സിബു, ദൈവത്തിനെ കുറിച്ചെഴുതിയ തിയറി കൊള്ളാം. അംഗീകരിക്കാവുന്നതാണ്.
ദേവേട്ടന്റെ പോസ്റ്റില്‍ ഞാന്‍ വളരെ വളരെ ലഘൂകരിച്ചാണ് അദ്വൈതം എന്ന കണ്‍സെപ്റ്റ് എഴുതിയത്. അത് ഡെലിബ്രേറ്റ് ആയി എഴുതിയതാണ് എന്ന് അദ്വൈതത്തെ കുറിച്ച്എന്റെ പോസ്റ്റുകള്‍ (1 2 )വായിച്ചീട്ടള്ളവര്‍ക്ക് മനസ്സിലാവും.
സിബുവിന്റെ ഈ പോസ്റ്റില്‍ അദ്വൈതത്തിന്റെ ഒരു തലം മാത്രമേ പറയുന്നുള്ളൂ. അത് പലരേയും ഈ സിദ്ധാന്തത്തില്‍ നിന്നകറ്റുന്ന മായ എന്ന സങ്കല്‍പ്പത്തിലാണ്. സിബു പറഞ്ഞ രീതി നല്ലതാണ്. അതും നാലില്‍ കൂടുതല്‍ ഡൈമെന്‍ഷന്‍സും മൂന്നാം റാങ്കിനു മുകളിലുള്ള ടെന്‍സറുകളും കൈകാര്യം ചെയ്യുന്നവര്‍ക്ക് എളുപ്പം മനസ്സിലാക്കാം. എന്നാല്‍ ഒരു ലേമാന് ഇതൊന്നും മനസ്സിലാകണ്ടാ എന്നാണോ? അതായിരുന്നു എന്റെ ചോദ്യം. അതായിരുന്നു ആ രണ്ട് പോസ്റ്റുകളിലും ഉള്ള ശ്രമവും.
രണ്ട് കാര്യങ്ങളാണ് അദ്വൈതത്തില്‍ പ്രധാനമയുള്ളത് (എനിക്ക് മനസ്സിലായിടത്തോളം)
1. ബ്രഹ്മം എന്ന “ഒരിക്കലും മാറാത്ത“ ദൈവചൈതന്യത്തിന്റെ (ഗോഡ്മെറ്റീരിയലിന്റെ) ഭാഗമാണ് ഞാന്‍. അല്ലെങ്കില്‍ പൂര്‍ണത കൈവരിക്കനായാല്‍ ഞാന്‍ തന്നെയാണ് ബ്രഹ്മം. (ഇത് മാത്രമേ ഞാന്‍ ദേവേട്ടന്റെ കമന്റില്‍ എഴുതിയുള്ളൂ. എന്നെ സംബന്ധിച്ച് ഈ ആശയമാണ് പ്രധാനം)
2. മായ എന്ന ഭൌതിക പ്രപഞ്ചം. വ്യക്തമായ അറിവിന്റെ വെളിച്ചത്തില്‍ ഈ മായ ഇല്ലാതാകുന്നു. വെളിച്ചമാണ് പ്രധാനം (ജ്യോതിര്‍മയി ഇത് വിശദമായി ഇവിടെ വിശദീകരിച്ചീട്ടുണ്ട്).
മായ എന്ന ഒരു സങ്കല്‍പ്പം ഉള്ളത് കൊണ്ടാണ് അത് വിശദീകരിക്കാനവില്ല, ഗുരുമുഖത്തുനിന്നേ പറ്റൂ എന്നു ആത്മീയ വാദികളും, മായ, ചായ, വിഡ്ഡിത്തം, വിഡ്ഡിത്തം എന്ന് ഭൌതീകവാദികളും അലമുറയിടുന്നത്. അതൊരു കോമ്പ്ലികേറ്റണ്ട് ഇഷ്യു ആണെന്ന് കരുതി ലേമാന്‍ വേണെന്നും വയ്ക്കുന്നു. ഇതിനിടയില്‍ ഒന്നില്ലേ?
