ഞതു ശങ്കരാചാര്യരാണോ?
അറിയില്ല ഉമേഷ്ജി എവിടെയോ വായിച്ച അറിവാണ്. തല്‍ക്കാലം ഈ പോസ്റ്റിന്റെ വിഷയം അതല്ലാത്തതുകൊണ്ട് നമുക്ക് അത് ഇവിടുത്തെ ചര്‍ചകളില്‍ നിന്ന് ഒഴിവാക്കാം. അത് ഗുരുകുലത്തില്‍ ഒരു പോസ്റ്റ് ആയി ഇടാമൊ?
പെരിങ്ങോടന്‍ said... ചുമ്മാ ഒരു ചോദ്യം, എന്താണു ശാസ്ത്രത്തിന്റെ ലക്ഷ്യം?
എന്റെ അഭിപ്രായത്തില്‍ What, When, Where, How എതിനൊക്കെ ഉത്തരം കണ്ടെത്തലാണ് ശാസ്ത്രം. അതിന്റെ ഒരു ലക്ഷ്യം ഞാന്‍ വേറൊരു കമെന്റില്‍ പറഞ്ഞതു പോലെ നമ്മുടെ ജീവിതം ആയാസരഹിതമാക്കുക എന്നതാണ്. പക്ഷെ അത് മാത്രമല്ല ശാസ്ത്രത്തിന്റെ ലക്ഷ്യം.
പെരിങ്ങോടന്‍ said...ശാസ്ത്രം അറിഞ്ഞും അതിന്റെ ഗുണങ്ങള്‍ അനുഭവിച്ചും ജീവിക്കുന്ന ഒരുവനേക്കാള്‍ സുഖം അനുഭവിക്കുന്ന എത്രയോ സ്വാധികള്‍ കാണും (God must be ccrazy).
Physics, chemistry, biology തുടങ്ങിയവ മാത്രമാണ് ശാസ്ത്രം എന്നു കരുതുന്നത് കൊണ്ടുള്ള കുഴപ്പമാണ് ഇത്. ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ കാര്യകാരണ സഹിതം യുക്തിക്ക് നിരക്കുന്ന വിധത്തില്‍ വിവരിക്കാവുന്ന (What, When, Where, How എതിനൊക്കെ ഉത്തരം കണ്ടെത്താവുന്ന) എല്ലാം ശാസ്ത്രം ആണ്. God must be crazyയിലെ സ്വാധികള്‍ക്ക് ശാസ്ത്രം അറിയില്ല എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. അവന്റെ ജീവിതത്തെ ആയാസ രഹിതമാക്കാന്‍ ഉപകരിക്കുന്നതാണ് അവന്റെ ശാസ്ത്രം.
ശാസ്ത്രത്തിനെ ഫിലോസഫിക്കല്‍ ആയി വായിക്കുന്ന പതിവ് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ. ഇമ്മാനുവല്‍ കാന്റിന്റെ Critique of Pure Reason ഐന്‍സ്റ്റീനിന്റെ
ശാസ്ത്രബോധത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്നു അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ പറയുന്നു. ആദ്ധ്യാത്മിക/താത്വിക/വേദാന്ത ചര്‍ച്ചകളില്‍ നിന്നെല്ലാം ശാസ്ത്രത്തെ ഒഴിച്ചുനിര്‍ത്തുവാന്‍ ശാസ്ത്രമെന്താ പുഴുങ്ങാന്‍ വച്ച കോഴിമുട്ടയാണോ?
ശാസ്ത്രത്തിനെ ഫിലോസഫിക്കല്‍ ആയി വായിക്കേണ്ട എന്ന് ഞാന്‍ പറഞ്ഞില്ല. അത് അങ്ങനെ വേണം താനും. ഇനി ഇപ്പോള്‍ നമ്മള്‍ എല്ലാവരും യോജിപ്പിലെത്തിയാലും അത് അവസാനിക്കുവാന്‍ പോകുന്നില്ല. ഭാവിയില്‍ ഇനിയും ഇത്തരത്തിലുള്ള കൂടുതല്‍ പുസ്തകങ്ങള്‍ ഇറങ്ങും. പക്ഷെ അത് ശാസ്ത്രത്ത്നോ വേദാന്തത്തിനോ ഉപകാരപ്പെടുന്നവിധത്തില്‍ ആയിരിക്കണം. ഉദാഹരണത്തിന് ശാസ്ത്രം പഠിക്കുന്ന ഞാന്‍ ശാസ്ത്രത്തെ കുറിച്ചുള്ള ഒരു പുസ്തകത്തില്‍ വേദത്തില്‍ നിന്ന് എന്തെങ്കിലും Quote ചെയ്യുമ്പോള്‍ അത് എന്നെ ആ ശാസ്ത്രം കൂടുതല്‍ മനസ്സിലാക്കുവാന്‍ പറ്റുന്ന വിധത്തില്‍ ആയിരിക്കണം. നമ്മുടെ പല ഗ്രന്ഥകാരന്മാരും ഇതു ചെയ്തിട്ടുണ്ട്. (കേരള ശാസ്ത്ര സാഹിത്യ
പരിഷത്തിന്റെ ചില പുസ്തകങ്ങള്‍). ഉദാ: Relativistic Mechanicsലെ Time Dilation നെ വിശദീകരിക്കുവാന്‍ പലരും എടുത്തു പറയാറുള്ള ഒരു ഉദാഹരണമാണ് നാരദന്റെ ബ്രഹ്മ ലോക ഗമനം. ഈ ഉദാഹരണം പറയുമ്പോള്‍ ഉടനെ Time Dilation വേദത്തില്‍ നേരത്തെ കണ്ടുപിടിച്ചിരുന്നു എന്ന് അര്‍ഥം ഇല്ല. വേദത്തില്‍ വേറൊരു context-ല്‍ പറഞ്ഞ
ഒരു കഥ ഒരു ആധുനിക സിദ്ധാന്തം നന്നായി മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നു.
ഇതേ പോലെ നമ്മള്‍ ഒക്കെ കേട്ടിട്ടുള്ള ഒരു നമ്പൂതിരി ഫലിതമാണല്ലോ പുഴയുടെ അക്കരെ ഒരു കുറ്റിയില്‍ കെട്ടിയിട്ടിരിക്കുന്ന പട്ടിയെ കണ്ട് പേടിച്ച് ഒരു നമ്പൂതിരി “ഈ പുഴ ഇപ്പോള്‍ അങ്ങട് വറ്റുകയും ആ പട്ടി തുടല് പൊട്ടിക്കുകയും ചെയ്താല്‍ എന്തും ചെയ്യും“ എന്ന് പറഞ്ഞത്. ഈ ഫലിതത്തെ ക്വാണ്ടം മെക്കാനിക്സ് കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ നമുക്ക് ഉപയോഗിക്കാന്‍ പറ്റുമോ എന്ന് നോക്കാം. ക്വാണ്ടം മെക്കാനിക്സ് പറയും പട്ടി ഒന്നേ ഉള്ളൂ എങ്കില്‍ പുഴ വറ്റുകയും പട്ടി തുടല് പൊട്ടിക്കുകയും ചെയ്യാനുള്ള സംഭാവ്യത പൂജ്യം ആണെന്ന്. ഇനി ഇപ്പോള്‍ പട്ടികളുടെ എണ്ണം ആയിരക്കണക്കിനുണ്ടെങ്കില്‍ , അതില്‍ തുടല്‍ പൊട്ടിക്കുവാന്‍ ശക്തിയുള്ള കുറച്ച് പട്ടി ഉണ്ടെങ്കില്‍ , അതില്‍ ഒന്ന് രണ്ടെണ്ണത്തിന് പുഴ നീന്തി കടക്കുവാന്‍ വശമുണ്ടെങ്കില്‍ (Quantum Tunneling എന്ന പ്രതിഭാസത്തെ വേണമെങ്കില്‍ ഇവിടെ സ്മരിക്കാം) നമ്മുടെ നമ്പൂതിരിയുടെ ഭീതി സത്യമാകുന്നു. ക്വാണ്ടം മെക്കാനിക്സ് അനുസരിച്ച് ഈ സംഭവം നടക്കാനുള്ള സംഭാവ്യത പൂജ്യം അല്ലാതാകുന്നു.
ഇവിടെ ഞാന്‍ ചെയതത് നമ്മുടെ ഒരു ഫലിതം എടുത്ത് ഒരു സങ്കീര്‍ണ്ണ ശാസ്ത്രസത്യത്തെ വിശദീകരിക്കുവാന്‍ ശ്രമിക്കുക ആണ്. ഇതേ കാര്യം തന്നെ ചീട്ടുകള്‍ (palying cards)വച്ച്
എനിക്ക് വിവരിക്കാം. പക്ഷെ ആദ്യം പറഞ്ഞതല്ലേ കൂടുതല്‍ പേര്‍ക്ക് മനസ്സിലാവുക. ഞാന്‍ ഇപ്പറഞ്ഞലൂടെ നമ്മൂടെ നമ്പൂതിരിക്ക് ക്വാണ്ടം മെക്കാനിക്സ് അറിയാമായിരുന്നു എന്ന്
പറയുന്നത് ശുദ്ധ ഭോഷത്തരം അല്ലേ.
സത്യത്തില്‍ ഇതാണ് ഇന്ന് പല പുസ്തകങ്ങളിലും കാണുന്നത്. ഏതെങ്കിലും ഒരു ശാസ്ത്ര സിദ്ധാന്തവുമായി വേദങ്ങളിലോ, ബൈബിളിലോ ഒരു വാചകം കിട്ടിയാല്‍ ഉടനെ അത്
പൊക്കി പിടിച്ചു കൊണ്ട് വന്നു അയ്യോ അത് ഇവിടെ നേരത്തേ പറഞ്ഞിട്ടുണ്ടായിരുന്നു എന്ന് പറയും. Just miss ആയി പോയി. ഇങ്ങനെ പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ദയവായി നിങ്ങളുടെ പരിപാടികള്‍ ഒക്കെ നിര്‍ത്തിവച്ച് വേദങ്ങളില്‍ ഗവേഷിച്ചു ഭാവിയില്‍ പാശ്ചാത്യര്‍ കണ്ട് പിടിക്കുന്നതിന് മുന്‍പ് ഇനിയെങ്കിലും പുതിയ സിദ്ധാന്തങ്ങള്‍ ഒക്കെ വലിച്ച് പുറത്തിടൂ,. അപ്പോള്‍ ഞാനും നിങ്ങളുടെ ഒപ്പം കൂടാം. അപ്പോള്‍ ഇത്തരത്തിലുള്ള പുസ്തകം ഒക്കെ വായിക്കുമ്പോള്‍ ഉള്ള ഇച്ഛാഭംഗം ഒഴിവാക്കാമല്ലോ
ശാസ്ത്രത്തിനെ ഫിലോസഫിക്കല്‍ ആയി വായിക്കണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. തിരിച്ചും ആകാം. അതായത് ഒന്നിനെ കൊണ്ട് മറ്റേതിനെ കൂടുതല്‍ മനസ്സിലാക്കാന്‍ പറ്റുമെങ്കില്‍. അതിനു കഴിയുമെങ്കില്‍ ഡാലിയുടെ ഈ പോസ്റ്റ് അതിന്റെ ലക്ഷ്യം നേടി. അതല്ലാതെ അതാണ് ഇത് എന്ന് പറയുന്നതിനെ ഞാന്‍ അനുകൂലിക്കില്ല.
ഞാന്‍ ഇവിടെ വേദത്തെയോ അദ്വൈത്തേയോ തള്ളിപറയുന്നില്ല എന്ന് പ്രത്യേകം പറയട്ടെ. രണ്ടും രണ്ട് വഴികളാണ്. കൂട്ടി കുഴച്ച് ചളമാക്കരുത്.
വേദം ഒളിച്ചു നിന്നു കേട്ട ശൂദ്രന് ശിക്ഷയായി രാമന്‍ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണമെന്ന് കല്‍പ്പിച്ചതായി കേട്ടിട്ടുണ്ട്. ഉത്തരകാണ്ഡത്തിലോ മറ്റോ. ഇതെപ്പറ്റി പണ്ടെന്നോ വായിച്ചതായാണ്‍` ഓര്‍മ്മ. അറിവുള്ളവര്‍ വിശദമാക്കട്ടെ. എന്തായാലും അങ്ങനെ ശങ്കരാചാര്യര്‍ പറഞ്ഞിട്ടില്ലെന്നു തോന്നുന്നു.
എന്റെ അഭിപ്രായത്തില്‍ What, When, Where, How എതിനൊക്കെ ഉത്തരം കണ്ടെത്തലാണ് ശാസ്ത്രം. അതിന്റെ ഒരു ലക്ഷ്യം ഞാന്‍ വേറൊരു കമെന്റില്‍ പറഞ്ഞതു പോലെ നമ്മുടെ ജീവിതം ആയാസരഹിതമാക്കുക എന്നതാണ്. പക്ഷെ അത് മാത്രമല്ല ശാസ്ത്രത്തിന്റെ ലക്ഷ്യം.
ഷിജു, അതു തന്നെ, ഞാനതു തിരുത്തണമെന്നു വിചാരിച്ചപ്പോഴേയ്ക്കും ഷിജു അതു ചെയ്തു കഴിഞ്ഞു. പ്രത്യേകിച്ചും ഒന്നു മാത്രമാണു ലക്ഷ്യമെന്നു തോന്നുന്നില്ല.
ഒരു തുറന്ന ചര്‍ച്ച എന്ന നിലയില്‍ ഇവിടെ പരാമര്‍ശിയ്ക്കപ്പെട്ട ചില കാര്യങ്ങളില്‍ എനിയ്ക്കുള്ള പരിമിതമായ അറിവുവെച്ചുകൊണ്ട് അഭിപ്രായം രേഖപ്പെടുത്താന്‍ സധൈര്യം മുന്നോട്ടുവരട്ടെ. ആരുടേയും ചേരിയിലല്ല.(ചേരിയൊന്നും എനിയ്ക്കു കാണാനില്ല, ഓരോരുത്തരും അവരവരുടെ അറിവും അഭിപ്രായവും പങ്കുവെയ്ക്കുകയാണ് എന്നേ കരുതുന്നുള്ളൂ).