ദേവേട്ടന്‍ ആ ആശയത്തിന്റെ പ്രസക്തി എഴുതികഴിഞ്ഞല്ലോ. അതുകൊണ്ട് ആ ആശയം അധികം ദുര്‍മേദസ്സിലാതെ അവതരിപ്പിക്കനാകുമോ അതാണ് വേണ്ടെതെന്ന് തോന്നുന്നു.
മായയെ നാലില്‍ കൂടുതല്‍ ഡൈമെന്‍ഷന്‍സും മൂന്നാം റാങ്കിനു മുകളിലുള്ള ടെന്‍സറുകളും മനസ്സിലാകുന്നവന് എളുപ്പം ഉണ്ട് എന്ന് പറഞ്ഞല്ലോ. അതില്‍ എളുപ്പത്തില്‍ മനസ്സിലക്കാന്‍ പ്രീഡിഗ്രിയ്ക്ക് എല്ലാ സയന്‍സ് ഗ്രൂപ്പ്ക്കാരും പഠിക്കുന്ന അണ്‍സെര്‍റ്റിനിറ്റ്യ് പ്രിന്‍സിപിള്‍ മനസ്സിലായാല്‍ സാധിക്കും. ഉപയോഗിക്കുന്ന വെളിച്ചത്തിന്റെ ഫ്രീക്വെന്‍സി അനുസരിച്ച്, ഒരു പദാര്‍ഥതിന്റെ സ്ഥാനം അളക്കുന്നതിലെ കൃത്യത വ്യതാസപ്പെടാം എന്നാണല്ലോ അണ്‍സെര്‍റ്റിനിറ്റ്യ് പ്രിന്‍സിപിള്‍ പഠിപ്പിക്കുന്നത്. ഇത് ഗ്രഹിക്കാന്‍ കഴിയുന്ന പ്രീഡിഗ്രി വിദ്യാഭ്യാസം ഉള്ള കുട്ടിയ്ക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ അദ്വൈതം, അല്ലാതെ ഒരിക്കലും മനസ്സിലാവാത്ത ഒരു കോപ്ലികേറ്റട് തിയറി അല്ല എന്ന് പറയുക മാത്രമായിരുന്നു ദേവേട്ടനിട്ട കമന്റിലൂടെ ഞാന്‍ ഉദ്ദേശിച്ചത്.
വാല്‍: ഗോഡ് മെറ്റീരിയല്‍ (ദൈവിക പദാര്‍ഥം) എന്ന വാക്ക് എനിക്ക് ഇഷ്ടായി.
Wednesday, April 04, 2007
Subscribe to:
Post Comments (Atom)
14 comments:
"ഗോഡ് മെറ്റീരിയലും മായയും - ഇവിടെ ഇങ്ങനേം ചിലത് നടക്കുന്നുണ്ടായിരുന്നുവോ?
എന്നാലും ഡാലി, സെപ്റ്റംബറില്‍ ഇത്രടം വന്നൊന്നെത്തിനോക്കിയിട്ട്, വീണ്ടും വരുന്നത് ഏപ്രില്‍.....പറ്റില്ല,ഇടക്കിടെ വരണം, കുറിക്കണം.
ഡാലീ,
ഇനി പറയുന്നത് എളുപ്പമാക്കാന്‍ വേണ്ടി, ദൈവത്തെ പറ്റിയുള്ള
എന്റെ
ലേഖനം ടൈപ്പ് 1, 2 എന്നിങ്ങനെ അനോട്ടേറ്റ് ചെയ്തിട്ടുണ്ട്. ‘അറിവില്ലായ്മ‘യെ
പറ്റിയും പരാമര്‍ശിച്ചിട്ടുണ്ട്. ഡാലിയുടെ കഴിഞ്ഞ ദിവസത്തെ
കമന്റിലെ
വാചകം “എല്ലാവരിലുള്ള ഉള്ള പരമമായാ ചൈതന്യം തന്നെയാണ് എന്നിലുമുള്ളത്, എനിക്ക്
ഈശ്വരേന്റേയും (എന്റേയും) സ്വഭാവം കാണിക്കാം“ ഇത് കൃത്യമായും ടൈപ്പ് 3 ദൈവമാണ്.