ഡാലീ, പോസ്റ്റ് ഇഷ്ടമായി.
"അദ്വൈതത്തിലെ ആത്മാവിനെ..."
എന്ന വാചകം 'individual soulനെ കണികാസങ്കല്‍പ്പമായും ബ്രഹ്മത്തെ എങ്ങും വ്യാപിയ്ക്കുന്ന ഊര്‍ജ്ജതരംഗമായും ബന്ധപ്പെടുത്തി ചിന്തിയ്ക്കാമോ എന്നാവും ഉദ്ദേശിച്ചതെന്നു തോന്നുന്നു.
ഞാനൊരു ഉദാഹരണം കൊണ്ട് എന്റെ അഭിപ്രായം പറയട്ടെ-
ഭര്‍ത്താവ്: "ഈ ജീവിതം ഒരു പുഷ്പമാണെങ്കില്‍ പ്രിയേ, നീയാണതിലെ തേന്‍"
ഭാര്യ: "ആര്യപുത്രാ;-) നിങ്ങളൊരുകപ്പു ചായയാണെങ്കില്‍ അതിലെ ചായപ്പൊടിയല്ലേ ഞാന്‍"
നല്ലൊരാശയമാണ് വിനിമയം ചെയ്യപ്പെട്ടത്. എന്നാല്‍ ഭര്‍ത്താവ് പൂവോ ചായയോ അല്ല, ഭാര്യ തേനോ ചായപ്പൊടിയോ അല്ല.
അതായത് ഡാലി പറഞ്ഞ താരതമ്യങ്ങള്‍ കൊണ്ട് ആശയങ്ങള്‍ കൂടുതല്‍ വ്യക്തമാവുമെങ്കില്‍ അങ്ങനെ ചിന്തിയ്ക്കാം, പക്ഷേ ആത്മാവു കണികയുമല്ല, ബ്രഹ്മം വെറും ഊര്‍ജ്ജവുമല്ല എന്നത് ഓര്‍മ്മിച്ചുകൊണ്ടാവണം.
അതായത് ഡാലി പറഞ്ഞ താരതമ്യങ്ങള്‍ കൊണ്ട് ആശയങ്ങള്‍ കൂടുതല്‍ വ്യക്തമാവുമെങ്കില്‍ അങ്ങനെ ചിന്തിയ്ക്കാം, പക്ഷേ ആത്മാവു കണികയുമല്ല, ബ്രഹ്മം വെറും ഊര്‍ജ്ജവുമല്ല എന്നത് ഓര്‍മ്മിച്ചുകൊണ്ടാവണം.
ജ്യോതിടീച്ചറേ അതുതന്നെയാണ് ഞാനും പരത്തി പറഞ്ഞത്. എന്ത് ചെയ്യാം ടീച്ചറെപ്പോലെ ലളിതമായി പറയാന്‍ എനിക്ക് അറിയില്ല.
ആത്മാവിനേയും, ബ്രഹ്മത്തേയും, അദ്വൈതത്തേയും മനുഷ്യനു മനസ്സിലാകുന്ന ഭാഷയില്‍ അറിവുള്ളവര്‍ ആരെങ്കിലും ഒന്ന് വിശദീകരിച്ചു തന്നെകില്‍ ഇവിടെ നടക്കുന്ന ചര്‍ച്ച ശരിക്ക് മനസ്സിലാക്കാമായിരുന്നു.
ഉം... ഷിജു കറങ്ങിത്തിരിഞ്ഞാണെങ്കിലും ടോപ്പിക്കിലെത്തി.
ഏത് ശാസ്ത്രത്തേയും വേദവുമായി ബന്ധിപ്പിക്കുകയും ഇതെല്ലാം ഞങ്ങളുടെ മുനിമാര്‍ പണ്ടേ കണ്ടെത്തിയിട്ടുണ്ട് എന്ന് പറയുന്നതും ഇപ്പോള്‍ ചിലരുടെ തൊഴില്‍ തന്നെ ആയിട്ടുണ്ട്.
ഡാലി അത്തരത്തിലൊരു ആശയവും പ്രകടിപ്പിക്കാതിരിക്കുമ്പോള്‍ തന്നെ ഷിജു ഈ ത്രെഡില്‍ ചര്‍ച്ച തുടങ്ങിയതു തന്നെ ഇത്തരത്തില്‍ ഓഫ്‌ടോപ്പിക്കായൊരു കമന്റ് ഇട്ടായിരുന്നു (പിന്നീടതു ശങ്കരാചാര്യന്‍ ശൂദ്രന്റെ ചെവിയില്‍ ഈഴമൊച്ചില്ലേ? എന്ന ചോദ്യം വരെ പോയി). ഇതിനിടെ രസകരമെന്നു തോന്നിയതു പിന്നീടു വന്ന പലരും ഷിജുവിനോടു യോജിക്കുന്നു എന്നു പറഞ്ഞതാണു്, സംവാദത്തിനിടെ വിഷയേതരത്തില്‍ യോജിപ്പിലെത്തേണ്ടതിന്റെ സാംഗത്യം എനിക്കു മനസ്സിലായില്ലെന്നു കരുതിയാല്‍ മതി ;)
(തര്‍ക്കത്തിനിടെ ഉച്ചയ്ക്കൂണിനു കാളന്‍ വേണം ന്നു് താര്‍ക്കികര്‍ക്കു യോജിപ്പിലെത്താമല്ലോ, അതു വിഷയേതരമായാല്‍ കൂടി.)
തിരിച്ചറിവുകള്‍ നല്‍കുന്നതില്‍ ജ്യോതി വിജയിച്ചിരിക്കുന്നു. നല്ലതു്.
(നളന്‍സേ താങ്കള്‍ക്കു ശാസ്ത്രവും സാങ്കേതികവും തമ്മില്‍ മാറിപ്പോയോ എന്നൊരു സംശയം. മനുഷ്യന്‍ തീ ഉപയോഗിച്ചു ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതു സാങ്കേതികമാണു്, തീ ഉപയോഗിക്കുവാനറിയാത്ത ഒരുവന്‍ പാകം ചെയ്യാത്ത ആഹാരം ‘ഇതു സ്വാദുള്ളതു തന്നെ’ എന്നു തിരിച്ചറിഞ്ഞു ഭുജിക്കുന്നതു് ആത്മീയതയുമാണു്. ഇതില്‍ ഏതാണു ശരിയായ വഴി? ആനന്ദം തരുന്നതാണു ശരിയായ വഴി എന്നണെന്റെ ഉത്തരം. താങ്കളുടെ ഉത്തരം അറിയുവാന്‍ അതിയായി ആഗ്രഹിക്കുന്നു.)
കോമാ എന്ന അവ്സ്ഥയെ പറ്റി പഠിച്ചുകൊണ്ടിരുന്നപ്പോഴും, കോമരോഗികളെ ചികിത്സിക്കേണ്ടി വരുമ്പോഴും പലപ്പോഴും ഞാന്‍ ആലോചിച്ചിരുന്ന ഒരു രീതി വിശദീകരിക്കാം.
നമ്മുടെ ശരീരം അനേകലക്ഷം കോശങ്ങളെ കൊണ്ടു നിറ്‍മ്മിക്കപ്പെട്ടതാണ്.പക്ഷെ അതിണ്റ്റെ ഘടന പഠിക്കുമ്പോള്‍ അതും മറ്റു പലതിണ്റ്റേയും ഒരു സമാഹാരമാണ്. ഈ ഒരോ ഘടകവും അത് താനാണ് എന്നു വിചാരിച്ചു പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് കോശം കോശമാകുന്നത്.
അതുപോലെ ഒരൊ കോശവും സ്വയം അറിഞ്ഞു പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് ശരീരം ശരീരമാകുന്നത് ഇങ്ങിനെ ഓരൊ ഘടകവും തന്നെ താനാണെന്നു വിചാരിക്കുന്ന ബോധത്തിനെ ഭാരതീയര്‍ 'അഹംകാരം- അഹം =ഞാന്‍ എന്നുള്ള ഭാവം" എന്നു വിളിക്കുന്നു.
അപ്പോള്‍ എല്ലാം കൂടിച്ചേര്‍ന്നു ശരീരമാകുമ്പോള്‍ അതിനും ഉണ്ട് ഒരു ഞാന്‍ എന്ന ബോധംഅറ്റ്ഘുള്ളപ്പോല്‍ അതിനു ജീവനുണ്ട് എന്നു നമ്മള്‍ പറയും അതു തനിയേ പ്രവര്‍ത്തിച്ചുകൊള്ളും.
കോമ എന്ന അവസ്ഥയിലും ശരീരത്തിലെ എല്ലാ കോശങ്ങളും വെവ്വേറെ പ്രവര്‍ത്തിക്കുന്നുണ്ട് അതിന് ആഹാരവും മറ്റുള്ള രക്ഷാപ്രവര്‍ത്തനങ്ങളും കൊടുത്തുകൊണ്ടിരുന്നാല്‍ ആ ശരീരം ചീഞ്ഞു പോകുകയില്ല. ഒരു പക്ഷേ ചിലപ്പോള്‍ തിരികെ ജീവിച്ചു എന്നും വരാം - അതിന് തണ്റ്റെ അഹം ബോധം ഉണ്ടായി എന്നര്‍ഥം.
അങ്ങിനെയാകുമ്പോള്‍ ഈ ബോധം അഥവാ അറിവാണ് ജീവന്‍ , ജീവാത്മാവ് എന്നു ഭാരതീയ തത്വശാസ്ത്രം നിര്‍വചിക്കുന്നത്. ഇതേപ്പോലെ തന്നെ മുഴുവന്‍ പ്രപഞ്ചത്തിനും ഉള്ള ആ അറിവ് അഥവാ ബോധം- എല്ലാം താന്‍ ആണ് എന്ന അറിവ് ആണ് പരബ്രഹ്മം. ആ അറിവ് ആരെങ്കിലും സക്ഷാല്‍കരിച്ചാല്‍ അദ്ദേഹത്തിനുണ്ടാകുന്ന ബോധം ആന് അദ്വൈതബോധം. അല്ലാതെ അതു നിര്‍വചിച്ചു കാണിക്കാന്‍ സാധ്യമല്ലെന്നാണ് വേദാന്തം പറയുന്നത്.
കോമയില്‍ കിടക്കുന്ന ശരീരത്തിലേ ഒരൊ കോശത്തിനും ഉള്ള അവസ്ഥയിലാണ് നാം ഒരോരുത്തരും പ്രപഞ്ചത്തില്‍ കഴിയുന്നത്
ആധുനികശാസ്ത്രവും അധ്യാത്മശാസ്ത്രവും പ്രപഞ്ചസത്യത്തെയാണ് ആത്യന്തികമായി അന്വേഷിയ്ക്കുന്നത്. സയന്‍സ്, കണ്മുന്നില്‍ കാണുന്ന ഓരോ വസ്തുവിനേയും കേള്‍ക്കുന്ന ശബ്ദത്തേയും... അഥവാ ചുറ്റുമുള്ള ഓരോന്നിനേയും അപഗ്രഥിച്ചു പഠിച്ചു മുന്നേറുന്നു. അദ്ധ്യാത്മശാസ്ത്രം ആകട്ടെ, ഈ അനുഭവങ്ങളെയെല്ലാം കൂടി "BODY- percieves, MIND-feels, INTELLECT-thinks" എന്ന് പറഞ്ഞ് സംക്ഷേപിയ്ക്കുന്നു.
ഇനി, ഈ കാണുന്ന ഉപ്പ് സോഡിയം ക്ലോറൈഡാണോ, സോഡിയത്തിന്റെ കണകേന്ദ്രത്തില്‍ പതിനൊന്ന് പ്രോട്ടോണൂകളാണോ, ഒരെണ്ണത്തെക്കൂടി തള്ളിക്കേറ്റിയാല്‍ അതു മഗ്നീഷ്യകണം ആവുമോ തുടങ്ങിയ ചിന്തകളൊന്നും അധ്യാത്മശാസ്ത്രത്തിന്റെ വിഷയമല്ല. ഭൌതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയവയും അവയിലെ ഉള്‍പ്പിരിവുകളും അതാതു വഴികളില്‍ സഞ്ചരിച്ച്, പലപല കണ്ടെത്തലുകള്‍ നടത്തി അവയുപയോഗിച്ച് പുതിയവ പലതും നിര്‍മ്മിയ്ക്കുകയും ചെയ്യുന്നു.
ജീവിതം എന്നത് പലപല അനുഭവങ്ങളുടെ ആകെത്തുകയല്ലേ. ജീവിതത്തെപ്പറ്റിപഠിയ്ക്കാന്‍ അനുഭവത്തെ അപഗ്രഥിയ്ക്കണം.
ഒരു അനുഭവം എന്നതിന് മൂനു ഘടകങ്ങളുണ്ട്.
1. അനുഭവിയ്ക്കുന്ന ആള്‍
2. അനുഭവിയ്ക്കപ്പെടുന്ന വസ്തു
3. അനുഭവിയ്ക്കല്‍ എന്ന പ്രക്രിയ
ആധുനികശാസ്ത്രം "അനുഭവിയ്ക്കപ്പെടുന്ന വസ്തു"വിനെക്കുറിച്ചു കൂലം കഷമായി പഠിയ്ക്കുന്നു. അത് objective science.
അധ്യാത്മശാസ്ത്രം "അനുഭവിയ്ക്കുന്ന ആളിനെ" കുറിച്ചു പഠിയ്ക്കുന്നു. അത് subjective science.