എന്നാല്‍ ഇന്നലത്തെ
പോസ്റ്റില്‍
അത് തിരിച്ച് “ബ്രഹ്മം എന്ന ‘ഒരിക്കലും മാറാത്ത‘ ദൈവചൈതന്യത്തിന്റെ
(ഗോഡ്മെറ്റീരിയലിന്റെ) ഭാഗമാണ് ഞാന്‍.“, എന്ന് ടൈപ്പ് 4 ദൈവവും ആയിട്ടുണ്ട്.
അദൈതം ഒരു ഫിലോസഫിക്കല്‍ ആശയമാണ്. ഫിസിക്സിലെ റിലേറ്റിവിറ്റി പോലെ. ഡാലി,
സാധാരണമനുഷ്യനു് മനസ്സിലാവുന്നില്ല എന്നതുകൊണ്ട് റിലേറ്റിവിറ്റിമാറ്റിയെഴുതണോ.
അത് സാധാരണക്കാരന് മനസ്സിലാവുന്നപോലെ എഴുതാന്‍പറ്റുമോ. അത്ര ഉറപ്പില്ല. എന്നാലും
റിലേറ്റിവിറ്റിയുടെ സിഗ്നിഫിക്കന്‍സ് ഒട്ടും കുറയുന്നില്ല. അതുപോലെ തന്നെ
അദ്വൈതവും.
ഞാന്‍ പതിവുപോലെ ബുദ്ധപക്ഷത്താണ്. ഗോഡ്തിയറി/സ്റ്റോറിയൊന്നുമല്ല സാധാരണക്കാരന്
ആവശ്യം; ആത്മീയതയാണ്. അതിന് തിയറിയും സ്റ്റോറിയും ആവശ്യമില്ലതാനും. വിശ്രമത്തിന്
മര്യാദയ്ക്ക് പോയൊന്ന് കിടന്നുറങ്ങുന്നതിനുപകരം പോയി കഞ്ചാവടിയ്ക്കുക :)
എനിക്ക് മനസ്സിലാവാത്ത ഒന്നുണ്ട്. നമുക്ക് റിയല്‍ വേള്‍ഡും സ്വപ്നവും തമ്മില്‍
തിരിച്ചറിയാനുള്ള വഴിയൊന്നുമില്ല എന്ന് ബുദ്ധന്‍
ഹൈപോതെസീസ്
ചെയ്തിട്ടുണ്ട്. അതായത് നമ്മള്‍ ഫിലസോഫിക്കലി അബ്സ്റ്റ്രാക്റ്റ് ചെയ്യുന്നത് ഒരു
സ്വപ്നത്തെ ആണ്. എങ്കില്‍ ശങ്കരന് എങ്ങനെ അബ്സൊല്യൂട്ടിനെ പറ്റി സംസാരിക്കാനാവും?
ഇതെങ്ങനെ ശങ്കരന്‍ സോള്‍വ് ചെയ്തു എന്നറിയാന്‍ ആഗ്രഹമുണ്ട്.
ഗോഡ്/ഫിസിക്കല്‍ മെറ്റീരിയല്‍ എന്നത്
വിലയനൂര്‍
രാമചന്ദ്രന്റെ അടുത്തുനിന്നും പൊക്കിയതാണ്.
ചര്‍ച്ചകള്‍ നടക്കട്ടെ!!! ഞങ്ങള്‍ വായിക്കുന്നുണ്ട്..
സിബു,
ടൈപ്പ് 4 ദൈവത്തില്‍ തന്നെ നമുക്ക് നില്‍ക്കാം.
എന്തിനാണ് എല്ലാവരും (ലേമാന്‍)അദ്വൈതം മനസ്സിലക്കുന്നത് എന്തിനാണ് എന്നൊരു ചോദ്യം ആണ് പ്രധാനം എന്നു തോന്നുന്നു.
വൈദ്യുതി എങ്ങനെ ഉണ്ടകുന്നു എന്ന തിയറി മനസ്സിലാക്കേണ്ട ആവശ്യം സാധാരണക്കാരന് ഇല്ല. എന്നാല്‍ അതുകൊണ്ടുള്ള പ്രയോജനങ്ങള്‍ അവനു കിട്ടേണ്ടതാണ്. അല്ലാതെ അത് വൈദ്യുതി എന്താണെന്നും അതുകൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ എന്തൊക്കെയാണെന്നൂം അറിയുന്നവര്‍ക്ക് മാത്രം ഉപയോഗിക്കനുള്ളതല്ല. (തിയറി ഓഫ് റിലേറ്റിവിറ്റിയും അതുപോലെ തന്നെ വൈദ്യുതി ഒരു സിമ്പില്‍ ഉദാഹരണം എടുത്തു എന്ന് മാത്രം).
പക്ഷേ ഇന്നത്തെ അവസ്ഥയില്‍ ടൈപ്പ് 4 ദൈവത്തിലേയ്ക്കും ആത്മീയതയിലേയ്ക്കും വരാതെ ടൈപ്പ്1 ദൈവത്തില്‍ തന്നെ മന്‍ഷ്യര്‍ കിടക്കുന്നു. വല്യ വല്യ കാര്യങ്ങള്‍ പറഞ്ഞ് അദ്വൈതത്തെ സാധാരണക്കാരില്‍ നിന്നും അകറ്റി നിര്‍ത്താതെ തങ്ങള്‍ക്കറിയാവുന്ന കാര്യങ്ങളിലൂടെ അവര്‍ക്കതിന്റെ പ്രയോജനമെങ്കിലും എത്തിക്കാന്‍ ശ്രമിക്കേണ്ടത്, ഇത് മനസ്സിലായി എന്നവകാശപ്പെടുന്നവരുടെ കടമ കൂടിയാണ്. അതിന്റെ ആവശ്യം ദേവേട്ടന്റെ പോസ്റ്റില്‍ ഉണ്ടല്ലോ. ഒരു ഫിലോസിഫിക്കല്‍ തിയറിയെ പ്രയോജനപ്പെടുത്താനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം ആ ആശയങ്ങള്‍ ഏറ്റവും ലളിതമായും വിപുലമായും പ്രചരിപ്പിക്കുകയും സ്വയം പ്രാവര്‍ത്തികമാക്കി കാണിക്കുകയും ചെയുക എന്നതല്ലെ. ഗാന്ധിയുടെ (ബുദ്ധമതതിന്റെയും)അഹിംസ എന്ന ആശയം പോലെ.
അഹിംസയില്‍ ഒഴികെ മിക്ക കാര്യങ്ങള്‍ക്കും ഞാന്‍ ബുദ്ധമതവുമായി അത്ര രസത്തിലല്ല. സംശയങ്ങളേ ഉള്ളൂ. (വേണ്ട രീതിയില്‍ മനസ്സിലകാത്തതാകാം കാര്യം)
ആത്മീയതയുടെ കാര്യം തന്നെ എടുക്കാം. അമ്പേറ്റ് കിടക്കുന്ന ആളേ തീണ്ടിയ അമ്പിനെ ആദ്യം മാറ്റണം. അതില് വിഷമുണ്ടെങ്കില് ചികിത്സിക്കണം എന്നീട്ട് വഴി കാണിക്കണം എന്നാണ് എന്റെ പക്ഷം. അതിന് അമ്പിനെ കുറിച്ചറിയേണ്ടിയിരിക്കുന്നു. അമ്പ് ഏല്‍ക്കത്തവര്‍ ഉണ്ടായിരുന്നേ ഇല്ലെങ്കില്‍ സ്ഥിതി വേറെ.