അനുഭവിയ്ക്കുന്നതാരാണ്? ഈ ശരീരമാണോ? മനസ്സാണോ? 20കൊല്ലം മുനുണ്ടായിരുന്ന കോശങ്ങള്‍ തന്നെയല്ല എന്റെ ശരീരത്തില്‍ ഇപ്പോഴും ഉള്ളത്. ശരീരത്തിനും മനസ്സിനും വീക്ഷണങ്ങള്‍ക്കും ഒക്കെ മാറ്റം വന്നിട്ടുണ്ട്. എങ്കിലും 20കൊല്ലം മുന്‍പ് പറഞ്ഞ "ഞാന്‍" ഇന്നും "ഞാന്‍" തന്നെ. ആ "ഞാന്‍" ന്റെ സ്വഭാവമാണ് അധ്യാത്മശാസ്ത്രം പറഞ്ഞുതരുന്നത്. ഒരേ വസ്തുവിനെ രണ്ടാള്‍ രണ്ടുതരത്തില്‍ സമീപിയ്ക്കുന്നതെന്തുകൊണ്ട്? ഒരേ സാഹചര്യത്തില്‍ രണ്ടാള്‍ രണ്ടുതരത്തില്‍ പ്രതികരിയ്ക്കുന്നതെന്തുകൊണ്ട്?... തുടങ്ങിയവയെല്ലാം ഈ അന്വേഷണത്തിന്റെ തുടക്കക്കാഴ്ച്ചകള്‍ മാത്രം.
(thuTarum...) :-))
ALL these numerous celebrations of "Vedas as science" follow a similar intellectual strategy of finding analogies and equivalences. All invoke extremely speculative theories from modern cosmology, quantum mechanics, vitalistic theories of biology and parapsychology, and other fringe sciences. They read back these sciences into Sanskrit texts chosen at will, and their meaning decided by the whim of the interpreter, and claim that the entities and processes mentioned in Sanskrit texts are "like", "the same thing as", or "another word for" the ideas expressed in modern cosmology, quantum physics or biology. Thus there is a bit of a Brahman here and a bit of quantum mechanics there, the two treated as interchangeable; there are references to "energy", a scientific term with a definite mathematical formulation in physics, which gets to mean "consciousness"; references to Newton's laws of action and reaction are made to stand for the laws of karma and reincarnation; completely discredited "evidence" from parapsychology and "secret life of plants" are upheld as proofs of the presence of different degrees of soul in all matter; "evolution" is taught as the self-manifestation of Brahman and so on. The terms are scientific, but the content is religious. There is no regard for consistency either of scientific concepts, or of religious ideas. Both wholes are broken apart, random connections and correspondences are established and with great smugness, the two modes of knowing are declared to be equivalent, and even inter-changeable. The only driving force, the only idea that gives this whole mish-mash any coherence, is the great anxiety to preserve and protect Hinduism from a rational critique and demystification. Vedic science is motivated by cultural chauvinism, pure and simple.
THE ABOVE IS A PART OF AN ARTICLE BY MEERA NANDA: POST MODERNISM, HINDU NATIONALISM AND "VEDIC SCIENCE".
*you may kindly checkout works by MEERA NANDA with google.
വേദം എന്നാല്‍ ചതുര്‍വേദസംഹിതകകളാണെന്നും മുനിമാര്‍ എന്ന കുറച്ചു താടി വച്ച ബ്രാഹ്മണന്മാര്‍ ഇരുന്ന് എഴുതി വച്ച കിത്താബാണെന്നും കരുതുന്നതില്‍ നിന്നാണ് വേദവും ശാസ്ത്രവും മോരും മുതിരയുമാനെന്ന ഒരു തോന്നല്‍ ഉണ്ടാകുന്നത്.
വേദം എന്ന വാക്കിന് അറിവ് എന്നേയര്‍ത്ഥമുള്ളു. ആദി വേദകാലത്ത് ചതുര്‍വേദങ്ങള്‍ ഫിലോസഫിക്കല്‍ സമ്മറിയും അതിനു താഴെ എന്നയര്‍ത്ഥം വരുന്ന "ഉപനിഷത്തുക്കള്‍" അതിനു താഴെ ശാസ്ത്രങ്ങള്‍ കലകള്‍ അങ്ങനെ അറിവിനെ ഓര്‍ഗനൈസ് ചെയ്തിരുന്നു. അതില്‍ പ്രാര്‍ത്ഥനകളും കാല്‍കുലസും ജ്യൂമെറ്റ്രിയും ഫിസിക്സും കാമശാസ്ത്രവും ആയുവേദവും പതഞ്ജലീ സൂത്രവും മന്ത്രവാദവും എക്കണോമിക്സും അടക്കം ഒരു കാലത്ത് ലോകത്തിന്റെ മറ്റു മിക്ക ഭാഗങ്ങളെക്കാളും പുരോഗതിയുണ്ടായിരുന്ന ഒരു ജനതയുടെ അറിവുകളും, അറിവെന്നു വിശ്വസിച്ചിരുന്ന വെളിവുകേടുകളും, സുന്ദരമായ തത്വസംഹിതകളും, എക്കണോമിക്ക് ഫിലോസഫികളും വെറും പൊട്ടത്തരങ്ങളും, നമുക്ക് ഇന്നറിവില്ലാത്ത പല കാര്യങ്ങളും, നമുക്ക് ഇന്ന് തെറ്റെന്ന് ബോദ്ധ്യമുള്ള കാര്യങ്ങളുമടക്കം ഒരുപാടു കാര്യങ്ങള്‍ ഉണ്ട്. പലതും നശിച്ചു, പലതും കൂട്ടിച്ചേര്‍ക്കപ്പെട്ടു .. അറിവ് ജൈവമാണ്, ഒരിക്കലും അത് പൂര്‍ണ്ണമാകില്ല, ഒരിക്കലും നിശ്ചലമായൊരു പുസ്തകത്താളുമാവില്ല.
വേദത്തെ ബ്രാഹ്മണന്റെ സ്വത്തെന്നും പരമ്പരാഗത
സ്വത്തെന്നും വ്യാഖ്യാനിച്ച് പൂഴ്ത്തിവച്ചു നശിപ്പിച്ചിട്ടുണ്ടാവാം. ഓരോന്നും തെറ്റാണെന്നും ശരിയാണെന്നും ഓരോ കാലത്ത് ചിന്തിക്കുന്നതിനനുസരിച്ച് മാറ്റിയും പൊളിച്ചും എഴുതപ്പെടണം, ഒരുകാലത്തും മാറാത്ത ശാസ്ത്രമേത്? അമേരിക്ക മുഴുവന്‍ ഡി ഡി ടി തളിക്കാന്‍ തീരുമാനിച്ചതും പിന്നെ കയ്യും കാലുമില്ലാതെ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് കണ്ട് അത് നിരോധിക്കാനും തീരുമാനിച്ചത് അതാതു കാലങ്ങളുടെ ശാസ്ത്രീയമായ അറിവുകളുടെ അടിസ്ഥാനത്തിലാണ്.
പെരിങ്ങോടന്‍ said... ഉം... ഷിജു കറങ്ങിത്തിരിഞ്ഞാണെങ്കിലും ടോപ്പിക്കിലെത്തി.
ഞാന്‍ ടോപ്പിക്കില്‍ തന്നെയാണ് പെരിങ്ങോടാ. ഈ പോസ്റ്റ് ആദ്യം വായിച്ചപ്പോള്‍ തന്നെ എനിക്ക് അറിയാമായിരുന്നു പദാര്‍ഥത്തേയും തരംഗത്തേയും ഒക്കെ നിര്‍വചിക്കുന്നതു പോലെ ഒരു നിര്‍വചനം ആത്മാവിനും ബ്രഹ്മത്തിനും ഒന്നും കൊടുക്കാന്‍ പറ്റില്ല എന്ന്. (അത് മീറ്റരും കാന്തിമാനവും തമ്മില്‍ താരതമ്യം ചെയ്യുന്നതുപോലെ ആണ് )
അപ്പോള്‍ പൂര്‍ണ്ണമായി വളര്‍ച്ച പ്രാപിച്ചിട്ടില്ലാത്ത ഒരു ശാസ്ത്രശാഖയിലെ ഒരു conceptനെഎടുത്ത് നമുക്ക് എന്താണെന്ന് നിര്‍വചിക്കാന്‍ പറ്റാത്ത ഒരു സാധനം കൊണ്ട് താരതമ്യം ചെയ്യുന്നതിലെ യുക്തിയില്ലായ്മ ആണ് ഞാന്‍ ചൂണ്ടി കാണിച്ചത്.
ഇത് പല ഇടങ്ങളില്‍ നിന്നും ഇപ്പോള്‍ കൂടുതല്‍ ആയി കാണാന്‍ പറ്റുന്നു. അതാണ് ഞാന്‍ ഏത് ശാസ്ത്രത്തേയും വേദവുമായി ബന്ധിപ്പിക്കുകയും ഇതെല്ലാം ഞങ്ങളുടെ മുനിമാര്‍ പണ്ടേ കണ്ടെത്തിയിട്ടുണ്ട് എന്ന് പറയുന്നതും ഇപ്പോള്‍ ചിലരുടെ തൊഴില്‍ തന്നെ ആയിട്ടുണ്ട്. എന്ന് പറഞ്ഞതിലൂടെ സൂചിപ്പിച്ചത്. പക്ഷെ വേദം ശ്രവിക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം . എന്നത് ഞാന്‍ പറയാന്‍ പാടില്ലായിരുന്നു. ഒന്നാമത് അതിന്റെ പുറകില്‍ ഉള്ള context അറിയില്ല. ശങ്കരാചാര്യര്‍ പറഞ്ഞതാണെന്ന് എവിടെയോ വായിച്ച അറിവാണ്.
പിന്നെ ഞാന്‍ ശ്രമിച്ചത് ക്വാണ്ടം മെക്കാനിക്സ് എന്താണെന്ന് എനിക്ക് അറിയുന്ന വിധത്തില്‍ പറയുക എന്നതായിരുന്നു. അതിനാണ് ചില പരീക്ഷണങ്ങളുടേയും ഉപമകളുടേയും കൂട്ടു പിടിച്ചത്. അത് ഓഫ് ടോപ്പിക്ക് ആയോ. ആയെങ്കില്‍ മാപ്പ്.
ഷിജു,
അപ്പോള്‍ പൂര്‍ണ്ണമായി വളര്‍ച്ച പ്രാപിച്ചിട്ടില്ലാത്ത ഒരു ശാസ്ത്രശാഖയിലെ ഒരു conceptനെഎടുത്ത് നമുക്ക് എന്താണെന്ന് നിര്‍വചിക്കാന്‍ പറ്റാത്ത ഒരു സാധനം കൊണ്ട് താരതമ്യം ചെയ്യുന്നതിലെ യുക്തിയില്ലായ്മ ആണ് ഞാന്‍ ചൂണ്ടി കാണിച്ചത്.
ശാസ്ത്രം പരീക്ഷണത്തിലും നിരീക്ഷണത്തിലും ഉപരി ചിന്തയല്ലേ ഷിജു? ചിന്തകളെയാണു ഡാലിയും മറ്റു പലരും കൂട്ടിയിണക്കുവാന്‍ ശ്രമിക്കുന്നതു്, ശാസ്ത്രത്തിലെ ഏകകങ്ങളെയല്ല. അതിനെ കുറിച്ചു ‘കൂട്ടിക്കുഴയ്ക്കരുത്’ എന്ന വാചകമാണു താങ്കള്‍ ഏറ്റവും അധികം ഉപയോഗിച്ചിരിക്കുന്നതു്. അതു വായിച്ചപ്പോള്‍ ശാസ്ത്രത്തിനു ഫിലോസഫി എന്നൊരു ദര്‍ശനം തന്നെ ഇല്ലാത്തതു പോലെ തോന്നി. താങ്കള്‍ തന്നെ എഴുതിയ ഈ വരി നോക്കൂ: ചുരുക്കി പറഞ്ഞാല്‍ നമ്മള്‍ എന്താണോ നോക്കുന്നത് അതാണ് നമ്മള്‍ കാണുന്നത്. പക്ഷെ അതാണ് ശരി എന്ന് അതിന് അര്‍ഥം ഇല്ല. ഇത്രയും താങ്കള്‍ ശാസ്ത്രത്തെ കുറിച്ചു് എഴുതിയതാണു്, ഇതേ വരി വേദാന്തത്തിലും കാണാം. ഇതു തമ്മില്‍ താരതമ്യപ്പെടുത്തുന്നതില്‍ എന്തു യുക്തിരാഹിത്യമാണു കാണുന്നതു്? നാളെ ഒരു പക്ഷെ ശാസ്ത്രത്തില്‍ അങ്ങിനെയാവില്ലെന്ന ചിന്തയാണോ? വേദാന്തത്തിലും അതു അപ്ലിക്കബിള്‍ അല്ലേ?
പിന്നെ ഞാന്‍ ശ്രമിച്ചത് ക്വാണ്ടം മെക്കാനിക്സ് എന്താണെന്ന് എനിക്ക് അറിയുന്ന വിധത്തില്‍ പറയുക എന്നതായിരുന്നു. അതിനാണ് ചില പരീക്ഷണങ്ങളുടേയും ഉപമകളുടേയും കൂട്ടു പിടിച്ചത്. അത് ഓഫ് ടോപ്പിക്ക് ആയോ. ആയെങ്കില്‍ മാപ്പ്.
തീര്‍ച്ചയായും അതു ഓഫ്‌ടോപ്പിക് ആയിരുന്നില്ല. ഓഫ് ടോപ്പിക്കിനെ കുറിച്ചു ഞാന്‍ പണ്ടെഴുതിയ ഒരു കാര്യമുണ്ട്: ദൂഷ്യമായേക്കാവുന്നതു ടോപ്പിക്കിനെ കുറിച്ചുള്ള ഓഫ്‌ടോപ്പിക്കാണു്, ഉദാ: കര്‍ണ്ണനാണോ അര്‍ജ്ജുനനാണോ വീരന്‍ എന്നു ശ്രമപ്പെട്ടു തെളിയിക്കുന്നതിനിടയില്‍ ഒരുവന്‍ വന്നു അര്‍ജ്ജുനനു 5 ഭാര്യമാരില്ലേ, വേദങ്ങളില്‍ അതു സമ്മതിച്ചിട്ടുണ്ടോ അതോ അര്‍ജ്ജുനന്‍ മുസ്ലീമാണോ എന്നൊക്കെ ചോദിക്കുകയാണെങ്കില്‍ പലര്‍ക്കും മുഷിയും.
ഏത് ശാസ്ത്രത്തേയും വേദവുമായി ബന്ധിപ്പിക്കുകയും ഇതെല്ലാം ഞങ്ങളുടെ മുനിമാര്‍ പണ്ടേ കണ്ടെത്തിയിട്ടുണ്ട് എന്ന് പറയുന്നതും ഇപ്പോള്‍ ചിലരുടെ തൊഴില്‍ തന്നെ ആയിട്ടുണ്ട്. എന്നു താങ്കള്‍ ആദ്യ കമന്റിലെ ആദ്യ ഖണ്ഡിക എഴുതിയതേ ഓഫ്‌ടോപ്പിക്കായിരുന്നു.
ഡാലി സംവദിക്കുവാന്‍ ഉദ്ദേശിച്ച കാര്യം, തെറ്റിദ്ധരിക്കപ്പെടാതിരിക്കുവാന്‍ സംവാദത്തിന്റെ ലക്ഷ്യത്തെ കുറിച്ചു അവര്‍ ഇങ്ങിനെ പറയുകയും ചെയ്തിരുന്നല്ലോ: ചര്‍ച്ചയുടെ ആശയം: ഡീ ബ്രോഗ്ലീയുടെ പദാര്‍ത്ഥ തരംഗത്തെ, ആദി ശങ്കരന്‍ പറഞ്ഞ, എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന (ബ്രഹ്മത്തിന്റെ ഭാഗമായ) ആത്മാവും, പ്രപഞ്ചം നിറഞ്ഞ് നില്‍ക്കുന്ന സര്‍വ്വ വ്യാപിയായ ബ്രഹ്മവുമായി വ്യാഖാനിക്കാമോ?
അപ്രകാരം വ്യാഖാനിക്കുവാന്‍ കഴിയില്ലെന്ന് പലരും പറഞ്ഞു കാണുന്നു (ഞാനും ഷിജുവും ഉള്‍പ്പെടെ, ഇപ്പൊ ഈ സംവാദം ഓണ്‍ടോപിക് ആണെന്നു തന്നെ കരുതുന്നു).
commentukal vayichu. Vishayam vendayirunnu (udheshashudhi) ennullathil pidichanu off topic churcha undayikkondirikkunnathu. Chilarokke athine thiruthan shramikkunnundu. Chilarokke aa trapil veezhunnumundu.
Palarum physicsile +2 vare padicha arivu vachu wikipedia translate cheythu vachaka kasarthu nadathunnathu valare lajjavahamanu.
Kazhinja kure nalukalayi mathematical physicsil work cheyyunnu enna adhikarikatha ee comment idunnathil njan eduthu kollattee...
Vachaka kasarthu koodathe ente manassilulla karyam ennal aakum vidham simple aayi thurannu parayaan shramikkatte..
Physicsinte language mathematics aanu.
Ella mathematical physicistukalum philosophersum koodi aayirunnu.Philosophy-yude pinthuna illathe oru mathematical physicistum ivide jeevichu marichittilla. Orupakshe philosophy eastern mysticsm aakam, allenkil modern western philosophy aakam.
3)Dual naturinum adwaithathinum thammilulla philosophical aayittulla samyam aanu churcha cheyyappedunnathu enkil athurappayum nalla oru karyamanu.
Quantum mechnaicsine mulmunayil nirthi chodhyam cheyyalinu vidheyamakkiyathu physicsinte language aaya mathamatics upayogichalla, pakaram philosophy upayogichanu.
Quantum mechancs aadhyakalathu veerappadakki ninnupoya Eintein -Podolki rossein(EPR-paradox) paradoxil ee 3 scientistukalum mathematics koodathe oru philosophical trap aanu orukki vachathu. Philosophikku munnil aanu quantum mechanics veezhumennu thonnippoyathu. Namboothiri thudal pottichu puzhakadannu varunna pattiye pedikkunnathil karyamundennu viswasikku.
EPR paradox google search cheythu vayikku...
Vere oru simple karyam edukkam, Bertrand russel enna ezhuthukaraneppatti ningal kettu kanum. Russel paradox ennonnundu. Mathematcsile set theoriyil. Athu Russel menanjeduthirikkunnathu oru Barberude kadhayil ninnanu. Athu philosophy aanu, mathematicsum aanu. Set theoriyil oru puthiya constraint idan mathamaticiane prerippicha aa philosophical argument ithanu,
Oru nagarathil swayam shave cheyyatha ellapereyum avide thmasikkaunna oru barber shave cheyyunnu. Enkil barber swayam shave cheyyumo?
Russel enna mathematiciante(philosopherum koodi aanu) chinthayil ee paradox kadannu vannathu ellenkil ayyal aa paradox communicate cheythathu namppothiri pattiye pedikkunnathinekkal simple aaya oru chinthayiloode aanu.
Kazhinja noottandile etavum valiya physicsile kandupidiuthangalil adhikavum quantum mechanicsine pinthunayode aayirunnu. Athinu munne ulla noottandil athu Newtonian mechnicsinte pinthunayode aayirunnu.
Ippol nam jeevikkunna noottandile ettavum valiya philosophy varan pokunnathu unification of forces ennathil pidichayirikkum. India kanda ettavum valiya Mathematical physicist aaya ECG sudarshanokke ippozhe athile pourastya dharshanam kandu pidikkan thudangiyirikkunnu.
Njanum neeyum randalle onnanu ennu unification of forces develop cheythal parayan pattum. Namukku randu perkkum idayil ulla gurathwakarshana blam polum namukku randu perkkum idayil ulla oru graviton pole ulla oru fundamental particle-nte different modes of vibrationiloode aanu nadakkunnathennanu ee theori vivakshikkunnathu. Ee blogil string theoriyekkurichu ezhuthan kazhivulla aarenkilum ezhuthu. Unification of force vannal veendum sciencinodoppam philosophikkum athu oru nettamakum. Ithokke philosophical aspectsil nammude vedhanthangalil churcha cheyyappettittundu. Athinekkurichokke adhikarikamayi parayanamenkil oru vedhantham ariyavunna mathematical physicistinu mathrame kazhiyum. E.C.G sudarshanu ithu randumariyam. He will do the work one day.
Kazhinja noottandile ettavum valiya 'philosophy' quantum mechanics thanneyanu.
Athinu munne ulla nootandile ettavum valiya philosaphical valarcha Newtonte chalana niyamangal vachullathayirunnu.
Ningalude vivaram wikipedia translate cheythu kanikkunnathil othukkathirikku. Ee blogil philosophical aspects churcha cheyyu. Allathe shankaracharyarkku differentiationum integrationum set theoriyumonnum ariyillayirunnu ennu vilichu koovunnathil oru karyavumilla.
Njan paranja karyangal google cheythal kittum. Athokke vivarichu ee comment oru valiya sadhanamakkunnilla
ജ്യോതിടീച്ചര്‍ ഒടുവില്‍ വിഷയത്തെ സ്പര്‍ശിച്ചു. അതും വളരെ ഭംഗിയായിതന്നെ. തുടര്‍ച്ചക്കായി കാത്തിരിക്കുന്നു.
ഷിജു പറഞ്ഞ കാര്യങ്ങള്‍ ഓഫാണെന്നു തോന്നിയിട്ടില്ലകേട്ടോ. ക്വാണ്ടം മെക്കാനിക്സിനെ കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ വളരെ വ്യക്തമായിരുന്നു. ഷ്രോഡിങ്ഗറുടെ പൂച്ച ഉപമയില്ലൂടെ വ്യക്തമാക്കിയ പ്രശ്നവുമിതുതന്നെയല്ലേ?
ഒരു ശാസ്ത്രജ്ഞന്‍ പറഞ്ഞതെന്നു പറയപ്പെടുന്നതും പറയാം. “തിങ്കള്‍ ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ ഞാനവയെ കണികകളായി കാനും വ്യാഴം വെള്ളി ശനിയില്‍ തരംഗങ്ങളായും. ഞായറാഴ്ച്ച പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കും”
ഇന്‍ഡ്യാ ഹെരിറ്റേജ്, ജീവന്‍ എന്നതു പ്രാണന്‍ അല്ലേ? ആത്മാവു് അതല്ലല്ലോ? ആണോ? മരത്തിനും ഉറുമ്പിനും ജീവനുണ്ടല്ലോ അഥവാ അവയിലും ചംക്രമണം ഫോട്ടോസിന്തസിസ് മുതലായവ നടക്കുന്നില്ലേ? ഇവയ്ക്കും ആത്മാവുണ്ടോ? ആകെ സംശയമായി.
വീണ്ടും പൂച്ച: ചെടിക്കാത്മാവുണ്ടോ എന്നറിയാന്‍ ചെടിയാവണം. ചെടിയായാല്‍ പിന്നെ ഞാനറിയുന്നതെങ്ങനെ?
"ഡീ ബ്രോഗ്ലീയുടെ പദാര്‍ത്ഥ തരംഗത്തെ, ആദി ശങ്കരന്‍ പറഞ്ഞ, എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന (ബ്രഹ്മത്തിന്റെ ഭാഗമായ) ആത്മാവും, പ്രപഞ്ചം നിറഞ്ഞ് നില്‍ക്കുന്ന സര്‍വ്വ വ്യാപിയായ ബ്രഹ്മവുമായി വ്യാഖാനിക്കാമോ?"
-------എന്നാണു ചോദ്യം-------------------------
ഓഫ് ടോപ്പിക്കേല്‍ പോകേണ്ട ഒരു കാര്യവുമില്ലല്ലോ അനോണി:
ഭാഗം ഒന്ന് : "ഡീ ബ്രോഗ്ലീയുടെ പദാര്‍ത്ഥ തരംഗത്തെ"
മാറ്റര്‍ വേവിനെ ഡാലി തന്നെ വിശദീകരിച്ചു കഴിഞ്ഞു. കമന്റര്‍ക്ക് വേണമെങ്കില്‍ ഇതിനെ തിരുത്തുകയോ അപ്പെന്‍ഡ് ചെയ്യുകയോ വിശദീകരിക്കുകയോ ചെയ്യാം. വേറെന്തെങ്കിലും ചെയ്യാന്‍ ഇതിലിനി വകുപ്പ് കാണാനാവുന്നില്ല
----------------------
ഭാഗം രണ്ട് : "ആദി ശങ്കരന്‍ പറഞ്ഞ "
ആദി ശങ്കരന്‍ താഴത്തെ ക്വോട്ടില്‍ ഉള്ള കാര്യം പറഞ്ഞോ ഇല്ലയോ എന്ന് തെളിയിക്കാം. മറ്റൊന്നിനും ഇടമില്ലാത്ത ഭാഗം
ഭാഗം മൂന്ന് : "എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന (ബ്രഹ്മത്തിന്റെ ഭാഗമായ) ആത്മാവും, പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന സര്‍വ്വ വ്യാപിയായ ബ്രഹ്മവുമായി വ്യാഖ്യാനിക്കാമോ"
ചോദ്യത്തിലെ ഏറ്റവും വലിയ ഭാഗം ഇവിടെയാണ്
1. ആത്മാവിനെയും ബ്രഹ്മത്തെയും ഡാലി വിശദീകരിച്ചിട്ടില്ല, ഒരു കമന്റര്‍ക്ക് ഇതിന്റെ വിവരിക്കാനാവും
2. ശേഷം പദാര്‍ത്ഥത്തിന്റെ മാസ്സ് എന്നതിനു ആത്മാവുമായി സാമ്യമുണ്ടോ ഇല്ലയോ എന്ന് പറയാം
3. വേവിന്‍് ബ്രഹ്മവുമായി സാമ്യമുണ്ടോ എന്നും പറയാം
4. ഉണ്ടെങ്കിലും ഇല്ലെങ്കിലും വിശദീകരിക്കാന്‍ ശ്രമിക്കുകയുമാവാം.
ഇതെല്ലാം ഓരോരുത്തരുടെ ഈരണ്ടു കാശായി പിരിച്ചെടുത്ത് ഒരു മുതലാക്കി സ്വരുക്കൂട്ടാന്‍ പോന്ന റിസോര്‍സ് ധാരാളം ബൂലോഗര്‍ക്ക് ഉണ്ട് എന്നുറപ്പുണ്ട് .
(ആദ്യത്തെ കോപ്പി പേസ്റ്റ് താങ്കളാണു നടത്തിയതെങ്കില്‍, ഒരു ലിങ്കോ മറ്റോ മതിയായിരുന്നു )
ഷിജു പറഞ്ഞതാണ് ശരി. ഇവിടെ പലരും ശാസ്ത്രവും വേദാന്തവും കൂട്ടികുഴയ്ക്കാന്‍ ശ്രമിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്.
ജീവാത്മാവും, പരമാത്മാവും രണ്ടല്ല എന്നും, സര്‍വ്വവും ബ്രഹ്മമയം എന്നും, ബ്രഹ്മം മാത്രമാണ് സത്യം, നമ്മള്‍ ഇക്കാണുന്ന അനുഭവിക്കുന്ന, ജഗത്ത് മിഥ്യയാണെന്നും പറയുന്ന അദ്വൈതം, ഈ “ജഗത്ത്” സത്യമായികണ്ട് അതിനെ വിശദീകരിക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രവുമായി കൂട്ടികുഴക്കാതിരിക്കുന്നതായിരിക്കും നല്ലത്. കുത്താനൊരുങി നില്‍ക്കുന്ന മദയാനയുടെ മുന്നില്‍ പെട്ടാല്‍ ബ്രഹ്മം മാത്രമാണ് സത്യം, ആന മിഥ്യ എന്ന് ഒരു വേദാന്തിയും പറയില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം.