സ്വപ്നവും ജാഗരവും തമ്മിലുള്ള ഹൈപ്പൊതെസിസിന്റെ സംശയങ്ങള്‍ ആ പോസ്റ്റിലും ചോദിച്ചീട്ടുണ്ട്.
സിബുന്റെ ഈ വാചകം എനിക്ക് മനസ്സിലയില്ല
“അതായത് നമ്മള്‍ ഫിലസോഫിക്കലി അബ്സ്റ്റ്രാക്റ്റ് ചെയ്യുന്നത് ഒരു സ്വപ്നത്തെ ആണ്“
എന്നുവച്ചാല്‍ ഉറക്കത്തില്‍ കാണുന്ന ഒരു സ്വപന്ത്തെ എന്നോ?
സ്വപ്നവും ജാഗരവും എന്ന് സിദ്ധാര്‍ഥന്‍ ചേട്ടന്റെ പോസ്റ്റില്‍ പറയുന്ന സ്വപ്നം ഉറക്കത്തില്‍ കാണുന്ന നൈമിഷികമായ സ്വപ്നമാണ്. അതിലൂടെ ഇഹ ലോക ജീവിതത്തിന്റെയും പരലോക (മരണത്തിനു ശേഷമുള്ള)ജീവിതത്തിന്റേയും ഭാവങ്ങള്‍ കാണിക്കാനാണ് ശ്രമിക്കുന്നതെന്നാന്നാണ്. അപ്പോള്‍ രണ്ടും തമ്മില്‍ വ്യത്യാസം ഇല്ല എന്ന ഹൈപ്പോതെസിസ് ഉണ്ടെങ്കില്‍ ഒന്നിനെ (ഇഹലോകത്തെ) എക്സാറ്റ് കണ്ടീഷന്‍സ് വച്ച് എക്സ്റ്റ്രാപ്ലേറ്റ് ചെയ്താല്‍ അബ്സൊലൂട്ട് കിട്ടില്ലേ? അതല്ലെ ആ ഹൈപ്പൊതെസിസിന്റെ പ്രസക്തി.
ശങ്കരന്‍ എങ്ങനെ ചെയ്തു എന്ന് അദ്വൈതത്തില്‍ കൂടുതല്‍ അറിവുള്ള ആരെങ്കിലും പറഞ്ഞിരുനെങ്കില്‍.
ഡാലീ,
ബുദ്ധമതത്തെ പറ്റി വലിയ പിടിപാടില്ല. വിക്കി വായിക്കുക തന്നെയാവും ഉത്തമം. ബുദ്ധന്‍ പറഞ്ഞിട്ടുള്ളതായി കേട്ടിട്ടുള്ള ചില കാര്യങ്ങള്‍ മാത്രമേ എനിക്കറിയൂ. വായനയില്‍ ഞാന്‍ പണ്ടേ പോക്കാണ്. വിവരമുള്ളവര്‍ തിരിത്തിത്തരും എന്ന ധൈര്യത്തില്‍ രണ്ടും കല്പിച്ചോരോന്നെഴുതുന്നതാണ്. അതുകൊണ്ട് ബുദ്ധന്‍ പറഞ്ഞതായി ഞാന്‍ എഴുതിയിട്ടുള്ളത് എന്റെ മതം മാത്രമായിരിക്കാനും നല്ല സാധ്യതയുണ്ട്.