അഹം എന്ന ബോധം എല്ലാ ദ്രവ്യങ്ങള്‍ക്കുമുണ്ട് അതു ജീവനുള്ളതായി നമുക്കു തോന്നുന്നുണ്ടെങ്കിലും ഇല്ലെങ്കിലും. ശരീരം ആകെക്കൂടി ഒന്നാണെന്നുള്ള ആ ബോധം അതിനുള്ളപ്പോഴാണ് അതിനു ജീവനുണ്ടെന്നു പറയുന്നത്. ആ ബോധത്തെ ആണ് ജീവാത്മാവ് എന്നു വ്യവഹരിക്കുന്നത്. ഇനി അത് കോശം, അതിലുള്ള കണങ്ങള്‍, താഴേക്കു പോയിപോയി sub-atomic particle vare pOyaalum അതിനുമുണ്ട് ഈ അഹംബോധം ഇല്ലെങ്കില്‍ -അത് അതല്ല. ഇതേ പ്രകാരം മുകളിലേക്കു പോയി ഈ പ്രപഞ്ചം മുഴുവനും കൂടി ഉള്ള ഒരു അഹം ബോധം ഉണ്ട് . അതാണ് പരബ്രഹ്മം. നമ്മുടെ ശരീരത്തിലെ ഓരോ അണുഭാഗവും ഞാന്‍ ഈ ശരീരമല്ല എന്നുള്ള ഭാവത്തിലാണ് വര്‍ത്തിക്കുന്നത് .
അതേപോലെയാണ് ഈ പ്രപഞ്ചത്തില്‍ നമ്മുടെ സ്ഥിതി.
ഈ ബോധത്തെ നിര്‍വചിക്കാന്‍ സാധിക്കുകയില്ല, അനുഭവിക്കുവാനേ കഴിയൂ. കാരണം 'അഭീ' എന്ന പദം വിശദീകരിക്കുമ്പോഴും , സുഷുപ്തിയെ വിശദീകരിക്കുമ്പോഴും വേദാന്തം പറയുന്നുണ്ട്
ന്യായം വൈശേഷികം എന്നീ ദര്‍ശനങ്ങള്‍ ദ്രവ്യത്തിണ്റ്റെ സ്വഭാവത്തെ പറ്റി കൂടുതല്‍ വിശദീകരിക്കുന്നു. അതിണ്റ്റെ ഒരു സംക്ഷിപ്ത രൂപം ഞാന്‍ മുമ്പു പറഞ്ഞ
article
ലുണ്ട് ഒരു കമണ്റ്റില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ കഴിയാത്തത്ര വിപുലമായതു കൊണ്ട് വേണമെങ്കില്‍ പോസ്റ്റ് ആക്കാം.
ദേവേട്ടന്‍ വ്യക്തമായി എഴുതിയിട്ടും പിന്നെയും രണ്ടും തമ്മില്‍ കണ്ടു പോകാന്‍ പാടുള്ള വിഷയങ്ങളല്ല രണ്ടും രണ്ടറ്റത്താണ് ഇതിനൊരു താരതമ്യം പഠന ശ്രമം ശുദ്ധ ഭോഷ്ക്കാണ് എന്നു പറയുന്നവര്‍ക്ക് അവസാനത്തെ അനോണി മാഷടെ മംഗ്ലീഷ് കമന്റ് മലയാളത്തിലാക്കി ഇടുന്നു. (ഓഫ് റ്റോപ്പിക്) ഗവേഷണമൊക്കെ കഴിഞ്ഞു വാങ്ങുന്ന ഡിഗ്രീ “ഡോക്ടര്‍ ഓഫ് ഫിലോസഫി“ പറയുന്നതും ശാസ്ത്രം ഫിലോസഫിക്കലായി ചിന്തികൂ. പിന്നെ തെളിയിക്കൂ എന്നല്ലേ? പണ്ടത് ഫിലോസഫിക്കാര്‍ക്ക് മാത്രമേ കൊടുത്തിരുന്നുള്ളൂ എന്നു വിക്കി പറയുന്നു.
അനോണി മാഷുടെ കമന്റ്:
കമന്റുകള്‍ വായിച്ചു. വിഷയം വേണ്ടായിരുന്നു (ഉദ്ദേശശുദ്ധി) എന്നുള്ളതില്‍ പിടിച്ചാണ് ഓഫ് റ്റോപിക് ചര്‍ച്ച ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചിലരൊക്കെ അതിനെ തിരുത്താന്‍ ശ്രമിക്കുന്നുണ്ട്. ചിലരൊക്കെ ആ ട്രാപ്പില്‍ വീഴുന്നുമുണ്ട്.
പലരും ഫിസിക്സിലെ +2 വരെ പഠിച്ച അറിവ് വച്ചു വിക്കിപീഡിയ റ്റ്രാന്‍സ്ലേറ്റ് ചെയ്ത് വാചക കസര്‍ത്തു നടത്തുന്നത് വലരെ ലജ്ജാവഹമാണ്.
കഴിഞ്ഞ കുറെ നാളുകളായി മത്തെമറ്റികല്‍ ഫിസിക്സില്‍ വര്‍ക് ചെയ്യുന്നു എന്ന ആധികാരികത ഈ കമന്റ് ഇടുന്നതില്‍ ഞാന്‍ എടുതു കൊള്ളട്ടേ.
വാചക കസര്‍ത്തു കൂടാതെ എന്റെ മനസ്സിലുള്ള കാര്യം എന്നാല്‍ ആകും വിധം സിമ്പിള്‍ ആയി തുറന്നു പറയാന്‍ ശ്രമിക്കട്ടെ.
ഫിസിക്സിന്റെ ലാംഗ്വേജ് മത്തെമറ്റിക്സ് ആണ്.
എല്ലാ മത്തെമറ്റികല്‍ ഫിസികിസ്റ്റുകളും ഫിലോസഫര്‍സും കൂടി ആയിരുന്നു.പ്ഫിലൊസൊഫിയുടെ പിന്തുണ യില്ലാതെ ഒരു മത്തെമറ്റികല്‍ ഫിസികിസ്റ്റും ഇവിടെ ജീവിച്ചു മരിച്ചിട്ടില്ല. ഓരുപക്ഷെ ഫിലോസഫി ഈസ്റ്റെണ്‍ മിസ്റ്റിസം ആകാം, അല്ലെങ്കില്‍ മൊഡേണ്‍ വെസ്റ്റേണ്‍ ഫിലോസഫി ആകാം.
ഡുവല്‍ നേച്ചറിനും അദ്വൈതത്തിനും തമ്മിലുള്ള ഫിലൊസൊഫിക്കല്‍ ആയിട്ടുള്ള സാമ്യം ആണ് ചര്‍ച്ച ചെയ്യപ്പെടുന്നത് എങ്കില്‍ അതുറപ്പായും നല്ല ഒരു കാര്യമണ്.
ക്വാണ്ടം മെക്കനിക്സിനെ മുള്‍മുനയില്‍ നിര്‍ത്തി ചോദ്യം ചെയ്യലിനു വിധേയമാക്കിയത് ഫിസിക്സിന്റെ ലാംഗ്വേജ് ആയ മാത്തമറ്റിക്സ് ഉപയോഗിച്ചല്ല, പകരം ഫിലോസഫി ഉപയോഗിച്ചാണ്.
ക്വാണ്ടം മെക്കാനിക്സ്, ആദ്യകാലത്ത് വീര്‍പ്പടക്കി നിന്നുപോയ, ഐന്‍സ്റ്റിന്‍ -പൊഡൊള്‍കി- റൊസ്സൈന്‍(ഈപിയാര്‍-പാരഡൊക്സ്) പാരഡൊക്സില്‍ ഈ 3 സയന്റിസ്റ്റുകളും മാത്തെമറ്റിക്സ് കൂടതെ ഒരു ഫിലൊസൊഫിക്കല്‍ ട്രാപ് ആണ് ഒരുക്കി വച്ചത്. ഫിലോസൊഫിക്ക് മുന്നില്‍ ആണു ക്വാണ്ടം മെക്കാനിക്സ് വീഴുമെന്ന് തോന്നിപ്പോയത്. നമ്പൂതിരി, തുടല്‍ പൊട്ടിച്ചു പുഴകടന്നു വരുന്ന പട്ടിയെ പേടിക്കുന്നതില്‍ കാര്യമുണ്ടെന്ന് വിശ്വസിക്കൂ.
ഈപിയാര്‍ പാരഡൊക്സ് ഗൂഗിള്‍ സെര്‍ച്ച് ചെയ്തു വായിക്കൂ.
വേരെ ഒരു സിമ്പിള്‍ കാര്യം എടുക്കാം, Bertrand Russel എന്ന എഴുത്തുകാരനെപ്പറ്റി നിങ്ങള്‍ കേട്ടു കാണും. Russel പാരഡോക്സ് എന്നൊന്നുണ്ടു, മാത്തെമറ്റ്ക്സിലെ സെറ്റ് തിയറിയില്‍. ആതു Russel മെനഞ്ഞെടുത്തിരിക്കുന്നത് ഒരു ബാര്‍ബറുടെ കഥയില്‍ നിന്നാണ്. ആതു ഫിലോസഫി ആണ്, മാത്തെമറ്റിക്സും ആണ്. സെറ്റ് തിയറിയില്‍ ഒരു പുതിയ constraint ഇടാന്‍ മാത്തമറ്റിക്സിനെ പ്രേരിപ്പിച്ച ആ ഫിലൊസൊഫികല്‍ ആര്‍ഗ്യുമന്റ് ഇതാണ്,
ഒരു നഗരത്തില്‍ സ്വയം ഷേവ് ചെയ്യാത്ത എല്ലാപ്പേരേയും അവിടെ താമസിക്കുന്ന ഒരു ബാര്‍ബര്‍ ഷേവ് ചെയ്യുന്നു. എങ്കില്‍ ബാര്‍ബര്‍ സ്വയം ഷേവ് ചെയ്യുമൊ?
Russel എന്ന മാത്തെമറ്റിഷ്യന്റെ (ഫിലൊസൊഫറും കൂടി ആണ്) ചിന്തയില്‍ ഈ പാരഡൊക്സ് കടന്നു വന്നത്, അല്ലെങ്കില്‍ അയാള്‍ ആ പരഡൊക്സ് communicate ചെയ്തത് നമ്പൂതിരി പട്ടിയെ പേടിക്കുന്നതിനേക്കല്‍ സിമ്പിള്‍ ആയ ഒരു ചിന്തയിലൂടെ ആണ്.
കഴിഞ്ഞ നൂറ്റണ്ടിലെ ഏറ്റവും വലിയ, ഫിസിക്സിലെ, കണ്ടുപിടുത്തങ്ങളില്‍ അധികവും ക്വാണ്ടം മെക്കാനിക്സിനെ പിന്തുണയോടെ ആയിരുന്നു. അതിനു മുന്നെ ഉള്ള നൂറ്റാണ്ടില്‍ അതു Newtonian മെക്കാനിക്സിന്റെ പിന്തുണയോടെ ആയിരുന്നു.
ഇപ്പോള്‍ നാം ജീവിക്കുന്ന നൂറ്റാണ്ടിലെ ഏറ്റവും വലിയ ഫിലോസഫി വരാന്‍ പോകുന്നതു unification of forces എന്നതില്‍ പിടിച്ചായിരിക്കും. ഇന്ത്യ കണ്ട ഏറ്റവും വലിയ മാത്തെമറ്റിക്കല്‍ ഫിസിസിസ്റ്റ് ആയ ഇ.സി.ജി. സുദര്‍ശനൊക്കെ ഇപ്പോഴേ അതിലെ പൌരസ്ത്യ ദര്‍ശനം കണ്ടു പിടിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഞാനും നീയും രണ്ടല്ല ഒന്നാണ് എന്ന് unification of forces ഡെവലപ്പ് ചെയ്താല്‍ പറയന്‍ പറ്റും. നമുക്കു രണ്ടു പേര്‍ക്കും ഇടയില്‍ ഉള്ള ഗുരുത്വകര്‍ഷണ ബലം പോലും, നമുക്കു രണ്ടു പേര്‍ക്കും ഇടയില്‍ ഉള്ള ഒരു ഗ്രാവിറ്റേഷന്‍ പോലെ ഉള്ള ഒരു fundamental particle-ന്റെ different modes of vibration ലൂടെ ആണ് നടക്കുന്നതെന്നാണ് ഈ തിയറി വിവക്ഷിക്കുന്നത്. ഈ ബ്ലോഗില്‍ string theory യെകുറിച്ചു എഴുതാന്‍ കഴിവുള്ള ആരെങ്കിലും എഴുതൂ. Unification of force വന്നല്‍ വീണ്ടും സയന്‍സിനോടൊപ്പം ഫിലോസൊഫിക്കും അതു ഒരു നേട്ടമാകും. ഇതൊക്കെ ഫിലോസൊഫിക്കല്‍ aspectസില്‍ നമ്മുടെ വേദാന്തങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടീട്ടുണ്ട്.അതിനെക്കുറിച്ചൊക്കെ ആധികാരികമായി പറയണമെങ്കില്‍ ഒരു വേദാന്തം അറിയാവുന്ന മാത്തെമറ്റികല്‍ ഫിസിസിസ്റ്റിനു മാത്രമേ കഴിയൂ. ഇ.സി.ജി സുദര്‍ശനു ഇതു രണ്ടുമറിയാം. He will do the work one day.
കഴിഞ്ഞ നൂറ്റണ്ടിലെ ഏറ്റവും വലിയ ഫിലോസഫി ക്വാണ്ടം മെക്കാനിക്സ് തന്നെയാണ്.
അതിനു മുന്നേയുള്ള നൂറ്റണ്ടിലെ ഏറ്റവും വലിയ ഫിലൊസഫികല്‍ വളര്‍ച്ച ന്യൂട്ടണ്‍ന്റെ ചലന നിയമങ്ങള്‍ വച്ചുള്ളതായിരുന്നു.
നിങ്ങളുടെ വിവരം വിക്കിപീഡിയ റ്റ്രാന്‍സ്ലേറ്റ് ചെയ്തു കാണിക്കുന്നതില്‍ ഒതുക്കാതിരിക്കൂ. ഈ ബ്ലോഗില്‍ philosophical aspects ചര്‍ച്ച ചെയ്യൂ. അല്ലാതെ ശങ്കരാചാര്യര്‍ക്കു ഡിഫ്ഫറെന്‍സിയേഷനും ഇന്റെഗ്രേഷനും സെറ്റ് തിയറിയുമൊന്നും അറിയില്ലയിരുന്നു എന്നു വിളിച്ചു കൂവുന്നതില്‍ ഒരു കാര്യവുമില്ല.
ഞാന്‍ പറഞ്ഞ കാര്യങ്ങല്‍ ഗൂഗിള്‍ ചെയ്താല്‍ കിട്ടും. അതൊക്കെ വിവരിച്ചു ഈ കമന്റ് ഒരു വലിയ സാധനമാക്കുന്നില്ല
അനോണി പറഞ്ഞ തലത്തില്‍ നിന്നും മുകളിലേക്കാണു ഈ ചര്‍ച്ച പോകേണ്ടതെങ്കില്‍, വളരെ പതുക്കെ പതുക്കെയാണെങ്കിലും, ഞാനും കൂടാം. അതല്ല, വീണ്ടും താഴോട്ടു പോകേണ്ടിവരുമെങ്കില്‍, ചെലവാക്കാന്‍ സമയം എന്റെ കയ്യില്‍ ഇല്ല. വെറുതെ ഒരു ന്യൂട്ടോണിയന്‍ വായന വായിച്ചുപൊയ്ക്കോളാം.
string theory, strong & weak forces, unification എന്നിവയെക്കുറിച്ചൊക്കെ തോന്നാറുള്ളത് കോറിവരയ്ക്കണമെന്നു പലപ്പോഴും തോന്നാറുണ്ട്. പക്ഷേ ഈയം മതിയാവില്ല.
അഹംഭാവമില്ലെന്ന അഹംഭാവവും ആയില്ല ഇതുവരെ.
ഈ കമന്റിന്റെ കൂടെ ഇങ്ങനെയൊരു പൊട്ടക്കഥ കൂടി ചേര്‍ത്തുവായിക്കുമല്ലോ!
ഞാന്‍ പലപല വസ്തുക്കള്‍ കാണുന്നു. ഇതellaam സത്യമല്ലേ? ചിന്തിയ്ക്കാം.
എന്റെ കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തതൊന്നും വിശ്വസിയ്ക്കില്ല എന്ന് കരുതുന്നവര്‍പോലും കണ്ണുകൊണ്ട് കാണുന്നതൊക്കെ സത്യമാണെന്നു വിശ്വസിയ്ക്കുന്നു. എന്റെ കണ്ണിന് X RAYയുടെ ശക്തിയുണ്ടായിരുന്നെങ്കില്‍ ഞാന്‍ ജീവികളെയൊക്കെ അസ്ഥികൂടങ്ങളായിട്ടല്ലേ കാണുമായിരുന്നുള്ളൂ. അതുകൊണ്ട് ഈ കാണുന്നതും സത്യമായിക്കൊള്ളണമെന്നില്ല.
സത്യം എന്ന വാക്കിനേയും കൂടുതല്‍ പരിചയപ്പെടേണ്ടിയിരിയ്ക്കുന്നു. വേദാന്തത്തില്‍ സത്യം എന്നാല്‍ എപ്പോഴും സത്തയുള്ളത്, എന്നും ഉണ്മയുള്ളത്, അതായത് ശാശ്വതസത്യം എന്ന അര്‍ഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. നമ്മുടെ വ്യവഹാരത്തിലാവട്ടെ, സത്യം എന്നാല്‍, ഒരു നിമിഷനേരമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും "സത്യം, ഈയാം പാറ്റ ഈ ചോറില്‍ വന്നിരുന്നു പാറിപ്പോയി" എന്നു പറയും. അതു വ്യാവഹാരികസത്യം.
വേദാന്തം പറയുന്നത്, "the ultimate cause" (കാരണം എന്നാല്‍ "why" എന്നതിന്റെ മാത്രം ഉത്തരമല്ല, അതു ഞാന്‍ ഡാലി വഴക്കുപറയില്ലെങ്കില്‍ ഇവിടെ പിന്നീട് എഴുതാം) the supreme power അതു തന്നെയാണ് എങ്ങും നിറഞ്ഞുനില്‍ക്കുന്നത്. അതുമാത്രമാണ് ഒരുമാറ്റവുമില്ലാതെ നിലനില്‍ക്കുന്ന സത്യം, നമ്മല്‍ കണ്ടുകൊണ്ടിരിയ്ക്കുന്ന ഉണ്ടായി-മറഞ്ഞ്-പോകുന്ന കാര്യങ്ങളൊക്കെ ആ സത്യത്തില്‍ ഉണ്ടെന്നു തോന്നിക്കുന്ന മായക്കഴ്ച്ചകളാണ്, എന്നാണ്. അതായത്, ഞാന്‍ ആദ്യത്തെ കമന്റില്‍ പറഞ്ഞ- കയറിനെ പാമ്പെന്നു കാണുന്നതുപോലെ- നല്ല വെളിച്ചത്തില്‍ അവിടെ കയറുമാത്രമേ ഉള്ളൂ. അരണ്ടവെളിച്ചത്തില്‍ അതിനുമുകളില്‍ ചവിട്ടിയപ്പോള്‍ പാമ്പാണെന്ന് എനിയ്ക്കു തോന്നിയതാണ്. പാമ്പിനെ ചവിട്ടിയാലെന്നപോലെ എല്ലാ വികാരങ്ങളും ഞാനനുഭവിയ്ക്കുകയും ചെയ്തു. അന്നേരം എന്നെ സംബന്ധിച്ച് പാമ്പായിരുന്നു സത്യം. [ബ്രഹ്മം കയറാണെന്നോ പാമ്പ് മായയാണെന്നോ ഞാനുപയോഗിച്ച വാക്കുകള്‍ തെറ്റിദ്ധരിയ്ക്കപ്പെടില്ല എന്നു കരുതട്ടെ].
ഈ ജഗത്തും നാം കണ്ണാലെ കണ്ട്, കാതാലെ കേട്ട്, അനുഭവിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ നമ്മെ സംബന്ധിച്ച് സത്യം തന്നെ. ആന കുത്താന്‍ വന്നാല്‍ വേണ്ട പ്രതിവിധിചെയ്താല്‍ തടികേടാവില്ല:-).
എന്നാല്‍ ശരീരത്തിന്റെ പരിമിതികള്‍ക്കുമപ്പുറത്ത് ബോധമണ്ഡലവുമായി identify ചെയ്യുന്നസമയത്ത്, അറിവിന്റെ വെളിച്ചത്തില്‍ താനും ആ സച്ചിദാനന്ദക്കട്ട തന്നെ. പരമാനന്ദമാണ് അനുഭവം എന്ന് ഇതു സാക്ഷാത്‌കരിച്ച ഋഷീശ്വരന്മാര്‍ പറയുന്നു.
ആ നിലയിലെത്താന്‍ കുറേയേറെ അനുഭവങ്ങളിലൂടെ കടന്നുപോയി, ജീവന് (തല്‍ക്കാലം മനസ്സിനും ബുദ്ധിയ്ക്കും എന്നു പറയട്ടെ) ഒരു പാകത വരണം.
അപ്പോള്‍ എങ്ങും നിറഞ്ഞുനില്‍ക്കുന്നത് omniscient, omnipresent... ഒക്കെയായ ആ പരമകാരണംthe ultimate cause.
ഇതു ചിന്തിച്ചു ചിന്തിച്ചു ശിഷ്യനു ബോധ്യം വന്നു എന്ന് ഉറപ്പായാല്‍ ഗുരു പറയും "കുട്ടീ, ആ പരിപൂര്‍ണ്ണ-ആനന്ദസ്വരൂപമാണ്; അതേ ചൈതന്യമാണ് നിന്റെ ഉള്ളിന്റെ ഉള്ളിലും കുടികൊള്ളുന്നത്" എന്ന്. ഇതും മനനം ചെയ്ത്, നിദിധ്യസനം ചെയ്ത്, പരിപൂര്‍ണ്ണ ബോധ്യം ശിഷ്യന് എപ്പോള്‍ കൈവരുന്നുവോ അപ്പോള്‍ ശിഷ്യന്‍ "അഹം ബ്രഹ്മാസ്മി" അതെ ഞാന്‍ ബ്രഹ്മം തന്നെ- എന്ന്.
നമ്മളെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ഈ സത്യാന്വേഷണം കൊണ്ടെന്താ കാര്യം എന്നതിനെപ്പറ്റി എനിയ്ക്കു തോന്നുന്നതും കൂടി പറയാന്‍ ശ്രമിയ്ക്കട്ടെ-
1. ഞാന്‍ എന്നാല്‍ 5അടി പൊക്കവും 50 കിലോ തൂക്കവുമുള്ള വെറും ഒരു സ്ത്രീയല്ല, എന്റെ പരമാര്‍ഥസ്വരൂപം-സച്ചിദാനന്ദചൈതന്യമാണ്- എന്ന ചിന്ത, എനിയ്ക്ക് സഹിയ്ക്കാനാവാത്ത ദുഃഖം വരുമ്പോള്‍ എന്തെന്നില്ലാത്ത ശക്തി തരുന്നു. ദുഃഖിയ്ക്കേണ്ട ഒരു സാഹചര്യവുമില്ല എന്നോര്‍മ്മിപ്പിയ്ക്കുന്നു.
2. എന്നില്‍ ഉണ്ട് എന്നു ഞാന്‍ വിശ്വസിയ്ക്കുന്ന അതേ ചൈതന്യം തന്നെയാണ് മറ്റുള്ളവരിലും ഉള്ളത് എന്ന് ചിന്തിച്ചുറപ്പിയ്ക്കുമ്പോള്‍ എല്ലാവരേയും എനിയ്ക്കൊരുപോലെ കാണാന്‍ കഴിയുന്നു. ആ സമത്വം അറിഞ്ഞ് വ്യവഹരികഭേദത്തെ കൈകാര്യം ചെയ്യാം. കളിയ്ക്കുമ്പോള്‍ കളിയിലെ നിയമം പാലിയ്ക്കണം, എന്നാലേ രസമുള്ളൂ, അല്ലാതെ, എതിര്‍ടീമിലെ ആളും എനിയ്ക്ക് ഒരുപോലെയാണ് എന്നു പറഞ്ഞ് ഫൂട്ബോളര്‍ പന്തു പാസ്സുചെയ്താല്‍ കളിയ്ക്ക് രസമുണ്ടാവില്ല. എന്നാല്‍ കളിച്ച് കളിച്ച് അടിപിടിയുടെ വക്കോളമെത്തിയാല്‍, after all ഇതൊരു കളിയല്ലേ എന്ന് ഓര്‍മ്മിച്ച് സമാധാനത്തിലെത്താം. (ഞാന്‍ കാടുകയറുന്നുവോ?)
3. ജീവികളില്‍ മാത്രമല്ല, മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും അതേ ശക്തി-ചൈതന്യം തന്നെ നിറഞ്ഞുനില്‍ക്കുന്നു എന്ന ചിന്ത കണ്ണുകൊണ്ടുകിട്ടുന്ന കാഴ്ച്ചയ്ക്കുമപ്പുറം എന്നെ കൂട്ടിക്കൊണ്ടുപോകുന്നു.
4. horrorസിനിമകണ്ട് പേടിച്ചുകരയുന്ന കുട്ടിയ്ക്ക്, എന്തിനാ കരയണ്, ഇതു വെറും സിനിമയല്ലേ, എന്ന് ഓര്‍മ്മവന്നാല്‍ പിന്നെ സിനിമ കൂടുതല്‍ ആസ്വദിച്ചുകാണാം എന്നതുപോലെ, ശരിയായ സ്വരൂപം ശാശ്വതാനന്ദബോധമാണ് എന്നു മനസ്സിലുണ്ടെങ്കില്‍ പിന്നെ ഈ വ്യവഹാരജീവിതം-അതുവരുന്നപോലെ, ഒരു വേവലാതിയും കൂടാതെ, സാഹചര്യങ്ങളുടെ അടിമയാകാതെ, ഉത്‌സാഹപൂര്‍വം ജീവിച്ചുതീര്‍ക്കാം.
ഇതൊക്കെയാണ് എന്റെ പരിമിതമായ അറിവും ചിന്തയും വെച്ച് ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍.
ജ്യോതീ, "അതു ഞാന്‍ ഡാലി വഴക്കുപറയില്ലെങ്കില്‍ ഇവിടെ പിന്നീട് എഴുതാം"
ആരു വഴക്കു പറയാന്‍?
ചര്‍ച്ചയുടെ ലക്ഷ്യം ഇതല്ലെ?
“തെറ്റുണ്ടെങ്കില്‍ ചൂണ്ടി കാട്ടനും, കൂടുതല്‍ അറിവുള്ളവരില്‍ നിന്നും കൂടുതല്‍ അറിയാനും ഇതിവിടെ ഇടുന്നു.“
അറിവുകള്‍ എഴുതിയിടൂന്ന്. ശ്രദ്ധയോടെ വായിക്കുന്ന ധാരാളം പേരുണ്ട്.
ജ്യോതി ടീച്ചറേ,
പരമമായ സത്യമാണ് ചേച്ചി ഈ പറഞ്ഞത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഒരുവന്‍ സ്വന്തം രീതിയില്‍ സത്യത്തെ അന്വേഷിച്ചാല്‍ അത് അവന് സംവേദിക്കാന്‍ കഴിയുന്ന രീതിയില്‍ പ്രത്യക്ഷമാകുന്നു.തനിക്ക് മനസ്സിലായ ഈ ഒരു രൂപം മാത്രമാണ് യഥാര്‍ത്ഥ ബ്രഹ്മസ്വരൂപം എന്ന് അവന്‍ വാദിക്കുന്നതാണ് മറ്റുള്ളവര്‍ക്ക് മനസ്സിലാവാത്തതും ഭിന്നിപ്പ് സൃഷ്ടിക്കുന്നതും.