സ്വപ്നത്തെ പറ്റി: സ്വപ്നം കാണുമ്പോള്‍ സ്ഥലകാലങ്ങള്‍ റിയാലിറ്റിക്കതീതമല്ലേ. പിന്നെ എങ്ങനെയാണ് സ്വപ്നത്തിന്റെ ദൈര്‍ഘ്യം കുറവാണ് എന്ന് പറയുക. ദൈര്‍ഘ്യം കുറവാണെന്ന് തോന്നുന്നത് സ്വപ്നത്തിനു പുറത്തുള്ള റിയാലിറ്റിയില്‍ നിന്നും നോക്കുമ്പോള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ, നാമിപ്പോള്‍ ഒരു സ്വപ്നത്തിലാണ്/അല്ല എന്ന് എങ്ങനെ ഉറപ്പിച്ചു പറയാന്‍ കഴിയും?
ഇതേ ഡയലിമ തന്നെയാണ് പലരൂപത്തില്‍ നാം കാണാറുള്ളത്. ഉദാ:
1. മാട്രിക്സ് എന്ന പടത്തിലെ പോലെ നമ്മള്‍ ആരാലോ കണ്ട്രോള്‍ ചെയ്യപ്പെടുന്ന വെര്‍ച്വല്‍ റിയാലിറ്റി അല്ലെന്നാര്‍ക്കറിയാം
2. ലോകത്തിന്റെ ഉദ്ഭവത്തിന് ഇങ്ങനെ ഒരു തിയറി ചിലരെങ്കിലും കേട്ടിട്ടുണ്ടാവും: ലോകം ഇങ്ങനെ ഒരു പത്തുമിനിട്ടുമുമ്പ് ദൈവം ഉണ്ടാക്കിയതാണ്. നമ്മുടെ ഓര്‍മ്മകളെല്ലാം ഇപ്പോഴത്തെ രീതിയില്‍ വച്ചുകൊണ്ട്. അല്ലെന്നെങ്ങനെ പറയും?
"..അപ്പോള് രണ്ടും[സ്വപ്നവും റിയാലിറ്റിയും] തമ്മില് വ്യത്യാസം ഇല്ല എന്ന ഹൈപ്പോതെസിസ് ഉണ്ടെങ്കില് .."
വ്യത്യാസം ഇല്ല എന്നല്ല; നമ്മളിപ്പോഴുള്ളത് റിയാലിറ്റിയിലാണോ എന്നതാണ് ചോദ്യം. നമ്മുടെ തലച്ചോറിലെ ഫാറ്റ് സെല്ലുകള്‍ നമ്മെ അനുഭവിപ്പിക്കുന്നതൊക്കെ എന്തുമാത്രം സത്യമാണ് അല്ലെങ്കില്‍ എന്തൊക്കെ അവയ്ക്ക് മിസ്സാവുന്നു..
“...അമ്പേറ്റ് കിടക്കുന്ന ആളേ തീണ്ടിയ അമ്പിനെ ആദ്യം മാറ്റണം. അതില് വിഷമുണ്ടെങ്കില് ചികിത്സിക്കണം എന്നീട്ട് വഴി കാണിക്കണം എന്നാണ് എന്റെ പക്ഷം. അതിന് അമ്പിനെ കുറിച്ചറിയേണ്ടിയിരിക്കുന്നു...“
ഉദാഹരണങ്ങള്‍ വച്ച് മാത്രം വാദിക്കാനാവില്ല. നമ്മുടെ ആത്യന്തികമായ അവബോധമാണ് ഏത് വാദത്തിന്റേയും അടിത്തറ. ഉദാഹരണം എന്റെ റിയലൈസേഷന്‍ വേറേ ഒരാള്‍ക്ക് പകരാന്‍ മാത്രമുള്ളതാണ്. അതിനുപകരിക്കുന്നില്ലെങ്കില്‍ ഉപമകള്‍ കൊണ്ടൊരു കാര്യമില്ല. ഗോഡ് സ്റ്റോറികള്‍ കൊണ്ടും ഗോഡ് തിയറികള്‍ കൊണ്ടും ആത്മീയതയിലെത്താനാവില്ല എന്നത് എന്റെ അനുഭവം. ആത്മീയതയെ തടയാനോ അതിലേയ്ക്കുള്ള ദൂരം വല്ലാതെ കൂട്ടാനും അവയ്ക്കാവും. ഡാലിക്കതല്ല അനുഭവമെങ്കില്‍ ഞാന്‍ നിസ്സഹായനാണ്. ഒരു പോലെയുള്ള അനുഭവങ്ങളില്ലാതെ ഒന്നും കണ്‍വേ ചെയ്യാനാവില്ല. (അനുഭവങ്ങള്‍ ശരിക്കും സംഭവിച്ചതോ, കണ്‍സ്റ്റ്രക്റ്റ് ചെയ്തതതോ ആവാം)
വായിക്കുന്നുണ്ട്...