ഒരു ഗുരു കണ്ട പരമമായ സത്യം ഉപദേശങ്ങളിലൂടെ ശിഷ്യന് പകര്‍ന്ന് നല്‍കുമ്പോള്‍ അത് ഒരിക്കലും അതേ രീതിയില്‍ മറ്റൊരാള്‍ക്ക് മനസ്സിലാക്കാനും കഴിയില്ല എന്ന് എനിക്ക് തോന്നുന്നു.അതായത് ബ്രഹ്മത്തെ മനസ്സിലാക്കിയവര്‍ പറഞ്ഞ ആചാരങ്ങളും ചിട്ടകളും പിന്തുടര്‍ന്നു എന്നുള്ളത് കൊണ്ട് മാത്രം ബ്രഹ്മത്തെ അറിയാന്‍ കഴിഞ്ഞോളണമെന്നില്ല.സ്വന്തം രീതിയില്‍ പരിശ്രമിക്കുകയും ഇവരുടെ വാക്കുകളെ ഒരു കൈത്താങ്ങായോ ചൂണ്ടുപലകയായോ കണക്കാകുകയോ ചെയ്താല്‍ പോരേ?
(മുഴുവന്‍ ഓഫ് ടോപ്പിക്കായതിന് ഞാന്‍ ഈ സംവാദത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരോടും മാപ്പ് ചോദിക്കുന്നു)
സംസ്കൃതത്തില്‍, വാക്കില്‍speechilനിന്ന് അര്‍ഥത്തിലേയ്ക്കെത്താന്‍ വാക്കിന് പ്രധാനമായും മൂന്നു തരത്തിലുള്ള വ്യാപാരങ്ങള്‍ [functions ഉണ്ടെന്നു പറയുന്നു.
1. ശക്തി അഥവാ അഭിധ ഇതിനെ primary meaning എന്നു വിളിയ്ക്കാം. സാധാരണ വര്‍ത്തമാനത്തില്‍, "ഇന്നു ബസ്സില്‍ എന്തു തിരക്കായിരുന്നു", "അയ്യോ, പേനയിലെ മഷി തീര്‍ന്നു" തുടങ്ങിയ ഭാഷണത്തില്‍, അതാതു വാക്ക് എല്ലാര്‍ക്കും അറിയുന്ന അര്‍ഥം തന്നെ വെളിപ്പെടുത്തുന്നു.
2. വ്യഞ്ജന: ഇതു കൂടുതലും കാവ്യങ്ങളിലും കാവ്യാത്മകമായ ഭാഷണത്തിലും പ്രവര്‍ത്തിയ്ക്കുന്ന function ആണ്. അലങ്കാരം കൊണ്ടോ വക്രോക്തികൊണ്ടോ കവിയുടെ മനോധര്‍മ്മം പോലെ വാക്കുകള്‍ക്ക് പ്രസിദ്ധമായ അര്‍ഥം കൂടാതെ മറ്റു ചില അര്‍ഥങ്ങളെക്കൂടി ധ്വനിയ്പ്പിയ്ക്കാന്‍ കഴിയും.
3. ലക്ഷണ: വേദത്തില്‍ വാക്കുകള്‍ ഈ വൃത്തിയിലൂടെയാണ്functionലൂടെയാണ് അര്‍ഥത്തം വെളിവാക്കുന്നത്. വാക്കോടു വാക്ക് നിഘണ്ടുവിലെ അര്‍ഥമല്ല, അത്. ശിഷ്യന്റെ നിലവാരം അനുസരിച്ച്, ശിഷ്യന്റെ തൊട്ടടുത്തിരുന്ന്, ഗുരു ഉപദേശിയ്ക്കുന്ന വാക്കുകളാണവ. അതിന്റെ primary meaning, suggestive meaning എന്നിവകളെക്കൊണ്ട്, അതിനെ വിലയിരുത്തിയാല്‍ അതു പൂര്‍ണ്ണമാവില്ല. ലക്ഷണാവ്യാപാരം കൊണ്ട്, ഒരു ലക്ഷ്യാര്‍ഥത്തിലെത്തേണ്ടതുണ്ട്.
പറഞ്ഞുവന്നതെന്തെന്നാല്‍, മാക്സ്‌മുള്ളറും കൂട്ടരും കാണിച്ചുതരുന്നതുമാത്രമാണ് വേദം എന്നു കരുതുന്നത് അബദ്ധമാവും എന്നു കാണിയ്ക്കാനാണ്.
നമ്മാല്‍ ചുറ്റും കാണുന്നതെല്ലാം എന്നും മാറിക്കൊണ്ടിരിയ്ക്കുന്നതാണ്. നമ്മളും അനുദിനം മാറിക്കൊണ്ടിരിയ്ക്കുന്നു. അപ്പോള്‍ പിന്നെ മാറാത്ത ഒന്നിനെ നാമെങ്ങിനെ സങ്കല്‍പ്പിയ്ക്കും അല്ലേ? എന്നാല്‍ കാണപ്പെടുന്ന ഒന്നിനെയല്ല, കേള്‍ക്കപ്പെടുന്ന ഒന്നിനെയല്ല, വേദം ശാശ്വതസത്യം എന്നു അനുഭവിപ്പിയ്ക്കുന്നത്. അതിന് മാറ്റം അനിവാര്യമല്ല.
ഈ ചര്‍ച്ച ഞാനിവിടെ നിര്‍ത്താം:-)
ഡാലിയ്ക്ക് ഉപകാരമായോ എന്നറിയില്ല. ആര്‍ക്കെങ്കിലും ഒരു പൊടിയെങ്കിലും ഉപകരിച്ചുവെങ്കില്‍ സന്തോഷം.
ജ്യോതി, ടീച്ചര്‍ ആയതുകൊണ്ടാണെന്നു തോന്നുന്നു കാര്യങ്ങള്‍ എല്ലാവര്‍ക്കും മനസ്സിലാകാന്‍ തക്ക രീതിയില്‍ വിവരിച്ചിരിക്കുന്നു.:)
ഡാലി, നല്ല സംരംഭം. പിന്നെ ക്ഷണിക്കാത്ത ‘അതിഥി’ എന്നല്ലെ ശരി?
ജ്യോതിടീച്ചറേ, ടീച്ചറിന്റെ സമയത്തെയും സൌകര്യത്തെയും ബഹുമാനിച്ച് കൊണ്ട് പറയട്ടെ, നിര്‍ത്തരുതേ. സൌകര്യം പോലെ ഇനിയും ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് തരണം. ബിന്ദു പറഞ്ഞതുപോലെ എല്ലാവര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ വിവരിച്ചിരിക്കുന്നു. ഈ ഒരു ടോപ്പിക്കിന് ഡാലിയ്ക്ക് ആയിരം നന്ദി. ചര്‍ച്ച തുടരുമല്ലോ.
ഓട്ടോറിക്ഷ: അപ്പോള്‍ ഡാലിയൊക്കെ ശരിക്കും പഠിക്കുക തന്നെയായിരുന്നല്ലേ...ഞാനൊക്കെ എന്തെടുക്കുകയായിരുന്നുവോ ആവോ :(
ഈ പോസ്റ്റില്‍ വന്നു പോയവര്‍ക്കും, ചര്‍ച്ചയില്‍ പങ്കെടുത്ത്, അഭിപ്രായങ്ങള്‍ പങ്കുവച്ചവര്‍ക്കും ഒത്തിരി നന്ദി.
ഒരു ചര്‍ച്ച കഴിയുമ്പോള്‍ അതിന്റെ സംക്ഷേപം കൊടുക്കണമല്ലോ.
ഇതായിരുന്നു ചര്‍ച്ചാ വിഷയം:
"ഡീ ബ്രോഗ്ലീയുടെ പദാര്‍ത്ഥ തരംഗത്തെ, ആദി ശങ്കരന്‍ പറഞ്ഞ, എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന (ബ്രഹ്മത്തിന്റെ ഭാഗമായ) ആത്മാവും, പ്രപഞ്ചം നിറഞ്ഞ് നില്‍ക്കുന്ന സര്‍വ്വ വ്യാപിയായ ബ്രഹ്മവുമായി വ്യാഖാനിക്കാമോ?"
അധികം ആരും തന്നെ പദാര്‍ത്ഥ തരംഗത്തെ പരാമര്‍ശിക്കാതെ നേരെ ക്വാണ്ടം മെക്കാനികസിലോട്ട് പോയി എന്നതു കൊണ്ട് ആ ചോദ്യം തന്നെ അപ്രക്സക്തമായി പോയി. വിശദീകരണങ്ങള്‍ ഇല്ലെങ്കിലും പലരുംപറഞ്ഞത് വ്യാഖ്യാനിക്കാന്‍ കഴിയില്ല എന്നാണ്.
എന്നാലും ചര്‍ച്ച ഊന്നല്‍ കൊടുത്തത് ഓഫ് റ്റോപിക് ആയ, ശാസ്ത്രത്തിനെ ഫിലോസഫിക്കല്‍ ആയി വായിക്കാമൊ എന്നതിലായി പോയി. അവസാനം അങ്ങനെ ആകാം എന്ന് എകദേശം ഐക്യത്തിലെത്തി.
ക്വാണ്ടം മെക്കാനിക്സ് പരമര്‍ശിക്കതെ പദാര്‍ത്ഥ തരംഗം എടുക്കനുണ്ടായ കാരണം ഞാനൊരു കമന്റില്‍ വ്യക്തമാക്കിയിരുന്നു.
ഇതൊക്കെ പറയാന്‍ മാറ്റര്‍ വേവിനേക്കാളും ഷ്രോഡിങറുടെ വേവ് ഫങ്ങ്ഷന്‍ മതി. അത് അദ്ദേഹം തന്നെ കുറെ പഠിച്ചീട്ടുണ്ട്. എഴുതിയിട്ടുമുണ്ട്. നല്ലൊരു വേദാന്തി ആയിരുന്നു അദ്ദേഹം എന്ന് വിക്കി പറയുന്നു. വേവ് ഫങ്ങ്ഷന്‍ സാധാരണക്കാരന് മനസ്സിലാവാന്‍ ദുഷ്കരമാണ്. അതാണ് ക്വാണ്ടം മെക്കാനിക്സ്സിലേക്കും ഷോഡിഗറെ നയിച്ച മാറ്റര്‍ വേവ് വഴി ഇതു സാദ്ധ്യമാണോ എന്ന് ചിന്തിക്കാന്‍ കാരണം. പദാര്‍ത്ഥ തരംഗം മനസ്സിലാക്കാന്‍ കുറേകൂടി എളുപ്പമാണ്. സ്കൂളില്‍ പഠിച്ച കണികകളുടെ ദ്വന്ദ്വ സ്വാഭവത്തിന്റെ കൂടെ അല്‍പ്പം കൂടെ മനസ്സിലാക്കിയാല്‍ പദാര്‍ത്ഥ തരംഗമായി..
പക്ഷെ നമ്മുടെ ബൂലോഗത്ത് ഉള്ളവര്‍ക്ക് നേരിട്ട് ക്വാണ്ടം മെക്കാനിക്സിലേക്ക് പോകുന്നു എന്നാണ് ഈ ചര്‍ച്ച മനസ്സിലാക്കി തന്നത്. പക്ഷേ അതേ സമയം അതിന്റേയും മുകളിലുള്ള സ്ട്രിംഗ് തിയറി (വക്കാരി, അനോണീ, വിശേട്ടന്‍)കഴിഞ്ഞു പോകാന്‍ അധികമരുമുണ്ടായില്ല. അപ്പോള്‍ ഈ ചര്‍ച്ച അധികം പേര്‍ക്കും പങ്കെടുക്കാവുന്ന ക്വാണ്ടം മെക്കനിക്സില്‍ (ഷ്രോഡിങറുടെ വേവ് ഫങ്ങ്ഷന്‍) ഒതുക്കാന്‍ ശ്രമിക്കാം.
ശാസ്ത്ര വശങ്ങള്‍ ഷിജുവും അദ്വൈത വശങ്ങള്‍ ഇന്‍ഡ്യ ഹെറിട്ടേജ്, ജ്യോതി തുടങ്ങിയവരും വ്യക്തമാക്കിയിരിക്കുന്നു. അവര്‍ക്കൊരുപടൊരുപാടു നന്ദി. ഞാന്‍ ഇതു രണ്ടും നന്നായി വായിച്ചു മനസ്സിലാക്കി കൊണ്ടിരിക്കുന്നു. എന്റെ കയ്യീന്ന് ഒന്നും എടുക്കാതെ തന്നെ ഈ രണ്ടു വിശദാംശങ്ങളും വച്ച് ഒരു താരതമ്യ പഠനം നടക്കുമോ എന്നു ശ്രമിച്ചു കൊണ്ടിരിക്കുന്നു.
അത് ഒരു പോസ്റ്റായി ഇടാം. പറ്റിയാല്‍ തവോ ഒഫ് ഫിസിക്സ് കൂടെ ഉള്‍പ്പെടുത്തണം എന്നുണ്ട്.