നല്ല ചര്‍ച്ച...... നടക്കട്ടെ , താമസിച്ചു എങ്കില്ലും വായിക്കുന്നുണ്ട്
അദ്വൈത പ്രഭാഷണ കുറിപ്പുകള്‍ - http://sivaravindam.wordpress.com/
എന്റെ പരിമിതമായ കേട്ടറിവു് ഞാന്‍ ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ:
പ്രപഞ്ചമായി പെരുകി കാണപ്പെടുന്ന വസ്തു എന്നാണു് ബ്രഹ്മ ശബ്ദത്തിനര്‍ത്ഥം. അതെന്താണെന്നു് ചോദിച്ചാല്‍ ഒറ്റവാക്കില്‍ ഉത്തരം "ബോധം" അഥവാ "കേവല ബോധം".
നാല് മഹാവാക്യങ്ങളുടെ അര്‍ത്ഥം ഇങ്ങനെ പറയാം.
പ്രജ്ഞാനം ബ്രഹ്മ = 'ബോധ'-മാണു് ബ്രഹ്മം.
അഹം ബ്രഹ്മാസ്മി = ഞാന്‍ ബോധമാണു് (അഥവാ എന്റെ സ്വരൂപം ബോധമാണു്)
തത്ത്വമസി = നീയും ബോധം തന്നെ
അയമാത്മാ ബ്രഹ്മ = ഈ കാണപ്പെടുന്നതെല്ലാം ബോധം അഥവാ ബ്രഹ്മം തന്നെ.
test
പുതിയതൊന്നും കാണുന്നില്ല. എന്തുപറ്റി?
അറിവിന്റെ പാരമ്യത്തില്‍ അറിഞ്ഞയാളും അറിവും ഒന്നാവുന്നു എന്നാണല്ലോ ബ്രഹ്മസങ്കല്പം. ഇന്ദ്രിയങ്ങള്‍ക്ക് അനുഭവിക്കാനും മനസ്സിന് സങ്കല്‍പ്പിക്കാനും ബുദ്ധിക്ക് ചിന്തിക്കാനുമുള്ള കഴിവ് ഓരോ വ്യക്തിക്കും വ്യത്യസ്തമാണെന്നിരിക്കെ ഓരോരുത്തരും അറിയുന്നത് വ്യത്യസ്ഥ ബ്രഹ്മമാണെന്ന് കരുതാമല്ലോ.സിബു പറഞ്ഞ വ്യത്യസ്ഥ അനുഭവ മണ്ഡലങ്ങള്‍ വ്യത്യസ്ഥ റിയാലിറ്റികളാവുന്നത് ആ റിലേറ്റീവ് സത്യങ്ങളുടെ പശ്ചാത്തലത്തിലല്ലേ. പൊതു ഉദാഹരണങ്ങള്‍ കൊണ്ട് അവയെ പങ്കു വെക്കാന്‍ കഴിയില്ല എന്ന ആ പ്രസ്താവത്തിന് നൂറു മാര്‍ക്ക്.