ഡാല്‍സ്,
വിശിഷ്ടാദ്വൈത ആചാര്യന്‍ അവര്‍ണ്ണന്‍ ആയിരുന്നില്ല. വിശിഷ്ടാദ്വൈത മതത്തില്‍. വര്‍ണ്ണാശ്രമ അധികാരചിന്തകള്‍ക്ക് പ്രാധാന്യം കുറവാണ്. സ്പഷ്ടമായി പറഞ്ഞാല്‍ വേദാന്ത താത്പര്യമായ രഹസ്യ ത്രയാധികാരം ജാതി, വര്‍ണ്ണ ആശ്രമ വിഭാഗം ഇല്ലാതെ നല്‍കപ്പെടുന്നു. വേദവും വേദാന്തവും ഉപദേശിക്കുന്നത് വിശിഷ്ടവേഷത്തെ ആണ് എന്നു പറയും. വിശിഷ്ട വേഷം എന്നാല്‍ ദേഹത്തോടുകൂടി ഇരിക്കുന്ന ആത്മാവിനെ. അപ്പോഴാണ് ഈയം ഉരുക്കി ഒഴിക്കുന്ന തരത്തിലുള്ള ചിന്തകളിലേക്ക് സ്മൃതികള്‍ ഒക്കെ പോകുന്നത്. രഹസ്യത്രയം എന്നത് വേദാന്ത താത്പര്യം അല്ലെങ്കില്‍ സാരം ആണ്.
രഹസ്യത്രയത്തില്‍ ആത്മാവിനാണ് ഉപദേശം, അതിരിക്കുന്ന ശരീരത്തിന് അല്ല, അതുകൊണ്ട് വര്‍ണ്ണം, ആശ്രമം, തിര്യക് സ്ഥാവര വിഭാഗമില്ലാതെ ഉപദേശിക്കപ്പെടുന്നു. മനുഷ്യശരീരത്തിനു തിര്യക് സ്ഥാവരശരീരങ്ങളെ അപേക്ഷിച്ച് ഒരു വ്യത്യാസമേ ഉള്ളൂ, ജ്ഞാന വികാസ സങ്കോചങ്ങള്‍ ഉണ്ടാകുവാന്‍ പറ്റിയ തരത്തില്‍ ആണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വേദാന്ത വിഷയങ്ങളെ സയന്‍സുമായി കൂട്ടികുഴച്ചാല്‍ എത്തും പിടിയും കിട്ടില്ല. സയന്‍സ് പാഠിക്കുന്നത് 24 അചിത് തത്ത്വങ്ങളുടെ സമഗ്രമായ പഠനം ആണ്. 25, 26ആമത് തത്വങ്ങള്‍ ആയ ജീവാത്മാവും പരമാത്മാവും ഈ സയന്‍സിന്റെ നിര്‍വചനത്തിനുള്ളില്‍ എത്ര കൊണ്ടുവന്നാലും അത് തെറ്റായ അര്‍ത്ഥമേ തരൂ. വേദത്തെ വേദം എന്നു വിളിക്കുന്നത്, അതിനെ ആത്മാര്‍ത്ഥമായി സമീപിക്കുന്നവനു യഥാര്‍ത്ഥ ജ്ഞാനത്തെ കൊടുക്കുന്നു എന്ന അര്‍ത്ഥത്തില്‍ ആണ് അല്ലാത്തവര്‍ക്കെല്ലാം ഛന്ദസ്സ് (ഛാദയതീതി ചന്ദഃ) ആയി ഇരിക്കുന്നു വേദം.
Dear shiju,
"ഞാന്‍ ബ്രഹ്മമാണ്, നീയും അത് തന്നെ എന്ന് പറയുന്ന ശങ്കരാചാര്യര്‍ തന്നെയാണ് വേറൊരു സ്ഥലത്ത് വേദം ശ്രവിക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണം എന്നു പറയുന്നത്. എന്താ അവന്‍ ബ്രഹ്മത്തിന്റെ ഭാഗമല്ലേ. "
ഇതു കാണുവാന്‍ കുറെ വൈകിപ്പോയി. ശ്രീ ശങ്കരന്റെ വാക്കുകളല്ല, ഇത് മനുസ്മൃതിയിലുള്ളതാണ്.
"അഥാസ്യ വേദമുപശൃണ്വതസ്ത്രപുജതുഭ്യാം ശ്രോത്രപ്രതിപൂരണം" എന്ന വരികള്‍.
എന്നാല്‍ ആചാര്യ ശ്രീശങ്കരന്‍ തന്റെ ബ്രഹ്മസൂത്രഭാഷ്യത്തില്‍ അപശൂദ്രാധികരണത്തില്‍
"ശ്രാവയേച്ചതുരോ വര്‍ണ്ണാന്‍ - " എന്ന പുരാണവാക്യം ഉദ്ധരിച്ച് ഇതു തെറ്റാണെന്നും നാലുവര്‍ണ്ണങ്ങളിലുള്ളവരേയും വേദം കേള്‍പ്പിക്കണം എന്നും വിശദീകരിക്കുന്നുണ്ട്.
ഇത് വലിയൊരു കാര്യമാണ്. വിടെ പങ്കെടുത്തവരൊക്കെ അതിനു തക്ക കഴിവുള്ളവരും.
ഞാനും കൂടാം..
എന്താണ് അറിവ് ?
എന്ന ചോദ്യത്തോടെ.
nI'm a new member on the boologam.
Since this discussion is dies long ago, I suppose I can post any comment here. I coudn't resist commenting; sorry.
My observations :
A very much interesting and useful post for me!!! Thanks.
Other points :
1. Since I'm not able to understand both science and philosophy, I try to make use of both of them to learn the other and never ending up anywhere. So, I got so many points in favour and against this approach.
2. I somehow got triggered to read on String theory after reading this and I got a basic idea. (pazhaya aanaye kanda oru kurudan aayi njaaan !!)
3. Jyothi teacher aaraayaalum njaan avarude blog site book mark cheythu !! (ini vaayiykkanam ). Indiaheritage, Shiju thudangiyavare okke nerathe vaayiykaarundu...
4. Mathrubhumi'le blog'nekkurichulla lekhanathinu ezhuthiya kathiloode njaan araadhakan aaya 'peringodan'te 'kaalan'upama valare ishtappettu...
5. Science'l vaadiykkanamenkil knowledge venam ennum phiosophy'l vaadiykanamenkil bhaavana venam ennum manassilaayi.. (judgemental comments idaruthennu balam pidichittum, sheelangal marakkaan pattunnilla)
പ്രിയ ഡാലി ചേച്ചി,
ഈ ചര്‍ച്ച നടക്കുമ്പോള്‍ ഞാന്‍ ‘ബൂലോക’ത്തു വന്നിട്ടില്ല. ഇപ്പോള്‍ ഒരു ലിങ്കില്‍ നിന്നും ഇവിടെയെത്തി ഈ ചര്‍ച്ച കണ്ടപ്പോള്‍ കുറേ ചിന്തകള്‍ ഊറിക്കൂടിയത് ഇവിടെ രേഖപ്പെടുത്താതെ പോകാന്‍ തോന്നുന്നില്ല. അതുകൊണ്ട് ആളൊഴിഞ്ഞ ഈ ഗ്രൌണ്ടില്‍ എന്റെ വക ഒരു ഗോള്‍ കൂടി...അനുചിതമായെങ്കില്‍ ക്ഷമിക്കുക :)
"ഡീ ബ്രോഗ്ലീയുടെ പദാര്‍ത്ഥ തരംഗത്തെ, ആദി ശങ്കരന്‍ പറഞ്ഞ, എല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്ന (ബ്രഹ്മത്തിന്റെ ഭാഗമായ) ആത്മാവും, പ്രപഞ്ചം നിറഞ്ഞ് നില്‍ക്കുന്ന സര്‍വ്വ വ്യാപിയായ ബ്രഹ്മവുമായി വ്യാഖാനിക്കാമോ?"
ബ്രഹ്മത്തെ മൂര്‍ത്തമായൊരു സംഗതിയായി ആദ്യം നിര്‍വചിക്കണം. അല്ലാതെ മാറ്റര്‍ വേവുമായി അതിനെ താരതമ്യം ചെയ്യുന്നതെങ്ങനെ ?
‘നേതി നേതി’ (ഇതല്ല,അതല്ല - എന്താണെന്നു ചോദിച്ചാല്‍ പറയാനുമാവില്ല) എന്ന് ശങ്കരാചാര്യര്‍ തന്നെ വിശേഷിപ്പിക്കുന്ന ഒരു അമൂര്‍ത്ത സംഗതിയാണ് ‘ബ്രഹ്മം’.
മാറ്റര്‍ വേവ് ആകട്ടെ അമൂര്‍ത്തമെന്നു തോന്നുമെങ്കിലും ഗണിത സമീകരണങ്ങള്‍ക്കും calculations-നും വഴങ്ങുന്നതും.
ആറ്റത്തിന്റെ ഘടന വിവരിച്ചുകൊണ്ട് നീത്സ് ബോര്‍ മുന്നോട്ടു വച്ച സിദ്ധാന്തം ആറ്റത്തെയും ഇലക്ട്രോണിനെയും സംബന്ധിച്ച പരീക്ഷണങ്ങളെയും നിരീക്ഷണങ്ങളെയും സാധൂകരിച്ചെങ്കിലും ഇലക്ട്രോണുകളുടെയോ ആറ്റത്തിന്റെയോ പ്രവര്‍ത്തന രീതികള്‍ എന്തു കൊണ്ടാണ് ബോര്‍ മോഡലിലേതു പോലെ ആയത് എന്ന ചോദ്യത്തിനുത്തരമുണ്ടായിരുന്നില്ല. 1923-ല്‍ ഡീ ബ്രോളി ആണ് ഇതിനൊരുത്തരവുമായി വന്നത് : അത് അല്പം പിന്നോട്ടു പോയി വിശദീകരിക്കണം.
ഐന്‍സ്റ്റീനിന്റെ ആപേക്ഷികതാസിദ്ധാന്തത്തിന്റെ ഉപോല്‍പ്പന്നമായ ഒരു ഗണിത സമവാക്യമാണ് e=mc2. ഇതില്‍ നിന്നും ഊര്‍ജ്ജവും ദ്രവ്യവും പരസ്പരം രൂപം മാറാവുന്ന ഒന്നാണെന്നു വരുന്നു. ഊര്‍ജ്ജത്തിന്റെ ചെറുസഞ്ചികള്‍ എന്നു വിളിക്കാവുന്ന ഫോടോണുകള്‍ക്ക് പിണ്ഡം പൂജ്യമാണെങ്കിലും മൊമെന്റം ഉണ്ട്. ഈ മൊമെന്റവും പ്രകാശ ഫോട്ടോണുകളുടെ തരംഗ സ്വഭാവവുമ്ം ത്തമ്മില്‍ ബന്ധമുണ്ട് എന്നു ഡീ ബ്രോളി കണ്ടെത്തി. ഇലക്ട്രോണുകള്‍ ഒരു ഊര്‍ജ്ജ നിലയില്‍ നിന്നും അതിനേക്കാള്‍ താഴ്ന്ന ഒരു ഊര്‍ജ്ജനിലയിലേക്കു ചാടുമ്പോള്‍ വിസര്‍ജ്ജിക്കുന്ന അധിക ഊര്‍ജ്ജത്തെ ഫോട്ടോണ്‍ ആയി കണക്കാക്കാം. ഫോട്ടോണിന്റെ ഊര്‍ജം അതിന്റെ തരംഗ ഫ്രീക്വന്‍സിയുമായും ബന്ധപ്പെട്ടുകിടക്കുന്നു. ഇതില്‍ നിന്നും ഡീ-ബ്രോളി ഫോട്ടോണിന്റെ തരംഗ സ്വഭാവത്തെയും ആ തരംഗ സ്വഭാവം മൂലം ഉണ്ടാകുന്ന ഗുണവിശേഷങ്ങളെയും സ്വീകരിച്ച് ഇലക്ട്രോണുകളില്‍ സ്ഥാപിക്കുകയായിരുന്നു. ഇലക്ട്രോണുകളെ സംബന്ധിച്ച പരീക്ഷണങ്ങളില്‍ അവ ഫോട്ടോണുകള്‍ കാണിക്കുന്ന പല തരംഗ സ്വഭാവങ്ങളും കാണിക്കുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടതിനാല്‍ ഫോട്ടോണിനെ സ്അംബന്ധിക്കുന്ന തരംഗ സ്വഭാവങ്ങള്‍ ഇലക്ട്രോണിനു മേലും ആരോപിക്കപ്പെട്ടു.
ഇതിനായി അദ്ദേഹം ഡീ-ബ്രോളി തരംഗ സമീകരണം മുന്നോട്ട് വച്ചതില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അദ്ദേഹം വച്ചത് ഒരു സാധ്യതാതരംഗത്തിനെക്കുറിച്ചുള്ള (probability wave) സമീകരണങ്ങളായിരുന്നു. Psi എന്ന പ്രതീകം കൊണ്ട് വ്യവഹരിക്കപ്പെട്ട പ്രോബബിലിറ്റി വേവ് ഫംഗ്ഷന്‍ ദ്രവ്യത്തിന്റെ പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള തരംഗമാണെന്ന് ഡീ-ബ്രോളി പോലും പറയില്ല. Psi യുടെ സ്ക്വയറാണ് (Probability density )ആണ് യഥാര്‍ത്ഥത്തില്‍ ഒരു ആറ്റത്തിന്റെ ഏതു ഭാഗത്ത് ഇലക്ട്രോണിനെ കണ്ടെത്താന്‍ സാധ്യതയുണ്ട് എന്ന് നമുക്കു പറഞ്ഞുതരുന്നത്. അത് ഇലക്ട്രോണിനു മാത്രമല്ല ദ്രവ്യത്തിന്റെ എല്ലാ രൂപത്തിനും ബാധകമാണ് എന്നു ക്വാണ്ടം മെക്കാനിക്സ് പറയുന്നു.
No body has observed a matter wave directly or indirectly. We only see experimental and observational results that can be explained by them. Matter wave ഇത്തരം കാര്യങ്ങള്‍ വിശദികരിക്കാനുള്ള ഒരു abstraction മാത്രമാണ്.
പ്രാഥമികമായ ചില വിശദീകരണങ്ങള്‍ക്കപ്പുറത്തെ ക്വാണ്ടം ഗണിതത്തിലേയ്ക്ക് പോയാല്‍ Psi എന്നതിനെ പ്രോബബിലിറ്റ