വേറൊന്ന് സി. രാധാകൃഷ്ണന്‍ (ഗീതാദര്‍ശനം- 240) ഇതിനെ സമീപിക്കുന്നത് നോക്കുക അതിലും ഒരു പാരഡോക്സ് ഉണ്ട്:
"
വേദാഹം സമതീതാനി
വര്‍ത്തമാനാനി ചാര്‍ജുന
ഭവിഷ്യാനി ച ഭൂതാനി
മാം തു വേദ ന കശ്ചന
ഹേ അര്‍ജുന, കഴിഞ്ഞു പോയവയും ഇപ്പോഴുള്ളവയും ഉണ്ടാവാനിരികുന്നവയുമായ ചരാചരങ്ങളെ (എല്ലാം) ഞാന്‍ അറിയുന്നു. എന്നെയാവട്ടെ, ആരും അറിയുന്നില്ല.
പരമാത്മാവ് പ്രജ്ഞാനം തന്നെയാണ്, എല്ലാം തികഞ്ഞ അറിവാണ്. അതിനെ സംബന്ധിച്ചിടത്തോളം മായ ഒരു വശത്തേക്ക് മാത്രം കാണാവുന്ന ചില്ലു പോലെയും, കാലം സുതാര്യമായും ഇരിക്കുന്നു. പരമാത്മാവിന്. എന്തു കണ്ടറിയാനും രണ്ടും തടസ്സമല്ല. അഥവാ എല്ലാ അറിവിന്റെയും നിറവു തന്നെയാണ് അത്. ഇപ്പുറത്തുള്ളത് അങ്ങോട്ട് കാണാനാണ് പറ്റാത്തത്. (ബ്രഹ്മലക്ഷണത്തില്‍ മുഖ്യമായിട്ടുള്ളത് അതിനു മാത്രമേ അതിനെ വെളിപ്പെടുത്താന്‍ കഴിയൂ എന്നതാണ്.)
ഇതിലൊരു ഫലിതവുമുണ്ട്. അറിഞ്ഞ ആള്‍ വേറെ അല്ല. വേറെ ആയിരിക്കുന്ന ആള്‍ അറിയുന്നുമില്ല. പരമാത്മാവിനെ അറിയുന്ന ആള്‍ പരമാത്മായി മാറുന്നു.
"ഞാനായി തീരാത്ത ആര്‍ക്കും എന്നെ അറിയാവതല്ല". കാരണം അറിയുന്നവനും അറിയുന്ന വസ്തുവും വെവ്വേറെയായിരിക്കുവോളം അറിവ് തികയുന്നില്ല. "അങ്ങനെയുള്ള ആരും എന്നെ അറിയുന്നില്ല" എന്നാണ് പ്രസ്താവം. ഈ അറിവിന്റെ തികവിനു തെളിവ് ഈ അറിവുമായുള്ള ഏകത്വമാണ്. എന്ന പാഠമാണ് ഈ പദ്യത്തില്‍ കടങ്കഥാരൂപത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഇനിയുണ്ടാവാവുന്ന സംശയം അടിസ്ഥാനപരമാണ്. അനുഭവിക്കാന്‍ ഇന്ദ്രിയങ്ങള്‍ക്കും സങ്കല്‍പ്പിക്കാന്‍ മനസ്സിനും ചിന്തിക്കാന്‍ ബുദ്ധിക്കും കഴിവു നല്‍കുന്നത് പരമാത്മ ചൈതന്യമാണ് എന്നിരിക്കെ, ചിത്ത വൃത്തത്തിന് ഈ ചൈതന്യത്തിന്റെ സാന്നിദ്ധ്യം എങ്ങനെ അജ്ഞാതമാവുന്നു?"
adutha postinaayi kathirikkunnu...
:)
Best wishes...!!!
Post a Comment